Pages

Sunday, December 30, 2012

ഒരു സിനിമയില്‍ തുടങ്ങിയ യാത്ര


ഒരു സിനിമയില്‍  തുടങ്ങിയ യാത്ര

സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയ ദുർദിനത്തിൽ മുനീർക്കയിൽ നിന്ന് ബസിൽ കയറിയപ്പോഴാണ് ആറ് കാപാലികൻമാർ 23കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ പിച്ചിച്ചീന്തിയയത്. അവർ അവശേഷിപ്പിച്ച അല്പപ്രാണന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വിരാമമാകുകയായിരുന്നു.മുനീർക്ക മുതൽ മൗണ്ട് എലിസബത്ത് വരെ നീണ്ട ദുരന്ത യാത്ര ഇങ്ങനെ:ഡിസംബർ 16 രാത്രി 9.00-സുഹൃത്തിനൊപ്പം ദക്ഷിണ ഡൽഹിയിൽ സാകേതിലെ ഒരു മാളിലുള്ള മൾട്ടിപ്ലെക്സിൽനിന്ന് പ്രശസ്ത ഇംഗ്ളീഷ് ചിത്രം ലൈഫ് ഓഫ് പൈ കണ്ട് തിരിച്ച് വീട്ടിലേക്ക്. പടിഞ്ഞാറൻ ഡൽഹിയലെ ദ്വാരകയിലെ വീട്ടിലേക്ക് പോകാൻ ഓട്ടോ വിളിക്കുന്നു. പാതിവഴിയിൽ മുനീർക്കയിൽ ഇറങ്ങുന്നു.

9.30-
മുനീർക്ക ബസ് സ്റ്റോപ്പിൽ സർക്കാർ ബസ് കാത്തു നിന്ന ഇരുവരും പത്തു രൂപ നിരക്കിൽ പാലം ഭാഗത്ത് ഇറക്കാമെന്ന ഉറപ്പിന്മേൽ സ്വകാര്യ ബസിൽ കയറുന്നു. ബസ് പുറപ്പെട്ടയുടൻ ഉള്ളിലുണ്ടായിരുന്ന അഞ്ചുപേർ ഇരുവരെയും അശ്ളീലം ചേർത്ത് കളിയാക്കുന്നു. യുവാവ് പ്രതികരിച്ചപ്പോൾ കളിയാക്കൽ വർദ്ധിച്ചു. യുവതി ഇടപെടുന്നു. പ്രതികളിലൊരാൾ യുവതിയെ കയറിപിടിക്കുകയും തടയാൻ ശ്രമിച്ച യുവാവിനെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചിടുകയും ചെയ്യുന്നു. യുവാവിനെ ഡ്രൈവറുടെ സീറ്റിനു പുറകിൽ കെട്ടിയിടുന്നു. യുവതിയെ ബസിന്റെ പിൻവശത്തു കൊണ്ടുപോയി മാറിമാറി മാനഭംഗപ്പെടുത്തുന്നു. ഒപ്പം മാരകമായ മർദ്ദനവും. ബസ് ദ്വാരക, മഹിപാൽപൂർ, ഡൽഹി കന്റോൺമെന്റ് എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങി.
10.15-
ഇരുവരെയും നഗ്നരാക്കി മഹിപാൽപൂർ ഫ്ളൈഓവറിനു സമീപം വിജനമായ റോഡരുകിലേക്ക് വലിച്ചെറിയുന്നു. അതുവഴി വന്ന വഴിയാത്രക്കാരന്റെ ഫോൺ സന്ദേശത്തെ തുടർന്ന് പൊലീസ് കൺട്രോൾറൂം(പി.സി.ആർ) വാഹനം ഇരുവരെയും സഫ്ദർജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. യുവതിയെ ഉടൻ തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നു.

ഡിസ.17 തിങ്കളാഴ്ച: കൂട്ടമാനഭംഗ വാർത്ത കേട്ട് ഡൽഹിയും രാജ്യവും നടുക്കത്തിൽ. യുവതി ഗുരുതരാവസ്ഥയിൽ. യുവാവിനെ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയയ്ക്കുന്നു. ഉച്ചയ്ക്ക് രണ്ടുമണി- സി.സി ടിവി കാമറയിൽ പതിഞ്ഞ ചിത്രം വച്ച് പൊലീസ് ഗുഡ്ഗാവിൽ നിന്ന് ബസ് പിടിച്ചെടുക്കുന്നു. ബസ് ഡ്രൈവർ രാംസിംഗും രാത്രിയോടെ അയാളുടെ സഹോദരൻ ബസ് ഓടിച്ചിരുന്ന മുകേഷിനെ രാജസ്ഥാനിൽ നിന്നും സിരിഫോർട്ടിലെ ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന വിനയ് ശർമ്മ, പഴക്കച്ചവടക്കാരൻ പവൻ ഗുപ്ത എന്നിവരെ ഡൽഹിയിലെ ആർ.കെ.പുരത്തു നിന്നും പിടികൂടുന്നു. ബസുടമ പ്രദീപ് യാദവും പിടിയിൽ. രാജു, അക്ഷയ് താക്കൂർ എന്നിവർക്കായി പൊലീസ് രാജസ്ഥാൻ, യു.പി, ബീഹാർ എന്നിവിടങ്ങളിലേക്ക്.
18
ചൊവ്വ: യുവതിയുടെ നില ഗുരുതരമായി തുടരുന്നു. പാർലമെന്റിൽ ചർച്ചയും ബഹളവും. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് സുഷമാ സ്വരാജ്. പ്രതി രാംസിംഗ് റിമാൻഡിൽ. വസന്ത്‌വിഹാറിലും മുനീർക്കയിലും വിദ്യാർത്ഥികളുടെ പ്രതിഷേധം. രാത്രി എട്ടിന് സോണിയാ ഗാന്ധി ആശുപത്രിയിൽ എത്തി യുവതിയുടെ മാതാപിതാക്കളെ കാണുന്നു.

19
ബുധൻ: അടിവയറു ചതഞ്ഞ യുവതിയുടെ വൻകുടൽ നീക്കം ചെയ്യുന്നു. ബോധം വന്നപ്പോൾ കൂട്ടുകാരനെ അന്വേഷിച്ച യുവതി തനിക്ക് ജീവിക്കണമെന്ന് പറയുന്നു. ഡൽഹിയിൽ പ്രതിഷേധം വ്യാപിക്കുന്നു. വിദ്യാർത്ഥികൾ ആഭ്യന്തരമന്ത്രിയെ കാണുന്നു. ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷ ശക്തമാക്കുമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ. വാഹനങ്ങളുടെ ചില്ലിൽ കറുത്ത ഫിലിമുകൾ ഒട്ടിക്കുന്നത് നിരോധിക്കുന്നു. മാനഭംഗമാനഭംഗക്കേസുകൾക്ക് അതിവേഗകോടതി രൂപീകരിക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. തന്നെ തൂക്കിലേറ്റണമെന്ന് പ്രതി വിനയ് ശർമ്മ. പ്രതികൾ കൈക്കലാക്കിയ യുവതിയുടെയും യുവാവിന്റെയും മൊബൈൽ ഫോൺ, രക്തക്കറ പുരണ്ട വസ്‌ത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുക്കുന്നു.

20
വ്യാഴം: പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കൂട്ടുകാരൻ പ്രതി മുകേഷിനെ തിരിച്ചറിയുന്നു. ഡൽഹി പൊലീസിനു നേരെ പ്രതിഷേധം ശക്തം.
.21
വെള്ളി: പ്രതിഷേധം തെരുവിലേക്ക് വ്യാപിക്കുന്നു. പ്രതിഷേധ പ്രകടനത്തിനിടെ ഒരു പെൺകുട്ടി രാഷ്ട്രപതി ഭവന്റെ ഗേറ്റിനുള്ളിൽ പ്രവേശിക്കുന്നു. പൊലീസിനെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണ പുരോഗതി അറിയിക്കാൻ ഉത്തരവ്. പ്രതികളായ അക്ഷയ് താക്കൂറിനെ ബീഹാറിൽ നിന്നും രാജുവിനെ യു.പിയിലെ ബദാവിൽ നിന്നും പിടികൂടുന്നു.22 ശനി: രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമിരമ്പിയ ദിനം. സോഷ്യൽനെറ്റ്‌വർക്കുകളിലൂടെയുള്ള പ്രചരണം വഴി എത്തിയ ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥികൾ രാജ്പഥിലേക്കും വിജയ്ചൗക്കിലേക്കും പ്രതിഷേധ പ്രകടനം നടത്തുന്നു. പ്രകടനം അക്രമാസക്തമായപ്പോൾ ലാത്തിച്ചാർജ്ജും കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ച് നേരിടുന്നു. എൺപതോളം പേർക്ക് പരിക്ക്. മാനഭംഗത്തിന് വധശിക്ഷ നൽകാൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് സർക്കാർ.

23
ഞായർ: പ്രതിഷേധം തുടരുന്നു. മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും വിജയ്ചൗക്കിൽ കാവൽ ഏർപ്പെടുത്തിയും പ്രതിഷേധം തടയാൻ ശ്രമം. ഇന്ത്യാഗേറ്റിലും രാജ്പഥിലും പ്രതിഷേധം അക്രമാസക്തം. റിപ്പബ്ളിക് ദിന പരേഡിനു വേണ്ടിയുള്ള ഒരുക്കങ്ങൾ പ്രതിഷേധക്കാർ തകർക്കുന്നു. സുഭാഷ് ചന്ദ് തോമർ എന്ന പൊലീസുകാരന് ഗുരുതരമായി പരിക്ക്. പരിഹാരമുണ്ടാക്കാമെന്ന് പ്രധാനമന്ത്രിയും സോണിയയും. മാനഭംഗക്കേസുകളിൽ വധശിക്ഷയ്ക്കുള്ള നിയമഭേദഗതി തീരുമാനിക്കാൻ മൂന്നംഗ കമ്മിഷനെ നിയോഗിക്കുന്നു.

24
തിങ്കൾ: രണ്ട് ഉന്നത ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. രണ്ടുപേർക്ക് വിശദീകരണം നൽകാൻ നോട്ടീസ്. യുവതിയുടെ നില കൂടുതൽ വഷളാകുന്നു. ആഹാരം ദ്രവരൂപത്തിൽ. ഇന്ത്യാഗേറ്റിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് സമരമൊതുക്കുന്നു. പ്രതിഷേധക്കാരെ മാവോയിസ്റ്റുകളോട് ഉപമിച്ച് ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ വിവാദത്തിൽ. പ്രതികളുടെ വിചാരണ ജനുവരി അഞ്ചിന് തുടങ്ങാൻ തീരുമാനം.25 ചൊവ്വ: പരിക്കേറ്റ പൊലീസുകാരൻ സുഭാഷ് ചന്ദ് തോമർ മരിക്കുന്നു. യുവതിയുടെ ആരോഗ്യ നില നേരിയ തോതിൽ മെച്ചപ്പെടുന്നു26 ബുധൻ: യുവതിയുട നില വീണ്ടും ഗുരുതരം. അവയവ മാറ്റ ശസ്‌ത്രക്രിയയ്ക്കായി രാത്രി 11 മണിയോടെ എയർ ആംബുലൻസിൽ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റുന്നു. യുവതിക്കും മാതാപിതാക്കൾക്കും രണ്ടുമണിക്കൂറിനുള്ളിൽ പാസ്‌പോർട്ട്.27 വ്യാഴം: സിംഗപ്പൂരിലേക്ക് മാറ്റിയത് രാഷ്‌ട്രീയ തീരുമാനമെന്ന് ആരോപണം. മൗണ്ട് എലിസബത്ത് ആശുപത്രിയിലും യുവതിയുടെ നില ഗുരുതരം. കേന്ദ്ര സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നു.
28
വെള്ളി: യുവതിക്ക് തലച്ചോറിന് ക്ഷതമെന്ന് കണ്ടെത്തി. രാത്രി ആരോഗ്യ നില അതീവഗുരുതരം. സർക്കാർ പ്രതിക്കൂട്ടിൽ. ഡൽഹി പ്രതിഷേധത്തെ കളിയാക്കിയ രാഷ്ട്രപതിയുടെ മകൻ അഭിജിത്ത് മുഖർജി വിവാദത്തിൽ.
29
ശനി: ഇന്ത്യൻ സമയം പുലർച്ചെ 2.15ന് സിംഗപ്പൂർ ആശുപത്രിയിൽ യുവതിയുടെ മരണം. ഡൽഹിയിൽ കനത്ത സുരക്ഷാ സന്നാഹം. സമാധാനപരമായ പ്രതിഷേധവും രോഷപ്രകടനവും

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: