Pages

Monday, November 12, 2012

വൈദ്യുതി ഉപയോഗം കുറഞ്ഞില്ല; ലോഡ്‌ഷെഡിങ് തുടരേണ്ടിവരും


വൈദ്യുതി ഉപയോഗം കുറഞ്ഞില്ല;
ലോഡ്‌ഷെഡിങ് തുടരേണ്ടിവരും

* നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും കുറയ്ക്കാനായത് രണ്ടോ മൂന്നോ ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രം 
* സംഭരണികളിലെ ജലനിരപ്പ് പത്തുവര്‍ഷത്തിനിടയിലെ മോശമായ സ്ഥിതി
യില്‍.. .തുലാവര്‍ഷവും പ്രതീക്ഷിച്ചപോലെ മെച്ചപ്പെടാത്തതിനാല്‍ വൈദ്യുതി പ്രതിസന്ധി തുടരുന്നു. ലോഡ്‌ഷെഡ്ഡിങ് നവംബറിനുശേഷവും തുടരണമെന്ന് ആവശ്യപ്പെടേണ്ട സ്ഥിതിയിലാണ് വൈദ്യുതിബോര്‍ഡ്. ഒരുമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങും വ്യാവസായിക ഉപയോക്താക്കള്‍ക്ക് രാത്രികാലത്ത് 25 ശതമാനം നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായില്ല. ശനിയാഴ്ച സംസ്ഥാനത്തെ ഉപയോഗം 55.82 ദശലക്ഷം യൂണിറ്റായിരുന്നു. നല്ല മഴയുള്ള ദിവസമാണെങ്കില്‍ ഇത് 53 വരെയൊക്കെ താഴും എന്നുമാത്രം. ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ 57 ദശലക്ഷം യൂണിറ്റുവരെയായിരുന്നു ഉപയോഗം. 

ഇത്രയും നിയന്ത്രണങ്ങള്‍ വന്നിട്ടും വെറും രണ്ടോ മൂന്നോ ദശലക്ഷം യൂണിറ്റ് കുറയ്ക്കാനേ കഴിഞ്ഞിട്ടുള്ളൂ. ശനിയാഴ്ച ഉപയോഗിച്ച 55.82 ദശലക്ഷം യൂണിറ്റില്‍ 19.27 ദശലക്ഷം മാത്രമാണ് ഉത്പാദിപ്പിച്ചത്. 36.55 ദശലക്ഷം യൂണിറ്റും പുറത്തുനിന്നാണ്. വ്യവസായങ്ങളുടെ രാത്രികാലത്തെ വൈദ്യുതി ഉപയോഗം ബോര്‍ഡ് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഈ സമയം ഉപയോഗം കുറയ്ക്കുകയും ഇത് പരിഹരിച്ച് പകല്‍ കൂടുതല്‍ ഉപയോഗിക്കുകയുമാണ് വ്യവസായങ്ങള്‍ ചെയ്യുന്നതെന്നാണ് നിരീക്ഷണം.
 

വീടുകളില്‍ ലോഡ്‌ഷെഡ്ഡിങ് ഉണ്ടെങ്കിലും ഇന്‍വെര്‍ട്ടറുകള്‍ ചാര്‍ജ്‌ചെയ്യുന്നതിനാല്‍ ഇതിലും ലാഭമുണ്ടാകുന്നില്ല. അലങ്കാര ദീപങ്ങള്‍ക്കും പരസ്യബോര്‍ഡുകള്‍ക്കും ഗ്രിഡില്‍ നിന്ന് വൈദ്യുതി ഉപയോഗിക്കരുതെന്ന് റെഗുലേറ്ററി കമ്മീഷന്‍ വിലക്കിയെങ്കിലും ഇത് നടപ്പാക്കാന്‍ ബോര്‍ഡിന് ആയില്ല.
 

സംഭരണികളിലെ ജലനിരപ്പ് കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും മോശമായ സ്ഥിതിയിലാണിപ്പോള്‍. 1927.53 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഇപ്പോള്‍ സംഭരണികളിലുള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയം 3520.33 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്ന സ്ഥാനത്താണിത്. പ്രതീക്ഷിച്ചതിലും 500 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കുറവാണ്. നീരൊഴുക്കും മോശമാണ്.

നവംബര്‍ 30 വരെയാണ് റെഗുലേറ്ററി കമ്മീഷന്‍ ലോഡ്‌ഷെഡ്ഡിങ് അനുവദിച്ചത്. നവംബര്‍ അവസാനം അവലോകനം ചെയ്തശേഷം ഇത് തുടരണോ എന്നത് തീരുമാനിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
 
എന്നാല്‍, ഇനിയും സംഭരണ പ്രദേശങ്ങളില്‍ നല്ല മഴ കിട്ടാതിരുന്നാല്‍ ലോഡ്‌ഷെഡ്ഡിങ് തുടരണമെന്ന ആവശ്യം ബോര്‍ഡ് മുന്നോട്ടുവെക്കും.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: