Pages

Wednesday, November 28, 2012

AIDS- AWARENESS CLASS-2012

എയ്ഡ്‌സ് ബോധവത്കരണ
 മാസാചരണം തുടങ്ങുന്നു


 കാസര്‍കോട്ജില്ലയിലെ മൂവായിരത്തിലധികം വരുന്ന സ്ത്രീ ലൈംഗിക ത്തൊഴിലാളികളില്‍ 60 പേരും തെരുവുവേശ്യകള്‍. ഇതില്‍ ഒമ്പത് സ്ത്രീകള്‍ എച്ച്.ഐ.വി. അണുബാധയുള്ളവരും. സംസ്ഥാന സര്‍ക്കാറിന്റെ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാന്‍ടെക് സുരക്ഷാ പദ്ധതി പ്രകാരം ഡിസംബര്‍ മുതല്‍ ഒരു മാസക്കാലം ബോധവത്കരണം നടത്തും. 10 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ പൊതുസമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എയ്ഡ്‌സ് ദിനം ഒരു മാസക്കാലം പ്രതിരോധപ്രവര്‍ത്തന മാസമായി ആചരിക്കുമെന്ന് പാന്‍ടെക് പ്രോജക്ട് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കെ.സി.വൈ.എം. കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ് ഗവ. ഹൈസ്‌കൂള്‍, സ്റ്റുഡന്റ് പോലീസ്, സുരക്ഷാ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ബോധവത്കരണ റാലി നടത്തുന്നത്.ജില്ലയില്‍ എച്ച്.ഐ.വി. അണുബാധയുള്ള 506 പുരുഷന്മാരുണ്ട്. അന്യസംസ്ഥാനങ്ങളുമായുള്ള ബന്ധമാണ് എച്ച്.ഐ.വി. അണുബാധ കൂടാന്‍ കാരണം. പാന്‍ടെക് പദ്ധതി പ്രകാരം 1503 സ്ത്രീ ലൈംഗിക ത്തൊഴിലാളികള്‍ക്ക് സുരക്ഷാ മാര്‍ഗനിര്‍ദേശം നല്‍കിവരുന്നു. ഇവര്‍ക്ക് ഡോക്ടറുടെ പരിശോധന നല്‍കുന്നുണ്ട്. കൂടാതെ ഉറകളുടെ ഉപയോഗത്തെപ്പറ്റിയും ബോധവത്കരണം നടത്തുന്നുണ്ട്.
 എയ്ഡ്‌സ് പ്രതിരോധ ബോധ മാസാചരണം വിജയിപ്പിക്കണമെന്ന് പാന്‍ടെക് സുരക്ഷാ പ്രോജക്ട് ഭാരവാഹികളും അഭ്യര്‍ഥിച്ചു. പാന്‍ടെക് ചെയര്‍മാന്‍ പ്രൊഫ. കെ.പി.ഭരതന്‍, സുരക്ഷാ പ്രോജക്ട് മാനേജര്‍ സജേഷ്മാത്യു, ഓഫീസര്‍ സിജോ അമ്പാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: