കോളറയെ
തുടക്കത്തില് തന്നെ നിയന്ത്രിക്കണം
പകർച്ചവ്യാധികളിൽ ഏറ്റവും എളുപ്പം പകരുന്ന രോഗമായ കോളറ. തുടക്കത്തിൽത്തന്നെ
നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഗുരുതരമായ ഒരു പകർച്ചവ്യാധിയായി ഇതുമാറും. വിബ്രിയോ കോളറ എന്ന ഒരിനം ബാക്ടീരിയ പടർത്തുന്ന ഈ രോഗം
സിന്ധുനദീതട സംസ്കാരചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞവർഷം വരെ
ലോകത്താകമാനം 3 മുതൽ 5 മില്ല്യൻ ജനങ്ങൾക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നും ഒന്നര
ലക്ഷത്തോളം ജനങ്ങൾ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
വിബ്രിയോ കോളറ എന്ന ബാക്ടീരിയ ആഹാരത്തിൽക്കൂടെയോ വെള്ളത്തിൽ കൂടിയോ ഉള്ളിൽ കടക്കാം. ഒന്നുമുതൽ 5 ദിവസം വരെ കഴിഞ്ഞ് പെട്ടെന്ന് തുടങ്ങുന്ന ഛർദ്ദിയും വയറിളക്കവുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഒരുദിവസം 20 മുതൽ 30 തവണവരെ വയറിളകാം. കഞ്ഞിവെള്ളത്തിന്റെ നിറവും മീനിന്റെ ഒരു ഉളുമ്പ് നാറ്റവും ഈ മലത്തിനുണ്ടാവും. ശരിയായ ചികിത്സ ലഭിക്കാത്ത രോഗിയിൽ 10 മുതൽ 20 ലിറ്റർ വെള്ളം വരെ വയറിളക്കത്തിലൂടെ നഷ്ടപ്പെടു. ഇത് ശരീരത്തിന്റെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങൾ ക്രമാതീതമായി കുറഞ്ഞുപോകുകയും ചെയ്യും. ഇത് മരണത്തിനു വരെ കാരണമാകാം. ഈ രോഗം രോഗിയുടെ മലംവഴിയാണ് മറ്റുള്ളവർക്ക് രോഗം പകരുന്നത്. വിസർജ്യം ജലത്തിലോ ആഹാരത്തിൽ കലരുകയോ അതുവഴി ഒരു സമൂഹത്തിന് തന്നെ ഈ രോഗം അതിവേഗം പകരുന്ന സ്ഥിതിവിശേഷം ഉണ്ടാകാം. 3 മുതൽ 100 ആളുകളിൽ ഈ ബാക്ടീരിയ പ്രവേശിക്കുമ്പോൾ 2 മുതൽ 5 പേരിൽ മാത്രമേ ഇത് കോളറരോഗം ഉണ്ടാക്കുന്നുള്ളൂ. മനുഷ്യന്റെ ആമാശയത്തിലെ ദഹനരസം തട്ടിയാൽ ഈ ബാക്ടീരിയ നശിച്ചുപോകും. ആമാശയത്തിൽ ദഹനരസത്തിന്റെ അമ്ളത്വംകുറവുള്ളവർ, അതുപോലെ അസിഡിറ്റി കുറയ്ക്കാൻ മരുന്നു കഴിക്കുന്നവർ, രണ്ടു മുതൽ 5 വയസുവരെയുള്ള കുട്ടികൾ, എ ബ്ളഡ് ഗ്രൂപ്പുകാർ, ആരോഗ്യക്കുറവുള്ളവർ, പ്രതിരോധശേഷിക്കുറവുള്ളവർ, അല്ലെങ്കിൽ എയ്ഡ്സ്, ടിബി, കാൻസർ ബാധിതർ എന്നിവരെയാണ് രോഗം വേഗത്തിൽ ബാധിക്കുന്നത്.മലം പരിശോധന, ട്രാപ്പിഡ് ഡിപ് സ്റ്റിക് ടെസ്റ്റ് ഇങ്ങനെയുള്ള പരിശോധനയിൽ കോളറ ബാക്ടീരിയയെ കണ്ടെത്താം. ചികിത്സയിൽ പ്രധാനം ശരീരത്തിന്റെ നിർജലീകരണം കുറയ്ക്കുക എന്നതാണ്. തുടർച്ചയായി കൂടിയ അളവിൽ കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ. എസ് ലായനി നൽകുക, ചെറിയ കുട്ടിക്ക് തുടർച്ചയായി മുലപ്പാൽ നൽകുക. ഡീഹൈഡ്രേഷൻ - നിർജലീകരണം ബാധിച്ച രോഗിക്ക് കുറഞ്ഞ രക്തസമ്മർദ്ദം, തൊലിപ്പുറത്തെ ചുളിവുകൾ, വീർത്ത കണ്ണുകൾ, ശരീരത്തിന് തണുപ്പ് ബാധിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു. ചികിത്സിച്ചില്ലെങ്കിൽ ഈ അവസ്ഥയിൽ മണിക്കൂറുകൾക്കകം മരണം സംഭവിക്കാം. ഹോമിയോപ്പതിയിൽ കോളറയ്ക്ക് വളരെ ഫലപ്രദമായ മരുന്നുകളും പ്രതിരോധമരുന്നുകളും ലഭ്യമാണ്. രോഗിയെ ചികിത്സിക്കുന്നതു പോലെതന്നെ പ്രധാനമാണ് രോഗം പടരുന്നത് തടയുന്നതും, വ്യക്തി ശുചിത്വവും പരിസര ശുചീകരണവുമാണ് പ്രധാനം. രോഗിയെ വൃത്തിയുള്ള അന്തരീക്ഷത്തിൽ പാർപ്പിക്കണം. വിസർജ്യങ്ങൾ കത്തിച്ചുകളയുക, രോഗി ഉപയോഗിക്കുന്ന തലയണ, ഷീറ്റ് എന്നിവ അണുവിമുക്തമാക്കുക, പരിചരിക്കുന്നവർ ഗ്ളൗസ് ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകളെടുക്കണം.
മലിനജലം വഴിയാണ് കൂടുതലായി കോളറ പടരുന്നത്. അതുകൊണ്ട് ഇടയ്ക്കിടെ വീട്ടിലെ ടാങ്കുകൾ ശുചിയാക്കുകയും, ഓടകൾ, കിണറുകൾ എന്നിവയിൽ ക്ളോറിൻ, ആലം എന്നിവയിടുകയും വേണം. ഈച്ചയെ അകറ്റിനിറുത്തുക, വഴിയോരങ്ങളിൽ നിന്ന് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഉള്ള ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുക, ചൂടാക്കി തണുപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക, ആഹാരം മൂടിവയ്ക്കുക തുടങ്ങിയ മുൻകരുതലുകളെടുത്താള കോളറയെ പൂർണമായും ഒഴിവാക്കാം.

പ്രൊഫ് . ജോണ് കുരാക്കാര്
No comments:
Post a Comment