Pages

Thursday, November 22, 2012

കളിമണ്ണില്‍ ശില്‌പസൗന്ദര്യം ഒരുക്കി പുത്തൂര്‍ സര്‍ക്കാര്‍ഹയര്‍ സെക്കന്‍ഡറിശ്രീലക്ഷ്മി


കളിമണ്ണില്‍ ശില്‌പസൗന്ദര്യം ഒരുക്കി പുത്തൂര്‍ സര്‍ക്കാര്‍ഹയര്‍ സെക്കന്‍ഡറിശ്രീലക്ഷ്മി

ശ്രീലക്ഷ്മിയുടെ കരവിരുതില്‍ കളിമണ്ണില്‍ പിറവിയെടുക്കുന്നത് ജീവന്‍തുടിക്കുന്ന ശില്പങ്ങള്‍. പ്രതിഭയുടെ മാന്ത്രികസ്​പര്‍ശത്താല്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയ ഈ കലാകാരിയ്ക്കാണ് ജില്ലാ പ്രവൃത്തിപരിചയ മേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കുറിയും എ ഗ്രേഡോടെ ഒന്നാംസ്ഥാനം.
പുനലൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ 'മകുടി ഊതുന്ന പാമ്പാട്ടി' എന്നതായിരുന്നു വിഷയം. മകുടി ഊതുന്ന പാമ്പാട്ടിയും അതിന് മുന്നില്‍ ഫണം വിടര്‍ത്തി നില്‍ക്കുന്ന പാമ്പും വലതുഭാഗത്തായി പാമ്പാട്ടിയുടെ കുട്ടയില്‍ നിന്നും പുറത്തേയ്ക്ക് ഇഴയുന്ന പാമ്പും ആണ് ശ്രീലക്ഷ്മിയുടെ ഭാവനയില്‍ കളിമണ്‍ ശില്പങ്ങളായി മാറിയത്.കഴിഞ്ഞ വര്‍ഷം പാലക്കാട്ട് നടന്ന സംസ്ഥാന പ്രവൃത്തിപരിചയമേളയിലും ശ്രീലക്ഷ്മിയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിരുന്നു. തൊഴിലാളി എന്നതായിരുന്നു അന്നത്തെ വിഷയം. ചിത്രരചന, സംഗീതം, വയലിന്‍ എന്നിവയിലും കഴിവുതെളിയിച്ച ശ്രീലക്ഷ്മി ഈ വിഷയങ്ങളിലും കലോത്സവങ്ങളിലും മേളകളിലും നിരവധി സമ്മാനങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.പുത്തൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മി വെണ്ടാര്‍ വിജയഭവനില്‍ വിജയന്‍-ഉഷ ദമ്പതിമാരുടെ മകളാണ്. സഹോദരന്‍ വിനീഷാണ് ശില്പനിര്‍മ്മിതിയില്‍ ശ്രീലക്ഷ്മിയുടെ ഗുരു. ചെന്നൈ ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥിയാണിപ്പോള്‍ വിനീഷ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: