വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും
ഇരുമ്പിന്റെ കരുത്ത്
|
||
ശരീരത്തിനുവേണ്ട
ധാതുലവണങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഇരുമ്പ്.
മനുഷ്യശരീരത്തിലെ ഇരുമ്പിന്റെ നല്ലൊരു ശതമാനം രക്തത്തിലെ ഹിമോഗേ്ളാബിനിലാണ്
അടങ്ങിയിരിക്കുന്നത്. ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ ഹിമോോബിന്റെ അളവ് കുറയുകയും അനീമിയയ്ക്ക്
കാരണമായിത്തീരുകയും ചെയ്യുന്നു.
വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഇരുമ്പ് അത്യാവശ്യമാണ്. സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവം, ഗര്‍ഭകാലം, മുലയൂട്ടല്‍ എന്നീ ഘട്ടങ്ങളിലെല്ലാം ഇരുമ്പിന്റെ ആവശ്യകത വളരെ കൂടുതലും. ഗര്‍ഭകാലത്ത് കുഞ്ഞിന് ആവശ്യമായ ഇരുമ്പ് അമ്മയുടെ ശരീരത്തുനിന്നാണ് വലിച്ചെടുക്കുന്നത്. അതിനാല്‍ അമ്മയുടെ രക്തത്തില്‍ ഹിമോോബിന്റെ അളവ് താഴ്ന്നു പോകാം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കും. ഈ അവസരത്തില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ക്കൊപ്പം ഇരുമ്പിന്റെ അംശം കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 40 ശതമാനം ചെറിയ കുട്ടികളിലും ഗര്‍ഭിണികളിലും അനീമിയ കണ്ടുവരുന്നു. ജനിച്ച് ആറുമാസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന കട്ടിയാഹാരങ്ങളില്‍ ആവശ്യത്തിന് ഇരുമ്പ് അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഇരുമ്പിന്റെ അംശം കൂടുതലുള്ള റാഗി, ശര്‍ക്കര എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഭക്ഷണത്തില്‍ കൂടുതല്‍ അളവില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ടെങ്കിലും ശരീരത്തില്‍ വേണ്ട രീതിയില്‍ ആഗീരണം ചെയ്യപ്പെടുന്നില്ലെങ്കില്‍ വിളര്‍ച്ചയ്ക്കു കാരണമാകാം. സസ്യാഹാരങ്ങളെ അപേക്ഷിച്ച് മാംസാഹാരങ്ങളില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണ്. മീന്‍, ഇറച്ചി മുതലായവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ശരീരത്തിലെ ഇരുമ്പിന്റെ ആഗീരണം ത്വരിതപ്പെടുത്തുന്നു. പാലില്‍ ഇരുമ്പിന്റെ അംശം വളരെക്കുറവാണെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന ലാക്‌ടോഫെറിന്‍, ലാക്ടാല്‍ബുമിന്‍ എന്നീ ഘടകങ്ങള്‍ ഇരുമ്പിന്റെ ആഗീരണത്തെ സഹായിക്കുന്നു. തവിടുള്ള ധാന്യവര്‍ഗങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയും ഇരുമ്പിന്റെ കലവറയാണ്. അതിനാല്‍ ദിവസവും 50 ഗ്രാം ഇലക്കറികളെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അവല്‍, ശര്‍ക്കര, ഉണങ്ങിയ പഴവര്‍ഗങ്ങള്‍, എള്ള്, മാതളനാരങ്ങ, തണ്ണിമത്തന്‍ മുതലായവയിലും ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്. ഇവയ്‌ക്കൊപ്പം വിറ്റാമിന്‍ സി യാല്‍ സമ്പന്നമായ നാരങ്ങ, നെല്ലിക്ക, ഓറഞ്ച്, പേരയ്ക്ക, മുംസബി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാരണം വിറ്റാമിന്‍ സി ക്ക് ഇരുമ്പിന്റെ ആഗീരണം സുഗമമാക്കുന്നതില്‍ പ്രധാന പങ്കുണ്ട്.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
|
Wednesday, October 24, 2012
വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഇരുമ്പിന്റെ കരുത്ത്
Subscribe to:
Post Comments (Atom)
No comments:
Post a Comment