Pages

Saturday, December 15, 2012

പെഷവാര്‍ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം: 10 മരണം


പെഷവാര്‍ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം: 10 മരണം
പാകിസ്താനിലെ പെഷവാര്‍ വിമാനത്താവളത്തിനു നേരെ താലിബാന്‍ നടത്തിയ ചാവേറാകമണത്തില്‍ 10 പേര്‍ മരിച്ചു, 40 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ചു പേര്‍ തീവ്രവാദികളാണ്. ശനിയാഴ്ച രാത്രി ഏട്ടരയോടെയായിരുന്നു ആക്രമണം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ വിമാനത്താവളത്തിന്റെ മതിലിലേക്ക് ഇടിച്ചുകയറ്റുകയും പിന്നീട് റോക്കറ്റാക്രമണം നടത്തുകയുമായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ബച്ച ഖാന്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാക് താലിബാന്‍, കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഭീഷണി മുഴക്കി. പാകിസ്താന്‍ വ്യോമസേനാത്താവളം കൂടിയായ പെഷവാര്‍ വിമാനത്താവളത്തിലെ ആക്രമണം, യുദ്ധവിമാനങ്ങളേയും ഹെലികോപ്റ്ററുകളേയും ലക്ഷ്യമിട്ടായിരുന്നുവെന്ന് പാക് താലിബാന്‍ നേതാവ് ഇഷാനുള്ള ഇഷാന്‍ അറിയിച്ചു. 
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: