Pages

Wednesday, November 14, 2012

PINKI PRAMANIC


പിങ്കി പൂര്‍ണമായും പുരുഷനല്ലെന്ന് വിദഗ്ദ്ധര്‍ 
പിങ്കി പ്രമാണിക്ക് പൂര്‍ണമായും പുരുഷനല്ലെന്നും പിങ്കിക്ക് മാനഭംഗം ചെയ്യാന്‍ കഴിയില്ലെന്നും വാദിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ രംഗത്തെത്തി. ഡിസോഡര്‍ ഓഫ് സെക്ഷ്വല്‍ ഡെവലപ്‌മെന്റ് എന്ന അവസ്ഥയാണ് പിങ്കി അനുഭവിക്കുന്നതെന്നും ഇത്തരക്കാരെ പൂര്‍ണമായും പുരുഷനെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. പിങ്കിയുടെ കേസ് പരിശോധിക്കുന്ന വിദഗ്ദ്ധ സംഘത്തിലെ അംഗമായ ജെനിറ്റിക് മെഡിസിന്‍ വിദഗ്ദ്ധന്‍ കൗശിക് മണ്ഡലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അധികം വളര്‍ച്ചയെത്താത്ത ജനനേന്ദ്രിയം ഉള്ളതുകൊണ്ടോ ഗര്‍ഭപാത്രം ഇല്ല എന്നതുകൊണ്ടോ പിങ്കിയെ ഒരു പുരുഷനെന്നു പൂര്‍ണമായ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ഗൈനക്കോളജിസ്റ്റായ ഗൗതം ഖസ്തഗി പറഞ്ഞു. ചില ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, ഡോക്ടര്‍മാരുടെ ഈ വാദഗതികളെ പോലീസ് പാടെ തള്ളിക്കളയുകയാണ്. പിങ്കി ഒപ്പം താമസിച്ച സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണവര്‍.

അതേസമയം പോലീസ് തന്നെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണെന്ന് പിങ്കി പ്രമാണിക്ക് ആരോപിച്ചു. തനിക്കെതിരെ വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും പിങ്കി പറഞ്ഞു. എനിക്ക് ബലാത്സംഗം ചെയ്യാന്‍ കഴിയില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്റെ അറിവനുസരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കാലത്ത് കഴിച്ച ചില മരുന്നുകള്‍ കാരണം എന്നിലെ പുരുഷ ഹോര്‍മോണുകള്‍ വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഇതംഗീകരിക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. എനിക്കാ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടുമില്ല.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar