Pages

Friday, November 30, 2012

INTERNATIONAL FILM FESTIVAL-2012


നാല്‍പ്പത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേള
സുവര്‍ണമയൂരം പഞ്ചാബി ചിത്രത്തിന്‌
നാല്‍പ്പത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരത്തിന് പഞ്ചാബി സിനിമയായ ആന്‍ഹെ ഗോരെ ദാ ദന്‍ അര്‍ഹമായി. മികച്ച നടിക്കുള്ള രജതമയൂരത്തിന് അഞ്ജലി പാട്ടീല്‍ അര്‍ഹയായപ്പോള്‍ മികച്ച നടനായി മസിന്‍ ദോറന്‍സ്‌കി തിരഞ്ഞെടുക്കപ്പെട്ടു. 'റോസ്' എന്ന ചിത്രത്തിലെ പ്രകടനം ദോറന്‍സ്‌കിയെ തുണച്ചപ്പോള്‍ വിത്ത് യു വിത്തൗട്ട് യുവിലെ അഭിനയമികവാണ് അഞ്ജലിക്ക് രജതമയൂരം നേടിക്കൊടുത്തത്. മീരനായരുടെ റിലക്ടന്റ് ഫണ്ടമെന്റല്‍സിനെ ശതാബ്ദി പുരസ്‌കരത്തിനായി തിരഞ്ഞെടുത്തു.പഞ്ചാബിലെ സാമൂഹിക സാഹചര്യങ്ങളുടെ നേര്‍ക്കാഴ്ചയായി പ്രേക്ഷകരെ പിടിച്ചിരുത്തിയ ആന്‍ഹെ ഗോരെ ദാ ദന്‍ പല അര്‍ഥതലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ്. ഒട്ടേറെ രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ആന്‍ഹെ ഗോരെ ദാ ദന്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഗുര്‍വിന്ദര്‍ സിങ്ങിന് നേടിക്കൊടുത്തിരുന്നു. കറുത്ത കുതിര ഗുര്‍ദയാല്‍ സിങ്ങിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് ആന്‍.ഹെ ഗോരെ ദാ ദന്‍. പഞ്ചാബിലെ കര്‍ഷക സമൂഹവും ഭൂവുടമകളുമായുള്ള പ്രശനങ്ങളാണ് സിനിമയുടെ പ്രമേയം. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: