Pages

Thursday, November 29, 2012

ഫേസ്ബുക്ക് അറസ്റ്റ്:


ഫേസ്ബുക്ക് അറസ്റ്റ്:
 ഐടി ആക്ട് ഭേദഗതി ചെയ്യാൻ
 സർക്കാർ തീരുമാനിച്ചു 
ടി ആക്ടിലെ സെക്ഷൻ 66 (എ) ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഫേസ്ബുക്ക് പരാമർശത്തിന്റെ പേരിൽ മുംബയിൽ രണ്ട് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ഫേസ്ബുക്കിൽ ആർക്കെങ്കിലും എതിരേ പരാമർശം നടത്തിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ അനുവദിക്കുന്ന വകുപ്പാണിത്.നിയമത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ നിയമവിദ്യാർഥിയായ ശ്രേയ സിംഗാൾ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജിയും നൽകിയിരുന്നു. ഐടി ആക്ടിലെ സെക്ഷൻ 66 (എ) ഭരണഘടനയിലെ ചട്ടം 21 ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ചീഫ് ജസ്റ്റീസ് അൽതമാസ് കബീർ, ജസ്റ്റീസ് ജെ. ചെലമേശ്വർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. രാജ്യത്ത് അടുത്തിടെ നടന്ന സംഭവങ്ങളുടെ പേരിൽ സ്വമേധയാ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ചതായി സൂചിപ്പിച്ചുകൊണ്ടാണ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: