Pages

Monday, November 19, 2012

DEGENERATIVE BONE DISEASE

എല്ല് തേയ്മാനത്തിന്
ഹോർമോൺ ചികിത്സ 
ഡോ. എൻ.ഗോപകുമാർMS; Mch; FEBU
സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ്പി.ആർ.എസ്
About Degenerative Bone Disease
 ഹോസ്പിറ്റൽവയസ്സാകുന്നതോടെ പുരുഷന്മാരിൽ രക്തത്തിലെ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നു. വയസ്സാകുമ്പോൾ ഉണ്ടാകുന്ന മറ്റൊരു പ്രശ്നം എല്ലുകൾക്കുള്ള തേയ്മാനവും പൊട്ടലും ആണ്. പുരുഷ ഹോർമോൺ ടെസ്റ്റോസ്റ്റിറോൺ രോഗിക്ക് കൊടുക്കുന്നത് കൊണ്ട് ലൈംഗികശേഷി കുറവായ പുരുഷന്മാർക്ക് അത് കൂട്ടുകയും എല്ലുകൾക്കുള്ള തേയ്മാനം കുറയുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് കാൻസർ ഉള്ള രോഗികൾക്ക് വൃഷണങ്ങൾ മാറ്റുകയോ അല്ലെങ്കിൽ എൽ.എച്ച്.ആർ.എച്ച് അനലോഗ് കുത്തി​വയ്പ് നടത്തുകയോ ആണ് ചെയ്യുന്നത്. ഇതുകാരണവും ടെസ്റ്റോസ്റ്റി​റോൺ​ കുറയും. ഇങ്ങനെയുള്ള രോഗികളിൽ അഞ്ചുവർഷത്തിനുള്ളിൽ എല്ലുകൾക്ക് പൊട്ടൽ ഉണ്ടാകാനുള്ള സാധ്യത ഇരുപതുശതമാനം അധികമാണ്. 

ബൈഫോസ്ഫോണേറ്റുകൾ, സ്ത്രീഹോർമോൺ ആയ ഈസ്ട്രജൻ മുതലായവ ഇത്തരം പുരുഷന്മാരുടെ എല്ലുകളുടെ തേയ്മാനം കുറയ്ക്കുന്നു. എല്ലുകളുടെ തേയ്മാനം അളക്കുവാനുള്ള D X A പരിശോധന പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സ എടുക്കുന്ന രോഗികൾക്ക് ചെയ്യുന്നത് നല്ലതാണ്. എല്ലുകൾക്ക് ബലക്ഷയം കുറവായ അതായത് ബി.എം.ഡി കുറഞ്ഞ രോഗികൾക്ക് വൈറ്റമിൻ ഡി, കാൽഷ്യൽ മുതലായവ കൊടുക്കുന്നത് ഫലപ്രാപ്തി ചെയ്യും. പ്രോസ്റ്റേറ്റ് കാൻസർ രോഗികൾ വർദ്ധിക്കുന്നതു കൊണ്ട് എല്ലുകൾക്ക് ബലക്ഷയം ഉള്ള രോഗികളെ കൂടുതലായി കാണുന്നു.

ടെസ്റ്റോസ്റ്റിറോൺ കുറവായ യുവാക്കളിൽ ടെസ്റ്റോസ്റ്റിറോൺ കൊടുത്താൽ മതിയാകും. ടെസ്റ്റോസ്റ്റിറോൺ കുറവായ വയസരിൽ എല്ലുകളുടെ ബലക്ഷയം D X A പരിശോധന വഴി നടത്തണം. ഇത്തരം രോഗികൾക്ക് ടെസ്റ്റോസ്റ്റിറോൺ കൊടുക്കുന്നതോടൊപ്പം D X A പരിശോധന പതിവായി നടത്തി എല്ലുകളുടെ ബലക്ഷയം പരിശോധിക്കുകയും വേണം. ഇത്തരം വയസായ പുരുഷന്മാർക്ക് മലദ്വാരത്തിൽ കൂടിയുള്ള പ്രോസ്റ്റേറ്റ് പരിശോധന, പി.എസ്.എ പരിശോധന, മറ്റു രക്തപരിശോധനകൾ, D X A മുതലായ കാര്യങ്ങൾ പതിവായി ചെയ്യണം. ടെസ്റ്റോസ്റ്റിറോൺ ചികിത്സ കൊണ്ട് എല്ലുകൾക്ക് ബലം കൂടുന്നതായി കണ്ടാൽ ചികിത്സ ഫലപ്രാപ്തി കാണുന്നതായി കരുതാം.പുകവലി, ശ്വാസകോശ രോഗങ്ങൾ, മദ്യപാനം, ആഹാരത്തിലെ പോഷകാംശങ്ങൾ ആഗിരണം ചെയ്യുന്നതിലെ അപാകത മുതലായ കാരണങ്ങൾ കൊണ്ടും എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാം. പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സ എടുക്കുന്ന രോഗികൾ D X A പരിശോധന വഴി എല്ലുകളുടെ ബലം അളക്കണം. സ്ത്രീ ഹോർമോണായ ഈസ്ട്രജൻ ഇത്തരം ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഈ ചികിത്സയ്ക്ക് ഉണ്ട്.

(Degenerative bone disease, more commonly called osteoporosis, is a disease marked by thinning of the bone tissue or loss of density or thickness of the bone. Loss of bone mass results in the potential for more breaks in bones. While the elderly are most affected, young and middle-aged people can still be at risk.


Doctors don't know exactly why osteoporosis occurs, notes MayoClinic.com, but they do know that the cause relates to the presence of minerals such as calcium and phosphorus that promote bone density. If the density of a bone isn't sufficient to cover the weight of the body, it puts that bone at greater risk for breaking. In addition to important minerals, reduction in hormones such as estrogen in women and testosterone in men play a factor in bone strength and density.)


പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: