നടി സംവൃതാ സുനില്‍
വിവാഹിതയായി. കാലിഫോര്‍ണിയയിലെ വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ എന്‍ജിനീയറായ
കോഴിക്കോട് ചേവരമ്പലത്തെ അഖില്‍രാജ് ആണ് സംവൃതയ്‌ക്ക് മിന്നുചാര്‍ത്തിയത്.
ഇന്നു രാവിലെ 10.30 നും 11 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍
കണ്ണൂര്‍ കന്റോണ്‍മെന്റ് വാസവ ക്ലിഫ് ഹൗസിലായിരുന്നു വിവാഹം.ബന്ധുക്കള്‍ക്കു
പുറമേ സംവിധായകരായ ലാല്‍ ജോസ്, രഞ്‌ജിത്ത്, നടിമാരായ ആന്‍ അഗസ്‌റ്റിന്‍, മീരാനന്ദന്‍, മുന്‍മന്ത്രി പി.കെ.
ശ്രീമതി തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. സിനിമാ പ്രവര്‍ത്തകര്‍ക്കും
സുഹൃത്തുക്കള്‍ക്കുമായി ആറിന് എറണാകുളം ലെ മെറിഡിയനില്‍ വിരുന്നൊരുക്കുന്നുണ്ട്.
ജനുവരിയിലാണ് അഖില്‍രാജുമായി
വിവാഹമുറപ്പിച്ചത്. കരാറുറപ്പിച്ച ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതുകൊണ്ട്
വിവാഹം പത്തു മാസത്തോളം വൈകി. ഇതിനിടെ കോഴിക്കോട്ടെ ആര്യസമാജത്തില്‍ വിവാഹം
രജിസ്‌റ്റര്‍ ചെയ്‌തു. വിവാഹശേഷം അഭിനയം താല്‍ക്കാലികമായി നിര്‍ത്തി കാലിഫോര്‍ണിയയിലേക്കു
പോകാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കാന്‍ വേണ്ടിയായിരുന്നു ആര്യസമാജത്തിലെ
വിവാഹം.
ലാല്‍ജോസിന്റെ രസികന്‍ എന്ന
ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ തുടക്കം. നവംബര്‍ 21ന് അഖിലും സംവൃതയും
കാലിഫോര്‍ണിയയിലേക്കു തിരിക്കും. കഴിഞ്ഞ ആഴ്‌ച റിലീസ് ചെയ്‌ത ലാല്‍ ജോസിന്റെ 'അയാളും ഞാനും തമ്മില്‍' ആണ് അവസാനം റിലീസ് ചെയ്‌ത
ചിത്രം. അവസാന ചിത്രമായ '101 വെഡ്‌ഡിംഗ്
വെള്ളിയാഴ്‌ച തീയേറ്ററില്‍ എത്തും. കണ്ണൂരിലെ ഇന്ത്യാ ഹൗസ് ഹോട്ടല്‍ ഉടമ
ചാലാട്ടെ സുനില്‍ കുമാറിന്റെയും സാധനയുടെയും മൂത്ത മകളാണു സംവൃത. ചേവരമ്പലത്തെ
ജയരാജ്-പ്രീത ദമ്പതികളുടെ മകനാണ് അഖില്‍.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
|
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar