Pages

Wednesday, October 17, 2012

TREATMENT FOR VERTIGO AT HOME

വെര്‍ട്ടിഗോ കാരണങ്ങളും പരിഹാരങ്ങളും

(People with vertigo can get relief by doing maneuvers at home, according to a study published in the July 13 issue of Neurology, the scientific journal of the American Academy of Neurology.The study involved people with benign paroxysmal positional vertigo , an inner ear problem that causes a feeling of spinning or whirling when you move your head into certain positions. The vertigo usually lasts less than a minute. It can be mild or severe enough to cause  nausea . It affects an estimated 64 people in every 100,000.

This type of vertigo is believed to be caused by loose particles floating in the inner ear canal, which maintains the body's equilibrium. Certain head and body movements can clear the particles from the ear canal. In general, the maneuvers are performed by a doctor or therapist."For most people, one treatment is all it takes to stop the vertigo," said study author Andrea Radtke, MD, a neurologist with Charité Campus Virchow Clinic in Berlin, Germany. "But some people need repeated treatments before it resolves completely. For these people, it would be beneficial to have the option to treat themselves at home."The study involved 70 people who had experienced vertigo for an average of eight weeks. The study tested two different maneuvers. Both of the maneuvers involve head and body movements performed while sitting on a bed. Half of the people performed one maneuver and half performed the other. They received instructions for the maneuver and performed it once with the doctor. Then they performed the exercise three times a day at home until the vertigo had stopped for at least 24 hours.After one week, 95 percent of those who performed the maneuver called the modified Epley's procedure had no more symptoms. Of those performing the modified Semont maneuver, 58 percent had no more symptoms.





ചെവിയുടെ സന്തുലനാവസ്ഥയെ ബാധിക്കുന്ന രോഗമാണ് വെര്‍ട്ടിഗോ. മനുഷ്യശരീരത്തിന്റെ സന്തുലിതാവാസ്ഥ നിലനിര്‍ത്തുന്നത് ചെവിയുടെ വെസ്റ്റിബുലാര്‍ ഭാഗത്തിന്റെയും തലച്ചോറിനെയും ചെവിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഞരമ്പുകളുടെ സംഘടിതമായ പ്രവര്‍ത്തനം മൂലമാണ്. ഇവയുടെ വൈകല്യം വെര്‍ട്ടിഗോ എന്ന രോഗത്തിന് കാരണമാകുന്നു. ചെവിയുടെ സന്തുലനാവസ്ഥയെ ബാധിക്കുന്ന രോഗമായതിനാല്‍ ഇതിനെ ഇയര്‍ ഇംബാലന്‍സ് എന്നുപറയുന്നു. ഇതിന് പല കാരണങ്ങളുണ്ട്. തലച്ചോറിനുണ്ടാകുന്ന ക്ഷതം, മൈഗ്രേന്‍, പ്രമേഹം, രക്താതിമര്‍ദം എന്നിവമൂലകാരണങ്ങളാണ്. ചില മരുന്നുകളുടെ ദീര്‍ഘനാളത്തെ ഉപയോഗവും ഇതിന് കാരണമാകുന്നുണ്ട്. വെര്‍ട്ടിഗോ പലവിധത്തില്‍ അനുഭവപ്പെടാം. ശരീരം കറങ്ങുന്നതായി തോന്നുക, ചുറ്റും കറങ്ങുന്നതായി തോന്നുക, തലവേദന, കണ്ണ് കറങ്ങുന്നതുപോലെ തോന്നുക തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. പഴക്കം ചെന്ന വെര്‍ട്ടിഗോ രോഗികളില്‍ ചെവിയില്‍ ശബ്ദം അനുഭവപ്പെടുന്നതായും കണ്ടുവരുന്നു. എത്രയും വേഗം ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ കേള്‍വിശക്തി തന്നെ നഷ്ടപ്പെടാം. 
ചെവിയുടെ ആന്തരിക ഭാഗത്ത് രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് കോക്ലിയയും മറ്റൊന്ന് സെമിസര്‍ക്കുലര്‍ കനാലും. ഇതില്‍ കോക്ലിയ കേള്‍വിയെ സഹായിക്കുകയും സെമിസര്‍ക്കുലര്‍ കനാല്‍ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്താനും സഹായിക്കുന്നു. ദ്രാവകം നിറഞ്ഞ ഈ ഭാഗങ്ങളെ തമ്മില്‍ ഒരു പാടകൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. ദ്രാവകത്തിന്റെ രണ്ടു ദിശയിലേക്കുമുള്ള സഞ്ചാരം പാടയെ ചലിപ്പിക്കുകയും തദ്വാരാ കേള്‍വിശക്തിയും ശരീരസന്തുലിതാവസ്ഥയും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഈ ഭാഗത്തെ ദ്രാവകത്തിന്റെ അളവ് കൂടുന്നതും കുറയുന്നതും അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: