Pages

Saturday, September 1, 2012

TRIBUTE PAID TO VINDHYAN,FILM PRODUCER


ചലച്ചിത്ര നിര്‍മാതാവ്
വിന്ധ്യന്‍ അന്തരിച്ചു
   Saturday, Sept 1, 2012:  Noted Malayalam film producer Vindhyan has passed away at a private hospital in Kochi on Saturday.He was 61. His films include Shalini ente kootukari, Ore Kadal, Vadakunokki Yantram, Vasanthiya Lakshmiyum pinne njanum, Thaskaraveeran etc.

എറണാകുളം: പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് വിന്ധ്യന്‍ (61)2012 സെപ്റ്റംബര്‍ ഒന്നാം തീയതി  അന്തരിച്ചു. എറണാകുളത്ത് സ്വകാര്യാസ്പത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. അര്‍ബുദരോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു.ശാലിനി എന്റെ കൂട്ടുകാരി, ഒരു സ്വകാര്യം, അയാള്‍ കഥയെഴുതുകയാണ്, ദൈവത്തിന്റെ മകന്‍, തസ്‌കരവീരന്‍, മുല്ലവള്ളിയും തേന്മാവും, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വടക്കുനോക്കിയന്ത്രം, ഒരേകടല്‍, അരികെ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു. കേരള കഫേ എന്ന ചിത്രത്തില്‍ ചെറിയവേഷം അഭിനയിച്ചിട്ടുണ്ട്. 
പത്മരാജന്റെ രചനയില്‍ മോഹന്‍ സംവിധാനം നിര്‍വഹിച്ച ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമ പത്തൊമ്പതാമത്തെ വയസ്സില്‍ നിര്‍മിച്ചുകൊണ്ടാണ് വിന്ധ്യന്‍ സിനിമയിലെത്തുന്നത്. വേണു നാഗവള്ളിയും സുകുമാരനും ശോഭയും ജലജയും മത്സരിച്ച് അഭിനയിച്ച ചിത്രം അക്കാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടു. മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിന്റെ രചനയും വിന്ധ്യനാണ് നിര്‍വഹിച്ചത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: