Pages

Friday, November 9, 2012

CONTROL CHOLESTEROL


കൊളസ്‌ട്രോൾ നിയന്ത്രിക്കണം
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കൊളസ്ട്രോൾ അനിവാര്യമാണ്. ഹോർമോണുകളുടെ ഉല്പാദനത്തിനും ദഹനത്തിനാവശ്യമായ അമ്ലങ്ങളുടെ ഉല്പാദനത്തിനും കോശഭിത്തിയുടെ നിർമാണത്തിനും കൊളസ്‌ട്രോൾ വേണം. പക്ഷേ, ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ അത് അപകടം ക്ഷണിച്ച് വരുത്തും.കൊളസ്‌ട്രോളിന്റെ അളവിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. ഭക്ഷണമാണ് അതിലൊന്ന്. മാംസം, മുട്ട, പാൽ, പൂരിത കൊഴുപ്പുകൾ എന്നിവ രക്തത്തിലെ കൊളസ്‌ട്രോൾ നില വർദ്ധിപ്പിക്കും. ശരീരത്തിൽ രണ്ടുതരം കൊളസ്‌ട്രോളുകളാണുള്ളത്. അമിത ഭാരമുള്ളവരിൽ എൽ.ഡി.എൽ കൊളസ്‌ട്രോൾ കൂടിയ അളവിലും എച്.ഡി.എൽ കൊളസ്‌ട്രോൾ കുറഞ്ഞ അളവിലുമാണ് കണ്ടുവരുന്നത്. പതിവായുള്ള വ്യായാമം എൽ.ഡി.എൽ അളവ് കുറക്കും.
കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിച്ചാൽ ഒരുപരിധി വരെ കൊളസ്‌ട്രോൾ കുറക്കാം. അതുപോലെത്തന്നെ പൂരിത കൊഴുപ്പിന്റെ സ്ഥാനത്ത് അപൂരിത കൊഴുപ്പ് ഉപയോഗിച്ചും കൊളസ്‌ട്രോൾ നിയന്ത്രിക്കാം. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിൽ പാരമ്പര്യഘടങ്ങൾക്കും ജീനിനും സ്വാധീനമുണ്ട്.

   മുട്ട, പാൽ, പാലുല്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക. ഇറച്ചിയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. ചോക്ലേ​റ്റ്, കേക്ക്, ബിസ്‌ക​റ്റ് എന്നിവയിൽ കൂടിയ തോതിൽ പൂരിതകൊഴുപ്പുകൾ ഉളളതിനാൽ ഇവ വർജ്ജിക്കണം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക. ആവിയിൽ വേവിച്ചതോ, പുഴുങ്ങിയതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

പഴവർഗങ്ങൾ: ഭക്ഷ്യനാരുകളും ബീ​റ്റാകരോട്ടിനുകളും അടങ്ങിയിരിക്കുന്നതിനാൽ ഇവ കൊളസ്‌ട്രോൾ കുറക്കുന്നതിനും അനാരോഗ്യകരമായ ഫാ​റ്റ് ഓക്സിഡേഷൻ കുറക്കുന്നതിനും സഹായിക്കുന്നു.പയറുവർഗങ്ങൾ: അപൂരിത കൊഴുപ്പ് ധാരാളമടങ്ങിയിരിക്കുന്നതിനാൽ അമിത കൊളസ്‌ട്രോൾ തടയുന്നു.
മത്സ്യം: ചാള പോലെയുള്ള മത്സ്യങ്ങളിൽ ധാരാളം ഒമേഗ 3 ഫാ​റ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ എൽ.ഡി.എൽ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നു.
മ​റ്റു ഭക്ഷണങ്ങൾ: ഓട്‌സ് തുടങ്ങിയ മുഴുധാന്യങ്ങൾ ഭക്ഷ്യനാരുകളുടെ മികച്ച കലവറകളാണ്. ഇത്തരം ഭക്ഷ്യനാരുകൾ ദിവസേന 15ഗ്രാം എങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ എൽ.ഡി.എൽ കൊളസ്ട്രോൾ 5 മുതൽ 10 ശതമാനം വരെ കുറക്കാം.

ഹോമിയോപ്പതിയിൽ മൂന്ന് ചികിത്സാ രീതികളാണുള്ളത്. ഇതിൽ ഏ​റ്റവും പ്രാധാന്യമർഹിക്കുന്നത് വ്യക്തിഗത ചികിത്സാരീതിക്കാണ്. രോഗിയുടെ മാനസികവും ശാരീരികവുമായ പ്രത്യേകതകളും അസുഖത്തിന്റെ വിവിധ ഘട്ടങ്ങളും കണക്കിലെടുക്കുന്നു. ഈ രീതിയിൽ കൃത്യമായി മരുന്ന് തിരഞ്ഞെടുക്കുന്ന പ്രക്രിയയെ റെപ്പർട്ടറൈസേഷൻ എന്ന് പറയും. വ്യക്തിഗത ചികിത്സാരീതിയുടെ പ്രത്യേകത ഇവിടെ രോഗത്തെക്കാൾ രോഗം ബാധിച്ച വ്യക്തിയെയാണ് ചികിത്സിക്കുക എന്നതാണ്. രണ്ടാമത്തെ ചികിത്സാ രീതിയാണ് ആന്റി മയാസ്മാ​റ്റിക്. ഹോമിയോപ്പതിയുടെ അടിസ്ഥാനതത്വം അനുസരിച്ച് അടിസ്ഥാന മയാസമായ സോറയുടെയും ഘടനാപരമായ വ്യത്യാസങ്ങൾ വരെ വരുത്താൻ കഴിവുള്ള സിഫിലി​റ്റിക് മയാസത്തിന്റെയും സംയുക്തപ്രവർത്തനം മൂലമാണ് കൊളസ്‌ട്രോളും അനുബന്ധ പ്രശ്നങ്ങളും ശരീരത്തിലുണ്ടാവുന്നത്. പൂർണ്ണ രോഗശമനത്തിന് വ്യക്തിഗത ചികിത്സക്ക് ശേഷം മയാസത്തെ ഹനിക്കുവാനാവശ്യമായ ഔഷധങ്ങൾ നൽകണം. വ്യക്തിഗത ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില ഔഷധങ്ങൾ തന്നെ മയാസത്തെ ഹനിക്കുവാൻ പര്യാപ്തമായവയാണ്. അതിനാൽ അധികം രോഗികളിലും വ്യക്തിഗത ചികിത്സക്ക് ശേഷം ആന്റി മയാസ്മാ​റ്റിക് ചികിത്സ വേണ്ടിവരില്ല. മൂന്നാമത്തെ ചികിത്സാ രീതിയാണ് രോഗലക്ഷണചികിത്സ. വ്യക്തിഗത ചികിത്സ സാധിക്കാത്ത സാഹചര്യങ്ങളിൽ അവലംബിക്കുന്ന ചികിത്സയാണിത്. ഇവിടെ രോഗിയെക്കാൾ രോഗലക്ഷണങ്ങൾക്കാണ് പ്രധാന്യം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: