Pages

Saturday, December 22, 2012

സ്ത്രീത്വം ആദരിക്കപ്പെടണം കാതോലിക്കാ ബാവാ


സ്ത്രീത്വം ആദരിക്കപ്പെടണം
 കാതോലിക്കാ ബാവാ
സ്ത്രീത്വം അപമാനിക്കപ്പെടുന്ന പ്രവണത പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും മൃഗങ്ങളെക്കാള്‍ അധഃപതിച്ച മനുഷ്യരുടെ ഹീനപ്രവര്‍ത്തികള്‍ ജീവിതം നരകതുല്യമാക്കുകയാണെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവനയില്‍ പറഞ്ഞു. ധാര്‍മികമൂല്യങ്ങള്‍ അവഗണിച്ച് ഭൗതികനേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസവും ലഹരി ആസക്തിയും ഇതിന് കാരണമാകുന്നു. ഇതിന് പരിഹാരമായി ഉത്തമ കുടുംബബന്ധങ്ങള്‍ വളര്‍ത്തിയെടുക്കണം. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ബോധവല്‍ക്കരണം വേണം.കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും അധികൃതര്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: