സച്ചിന്‍ അടുത്ത മാസം വിരമിക്കാന്‍ സാധ്യത
ത്ത മാസത്തോടെ ഇന്ത്യയുടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണയുഗത്തിന് ഒടുവില്‍ തിരശ്ശീല വീഴുന്നു. രണ്ടര പതിറ്റാണ്ടുകാലത്തെ ക്രീസിലെ വാസം സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ അവസാനിപ്പിക്കുകയാണ്. സച്ചിന്‍ തന്നെ നല്‍കുന്ന സൂചന ശരിയാണെങ്കില്‍ അടുക്രിക്കറ്റ് ഇതിഹാസം വിരമിക്കും.എനിക്ക്
39 വയസ്സായി. ഇനി ഒരുപാട് കളിയൊന്നും എന്നില്‍
അവശേഷിക്കുന്നില്ല-ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.
സമീപകാലത്ത് സച്ചിന്റെ വിരമിക്കലിനെ ചൊല്ലി വാദകോലാഹലങ്ങള്‍ ഏറെ
നടന്നിട്ടുണ്ടെങ്കിലും വിരമിക്കലിനെ കുറിച്ച് സച്ചിന്‍ സൂചനകള്‍ നല്‍കുന്നത്
ഇതാദ്യമായാണ്.
ഞാന്‍ എന്നും ഒരേ ഫോമില്‍ കളി തുടരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്റെ ഹൃദയം എന്തു പറയുന്നു അതിനനുസരിച്ചായിരിക്കും ഭാവി തീരുമാനം. എന്റെ മനോനിലയെയും ശാരീരികക്ഷമതയെയും ആശ്രയിച്ചായിരിക്കും വിരമിക്കല്‍ തീരുമാനമുണ്ടാവുക. നവംബറില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുശേഷം എന്റെ പ്രകടനം വിലയിരുത്തിയശേഷമായിരിക്കും തീരുമാനം ഉണ്ടാവുക. ക്രിക്കറ്റ് എന്റെ ജീവിതമാണ്. ഇനി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് പെട്ടന്നോരു നാളായിരിക്കും എനിക്ക് തോന്നുക. ഭാവി എനിക്കുവേണ്ടി കാത്തുവച്ചത് എന്താണെന്ന് ഒരു രൂപവുമില്ല. ആരെങ്കിലും വിചാരിച്ചോ ഒരു ലോകകപ്പ് സ്വന്തമാക്കാന്‍ എനിക്ക് 22 വര്‍ഷം കാത്തിരിക്കേണ്ടിവരുമെന്ന്. ശരിക്കും 1991-92ല്‍ കളിച്ച ആദ്യ ലോകകപ്പില്‍ തന്നെ ഈ നേട്ടം ഞാന്‍ കൈവരിക്കേണ്ടതായിരുന്നു-സച്ചിന്‍ പറഞ്ഞു.
ഇന്ത്യന്‍ മധ്യനിരയിലെ ത്രിമൂര്‍ത്തികളില്‍ രാഹുല്‍ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ തന്നെ വൈകാതെ സച്ചിനും ഈ പാത പിന്തുടരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയാതായതോടെ സച്ചിനെതിരെ പല കോണുകളില്‍ നിന്നും രൂക്ഷമായ വിമര്‍ശങ്ങള്‍ ഉയരുകയും ചെയ്തു. സച്ചിന്‍ പുറത്തായ രീതിയാണ് കടുത്ത സച്ചിന്‍ ആരാധകരുടെപോലും നെറ്റി ചുളിപ്പിച്ചത്. പുറത്തായ മൂന്ന് തവണയും പന്ത് സച്ചിന്റെ ബാറ്റിന്റെയും പാഡിന്റെയും ഇടയിലൂടെ ഊളിയിട്ട് വിക്കറ്റെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കോടികളുടെ പരസ്യകരാറുകള്‍ മാത്രമാണ് സച്ചിന്‍ ക്രീസില്‍ തുടരുന്നതിന്റെ കാരണമെന്നു വരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
No comments:
Post a Comment