Pages

Thursday, December 20, 2012

AKADEMY PANEL RECOMMENDS CLASSICAL TAG FOR MALAYALAM


മലയാളത്തിന് ക്ലാസിക്കല്‍ പദവി : കേന്ദ്ര സാഹിത്യ അക്കാദമി അംഗീകരിച്ചു
മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാമെന്ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ നാലംഗ വിദഗ്ധസമിതി വിലയിരുത്തി. ഇതുസംബന്ധിച്ച ശുപാര്‍ശ സമിതി ഉടന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് കേന്ദ്ര സര്‍ക്കാരാണ് പദവി നല്‍കേണ്ടത്.2000 വര്‍ഷമെങ്കിലും പഴക്കമുള്ള ഭാഷകള്‍ക്കാണ് ക്ലാസിക്കല്‍പദവി നല്‍കുകയെന്ന മാനദണ്ഡപ്രകാരം മലയാളത്തിന് പദവി നിഷേധിക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ക്ക് പദവി അനുവദിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒ എന്‍ വി അധ്യക്ഷനായ സമിതി മലയാള ഭാഷയുടെ പഴക്കത്തെയും വൈവിധ്യമാര്‍ന്ന സംഭാവനകളെയും സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 1500 വര്‍ഷത്തിലധികം പഴക്കമുള്ള മലയാളം സാഹിത്യപരമായ ഉള്ളടക്കത്തിലൂടെ ക്ലാസിക്കല്‍ പദവിക്ക് അര്‍ഹമാണെന്ന് റിപ്പോര്‍ട്ട് സമര്‍ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലാസിക്കല്‍ പദവിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യം ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞമാസം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സാംസ്കാരികമന്ത്രി ചന്ദ്രകുമാരി കടോചിനെ കണ്ട് വീണ്ടും ആവശ്യമുന്നയിച്ചിരുന്നു.

Kerala's long-pending demand to have classical tag for Malayalam has received a boost with a committee of the Kendra Sahithya Akademy recommending to the Centre that the language deserved to be elevated to the coveted status.State Culture Department sources here said the experts' panel set up by the Akademy has accepted the arguments advanced by the state that Malayalam has all the parameters set for giving classical tag to Indian languages.About a year back, the Akademy had rejected Kerala's arguments that the language spoken by over three crore Malayalis be given the classical status which other South Indian languages already enjoy.
Apart from the entire political spectrum, writers, cultural personalities and academics had then protested strongly and accused the Akademy of being prejudiced against Malayalam.However, declining to be disheartened, the Congress-led UDF Government headed by Oommen Chandy has actively campaigned for the classical tag for Malayalam.Historians, linguists and philologists have also cited firm evidence to establish Malayalam's antiquity and literary credentials."The Akademy's decision means Malayalam has moved closer to getting the classical tag. This is an important decision that will gladden all Malayalais," eminent writer Akbar Kakkattil said."Classical status does not mean a mere honorofic. It will bring resources for studies and research of the language and its promotion among the new generation," Kakkattil, himself a teacher of Malayalam literature, said.He,however,said more important than any other promotional work is that it is every Keralite's duty to see that the new generation ofMalayalis learn the language, wherever they are.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: