അനാവശ്യകാരണങ്ങളാല്പദ്ധതികള്‍ വൈകിക്കരുത്
കൊച്ചി
മെട്രോ റെയിലിന്റെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ
ഏല്പിക്കാന്‍ വൈകുന്നത് പല സംശയങ്ങള്‍ക്കും ഇടയാക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന
കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഡി. എം. ആര്‍.
സി യെ ചുമതല ഏല്പിക്കാന്‍ തീരുമാനമുണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്.
ഈയിടെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ നിര്‍മാണച്ചുമതല ഡി.എം.ആര്‍.സിയെ ഏല്പിക്കാന്‍
വീണ്ടും തീരുമാനിച്ചിരുന്നു . മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ളവര്‍ ചുമതല
അവരെ ഏല്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഡി.എം.ആര്‍.സി ആദ്യം
താത്പര്യം അറിയിക്കട്ടെ, എന്നിട്ട് തങ്ങള്‍ തീരുമാനമെടുക്കാമെന്നാണ് കൊച്ചി മെട്രോ റെയില്‍ കമ്പനി
ഇപ്പോള്‍ പറയുന്നത്. ഇനി ഡി.എം.ആര്‍.സിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണം.
ഡി. എം. ആര്‍. സിയുടെ ബിസിനസ് ഡവലപ്പ്‌മെന്റ് വിങ്ങാണ് പുതിയ കരാറുകളുടെ
കാര്യത്തില്‍ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ്
യോഗത്തില്‍ പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് ബോര്‍ഡിന്റെ അനുമതി
തേടണമെന്ന് ഡി.എം.ആര്‍.സി. തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി
മെട്രോ റെയില്‍ ഏറ്റെടുക്കണമോ എന്നകാര്യത്തില്‍ ഇനി ഡയറക്ടര്‍ ബോര്‍ഡ് യോഗം
തീരുമാനമെടുക്കണം.യോഗം നവംബര്‍ 15 ന് ചേരുമെന്നാണ്
പ്രതീക്ഷിക്കുന്നത്. അതില്‍ കൊച്ചി മെട്രോ നിര്‍മാണത്തിന് താത്പര്യം
പ്രകടിപ്പിക്കുന്ന വിധത്തിലുള്ള തീരുമാനം ഉണ്ടാകണം. എങ്കിലേ കേരളം ആഗ്രഹിക്കുന്ന
വിധത്തില്‍ ഇന്ത്യയുടെ 'മെട്രോ മാന്‍'
ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് , ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍
കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കൂ. നിര്‍മാണച്ചുമതല
ഡി.എം.ആര്‍.സിയെ ഏല്പിക്കുന്നതിനെതിരെ ചില കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.
ഡി. എം.ആര്‍.സിയെ ഒഴിവാക്കാന്‍ പലവിധ തടസ്സവാദങ്ങളും ഉന്നയിക്കപ്പെടുകയുമുണ്ടായി .
എന്നാല്‍ ജനകീയാഭിപ്രായം മുന്‍ നിര്‍ത്തി, കേരള മന്ത്രിസഭ
കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്പിക്കുമെന്ന് മൂന്നുതവണ
പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വേഗത്തില്‍
നടക്കുമെന്നാണ് ജനങ്ങള്‍ കരുതിയിരുന്നത്. നിര്‍മാണച്ചുമതല ഡി.എം.ആര്‍.സി യെ
ഏല്പിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളില്ലെന്ന് ഇ. ശ്രീധരനും പലതവണ
വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് മുകളില്‍ ഡി.എം.ആര്‍.സി.
കമ്പനിയുടെ തീരുമാനം വരട്ടെ എന്ന നിലപാടാണ് കെ.എം.ആര്‍.എല്‍.
സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ താത്പര്യത്തിനനുസരിച്ച് പൊതുമേഖലാസ്ഥാപനമായ ഡി.എം.ആര്‍.സിയെത്തന്നെ ചുമതല ഏല്പിക്കണമെങ്കില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദ്ദം ഉണ്ടാവണം. ശ്രീധരന്റെ നേതൃത്വത്തില്‍ പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന് ഡി.എം.ആര്‍.സിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും അതിനായി ചര്‍ച്ച നടത്തുകയും വേണം. മെട്രോ റെയില്‍ നിര്‍മാണകാര്യത്തില്‍ തീരുമാനം വരാന്‍ ഇനിയും വൈകുമെന്നാണ് സൂചന . ഡി.എം.ആര്‍.സി. ഡയറക്ടര്‍ ബോര്‍ഡിന്റെയും പിന്നീട് കെ.എം.ആര്‍.എല്ലിന്റെയും തീരുമാനം വരുമ്പോഴേക്കും ഏറെ ദിവസങ്ങള്‍ പാഴാകും. പാഴാകുന്ന ഒരോ ദിവസവും 60 ലക്ഷം രൂപ നഷ്ടമാകുമെന്നാണ് ശ്രീധരന്‍ അറിയിച്ചിട്ടുള്ളത്. നേരത്തേ പ്രതിദിനം 40 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കിയിരുന്നത്. നാണയപ്പെരുപനിരക്ക് ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ നഷ്ടം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രീധരന്‍ കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2004 ല്‍ ഡി.എം.ആര്‍.സിയെ പഠനത്തിനായി നിയോഗിക്കുമ്പോള്‍ മെട്രോ റെയിലിന് 2239 കോടിയാണ് ചെലവുകണക്കാക്കിയത്. 2008ല്‍ അത് 3048 കോടിയാകുമെന്നായിരുന്നു കണക്ക്. ഏറ്റവും ഒടുവില്‍, മെട്രോ റെയിലിന് തറക്കല്ലിടുമ്പോള്‍ 5181. 79 കോടിയാണ് പദ്ധതിയുടെ മതിപ്പ് ചെലവ്. നിര്‍മാണം വൈകുന്ന ഒരോ ദിവസവും വലിയ ബാധ്യത ഉണ്ടാവുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ശക്തമായ സര്‍ക്കാര്‍ ഇടപെടലാണ് ആവശ്യം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment