Pages

Monday, December 24, 2012

സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം


സമാധാനം പാലിക്കാന്‍ 
പ്രധാനമന്ത്രിയുടെ ആഹ്വാനം
ബസ്സില്‍ കൂട്ടബലാത്സംഗംചെയ്യപ്പെട്ട യുവതിക്ക് നീതി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തെ അംഗീകരിക്കുന്നുവെങ്കിലും സമാധാനം പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഡല്‍ഹിയില്‍ ശനിയാഴ്ച ആരംഭിച്ച പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അക്രമം ഒന്നിനും പരിഹാരമല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനരോഷം അംഗീകരിക്കുന്നുവെങ്കിലും അക്രമത്തിന് യാതൊരു ന്യായീകരണവുമില്ല. പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയതില്‍ ദു:ഖമുണ്ട്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത് ദു:ഖകരമാണ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. മൂന്നു പെണ്‍കുട്ടികളുടെ പിതാവെന്ന നിലയില്‍ സംഭവത്തില്‍ തനിക്കും ആശങ്കയുണ്ട്. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തി നീതി പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: