Pages

Tuesday, November 13, 2012

A BUS DRIVER WAS PRAISED( കളഞ്ഞുകിട്ടിയ തുക ഉടമസ്ഥന് തിരികെ നല്‍കി ബസ് ഡ്രൈവര്‍ മാതൃക കാട്ടി)


കളഞ്ഞുകിട്ടിയ തുക ഉടമസ്ഥന് തിരികെ നല്‍കി ബസ് ഡ്രൈവര്‍ മാതൃക കാട്ടി


കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരിച്ചുനല്‍കി ബസ് ഡ്രൈവര്‍ മാതൃക കാട്ടി.മണ്‍റോത്തുരുത്ത്-കൊല്ലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പുഞ്ചിരി ബസിലെ ഡ്രൈവര്‍ രതീഷിനാണ് അഞ്ചാംകുറ്റി വായനശാലയ്ക്ക് സമീപത്തുനിന്ന് മുപ്പത്തിഒമ്പതിനായിരം രൂപ കളഞ്ഞുകിട്ടിയത്. തുക ഉടമസ്ഥനെ കണ്ടെത്തുന്നതിനുവേണ്ടി അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേല്പിച്ച് രതീഷ് മാതൃക കാട്ടി.ചെമ്മക്കാട് ജൂഡി ഭവനില്‍ നെപ്പോളിയന്‍ ചെമ്മക്കാട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ലോണ്‍ അടയ്ക്കാന്‍ വേണ്ടി കൊണ്ടുപോയ തുക നഷ്ടപ്പെട്ട വിവരം പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് കളഞ്ഞുകിട്ടിയ തുകയ്ക്ക് ഉടമസ്ഥനായി.

തിങ്കളാഴ്ച രാവിലെ 10ന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെത്തിയ നെപ്പോളിയന് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ., സബ് ഇന്‍സ്‌പെക്ടര്‍, പുഞ്ചിരി ബസ് കണ്ടക്ടര്‍ ഹരികുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തുക തിരിച്ചേല്പിച്ചു. നഷ്ടപ്പെട്ട പണം തിരികെ ലഭിച്ച സന്തോഷത്തില്‍ ബസ് ജീവനക്കാര്‍ക്ക് പാരിതോഷികം നല്‍കാന്‍ തയ്യാറായെങ്കിലും അവരത് സ്വീകരിച്ചില്ല. ബസ് ഡ്രൈവറുടെ സത്യസന്ധത നാട്ടുകാരില്‍ ഏറെ മതിപ്പുണ്ടാക്കി.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar