Pages

Monday, November 12, 2012

RAPE ACCUSED WOMAN ATHLETE PINKI IS MALE (പിങ്കി പ്രമാണിക് പുരുഷനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്‌ )


RAPE ACCUSED WOMAN ATHLETE
 PINKI IS MALE (പിങ്കി പ്രമാണിക് പുരുഷനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്‌ )
Rape accused woman athlete Pinki is maleRape accused woman athlete Pinki is male, confirms test rpt Updated: Monday, November 12, 2012, 17:08 [IST] Posted by: Nairita I AM ALL FOR WOMEN EMPOWERMENT: TUS... SHARE THIS STORY 0 Ads by Google Pregnancy  www.in.pampers.com Allow Pampers to help you though Your Pregnancy online today! Kolkata, Nov 12: Months after getting bail, Asian Games gold medallist Pinki Pramanik once again made headlines as medical test report confirmed that Pinki is a male. Pinki, who had participated in several sports events in women categories, was accused by his girlfriend Anamika of being a man and of raping her. Test report confirmed that Pinki is a male and is able to do intercourse. Kolkata police on Monday, Nov 12 filed charge-sheet against Pinki who earlier was arrested in Jun 2012. The accused also had hogged limelight after a 29-second MMS clip of Pinki undergoing a gender determination test in a private hospital went viral. The clip showed Pinki in an unclothed state undergoing the test. A PIL was moved in the Calcutta High Court on Jul 6 after the MMS was leaked. Pinki was granted bail after 25 days. She was arrested on Jun 24 following allegations of rape levelled against her by her live-in partner. The middle distance runner, who won one silver medal and five gold medals between 2005 and 2006, retired in 2007. According to reports, due to her 'excessive male hormones', Pinki was not allowed in a Madurai national meet.

അത്‌ലറ്റ് പിങ്കി പ്രമാണിക്ക് പുരുഷനാണെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് പിങ്കിക്കെതിരെ പോലീസ് മാനഭംഗത്തിനും വഞ്ചനയ്ക്കും കേസെടുത്തു. കൊല്‍ക്കത്ത എസ്.എസ്.കെ.എം. ആസ്പത്രിയിലെ മെഡക്കല്‍ ബോര്‍ഡാണ് പിങ്കിയെ ലിംഗനിര്‍ണയത്തിന് വിധേയനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സഹിതമാണ് പോലീസ് പിങ്കിക്കെതിരെ കേസ് നടക്കുന്ന ബരസത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.ഒപ്പം താമസിക്കുന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ പതിനാലിനാണ് പോലീസ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ പിങ്കിയെ അറസ്റ്റ് ചെയ്തത്. ജൂലായ് പതിനൊന്നിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. പിങ്കി പുരുഷനാണെന്നും തന്നെ മാനഭംഗപ്പെടുത്തിയെന്നുമാണ് മുപ്പതുകാരിയായ യുവതി നല്‍കിയ പരാതി. 2006 ദോഹ ഏഷ്യന്‍ ഗെയിംസിലെ 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണമണിഞ്ഞ ഇന്ത്യന്‍ വനിതാ ടീമിലെ അംഗമാണ് പിങ്കി. ഇതിന് പുറമെ 2006 മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു വെള്ളിിയും 2006 കൊളംബൊ സാഫ് ഗെയിംസില്‍ മൂന്ന് സ്വര്‍ണവും നേടിയിരുന്നു.അറസ്റ്റ് ചെയ്ത ഉടനെ പിങ്കിയെ പോലീസ് ലിംഗനിര്‍ണയത്തിന് വിധേയയാക്കിയിരുന്നു. ആദ്യ ബരസത് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പിങ്കിയെ പിന്നീട് പരിശോധനയ്ക്കായി എസ്.എസ്.കെ.എം. ആസ്പത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഇതിനിടെ പിങ്കി നഗ്‌നനായി നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയും തുടര്‍ന്ന് അന്വേഷണം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കസ്റ്റഡിയില്‍ പിങ്കിക്ക് അനുഭവിക്കേണ്ടിവരുന്ന മനുഷ്യത്വരഹിതമായ പീഡനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പശ്ചിമ ബംഗാള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: