TRIBUTE PAID TO
T.A SHAHID,
MALAYALAM SCRIPTWRITER
Noted Malayalam script
writer T.A.Shahid passed away on Friday28th September,2012. He was 41. He was
undergoing treatment at a private hospital for liver-related ailment for the
past one month.He rose to prominence by penning screenplays for films
like Balettan, Thanthonni, Naaturajaavu, Bus Conductor, Pachakkuthira,
Mambazhakkalam, Rajamanikyam, among others. He was the younger brother of noted
script writer T.A.Razzaq. T.A.Shahid
began his career by writing scripts for plays. He further engaged himself as
screenwriter for several tele films and serials. He had embarked on a career in
films as associate director in the movie Cheppadividya. His first script was
for the film 'Matsaram'. However, Balettan was the first film which saw the
light of the day with T.A.Shahid as the screenwriter
പ്രശസ്ത
തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മത്സരം, ബാലേട്ടന്‍, മാമ്പഴക്കാലം, അലിഭായ്, നാട്ടുരാജാവ്,
രാജമാണിക്യം, കാക്കി, ബെന്‍
ജോണ്‍സന്‍, താന്തോന്നി, തുടങ്ങി നിരവധി
ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി . കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സ
നടത്തിവരവേ രോഗം മൂര്‍ച്ഛിക്കുകയാണുണ്ടായത്. കലാഭവന്‍ മണി നായകനായ എം.എല്‍.എ. മണി
പത്താംക്ലാസും ഗുസ്തിയും എന്ന ചിത്രമാണ് അവസാനമായി പുറത്തുവന്ന ചിത്രം. സഹോദരന്‍
ടി.എ.റസാഖിന്റെ രചനയില്‍ ഷാഹിദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ
പണിപ്പുരയിലായിരുന്നു അദ്ദേഹം. അതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. വാണിജ്യവിജയം
നേടുന്ന ചേരുവകള്‍ ചേര്‍ത്ത ചിത്രങ്ങളാണ് ടി.എ.ഷാഹിദിന്റെ തിരക്കഥകളായി
പുറത്തുവന്നവയില്‍ ഭൂരിഭാഗവും. മിക്ക ചിത്രങ്ങളിലും ഏറെ
ജനപ്രീതി നേടുകയും ചെയ്തു. നാട്ടുരാജാവ്, രാജമാണിക്യം എന്നിവ ഇതിന്
ഉദാഹരണങ്ങളാണ്. കലാഭവന്‍ മണി നായകനായ നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടിയും ഷാഹിദ്
തിരക്കഥയൊരുക്കി. ഷീജയാണ് ഭാര്യ. മക്കള്‍: അഖില, അലിത.
ഗായകന്‍ കൂടിയായ ഷാഹിദ് കോഴിക്കോടിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും
കൂട്ടായ്മകളിലും സജീവമായിരുന്നു.ഷാഹിദിന്‍റെ വേര്‍പാടില്‍ കേരള കാവ്യകലാ സാഹിതി ദുഃഖം രേഖപെടുത്തി.
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
|
No comments:
Post a Comment