Pages

Saturday, December 22, 2012

ബലാത്സംഗം നടത്തുന്നവരെ ഷണ്ഡന്മാരാക്കണം: - ദേശീയ വനിതാ കമീഷന്‍





ബലാത്സംഗം നടത്തുന്നവരെ ഷണ്ഡന്മാരാക്കണം:        ദേശീയ വനിതാ കമീഷന്‍
ബലാത്സംഗംപോലെയുള്ള ഹീനകൃത്യം ചെയ്യുന്നവര്‍ക്ക് പരമാവധി ശിക്ഷയ്ക്കു പുറമെ അവരെ ഷണ്ഡന്മാരാക്കുകയും വേണമെന്ന് ദേശീയ വനിതാ കമീഷന്‍. ചെയ്ത കുറ്റത്തെപ്പറ്റി നിത്യവും പശ്ചാത്തപിക്കാന്‍ ഇത് വളരെ അത്യാവശ്യമാണെന്ന് ന്യൂഡല്‍ഹിയില്‍ ദേശീയ സെമിനാറില്‍ സംസാരിക്കവെ ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ മമ്ത ശര്‍മ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ വേഗത്തില്‍ നല്‍കിയില്ലെങ്കില്‍ സ്ത്രീകള്‍ക്ക് അരക്ഷിതബോധമുണ്ടാകും. ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരിയെ ബസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സാഹചര്യത്തിലാണ് ഈ പ്രതികരണം.

No comments: