പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട്
മാത്രമേ എമര്‍ജിംഗ് കേരള പദ്ധതിയുമായി മുന്നോട്ട് പോകാവു
പരിസ്ഥിതി
സംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് മാത്രമേ എമര്‍ജിംഗ് കേരള പദ്ധതിയുമായി
മുന്നോട്ട് പോകൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിസ്ഥിതിക്ക് ആഘാതമാകുന്ന
പദ്ധതികള്‍ ഒന്നും തന്നെ എമര്‍ജിംഗ് കേരളയില്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരിഞ്ച് ഭൂമി പോലും വിറ്റ് വികസനം കൊണ്ടു വരില്ല. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന്
നല്‍കുക മാത്രമാണ് ചെയ്യുന്നത്. വികസനം ഇന്നത്തെ പ്രശ്‌നമാണെന്നും എന്നാല്‍
പരിസ്ഥിതി നാളെയും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.എമേര്ജിങ് കേരളയില്
സംസ്ഥാനത്തിന്റെ താത്പര്യത്തിനു വിരുദ്ധമായ ഏതെങ്കിലും പദ്ധതി ഉണ്ടെങ്കില്
ആര്ക്കുവേണമെങ്കിലും ചൂണ്ടിക്കാട്ടാം. സര്ക്കാര് നിശ്ചയമായും അതു പരിശോധിക്കും
എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഹരിത
എംഎല്എമാര് പറഞ്ഞതും ഞാന് പറഞ്ഞതും ഒന്നാണ്. പദ്ധതികള് സുതാര്യമാകണമെന്ന് അവര് പറഞ്ഞു; എല്ലാ പദ്ധതികളും വെബ്സൈറ്റിലുണ്ട്.
സര്ക്കാര് ഭൂമി വില്ക്കരുതെന്
ന് അവര്
പറഞ്ഞു. ഒരു സെന്റ് ഭൂമിപോലും വില്ക്കില്ലെന്ന് ഞാന് വ്യക്തമാക്കിയിട്ടുണ്ട്.
പരിസ്ഥിതിയെ സംരക്ഷിക്കണമെന്നാണ് മറ്റൊരു ആവശ്യം. പാരിസ്ഥിതിക ആഘാത പഠനം കൂടാതെ
ഒരു പദ്ധതിയും നടപ്പാക്കാനാവില്ല.
നാളികേരത്തിന്റെ നൂറ് ഉത്പന്നങ്ങളാണ് ശ്രീലങ്കയില് നിന്നു വരുന്നത്. നമുക്കും മൂല്യവര്ധിത ഉത്പന്നങ്ങള് വേണ്ടേ? ഉത്പാദനക്ഷമത കൂട്ടേണ്ടേ?സര്ക്കാരിന്റെ ഒരു സെന്റ് ഭൂമി പോലും വില്ക്കില്ല. ഏതൊരു പദ്ധതിക്കും സ്ഥലം വേണം. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന പദ്ധതികള്ക്ക് ഭൂമി പാട്ടത്തിനു നല്കുക മാത്രമേ ചെയ്യുകയുള്ളൂ. ഭൂമിയുടെ കമ്പോളവിലയും ഭൂമി ഏറ്റെടുക്കുന്നതിനു രൂപംകൊടുത്ത പാക്കേജും നല്കി മാത്രമേ സ്വകാര്യഭൂമി ഏറ്റെടുത്ത് ഏതെങ്കിലും പദ്ധതിക്കു നല്കുകയുള്ളൂ.52 രാജ്യങ്ങളില് നിന്നുള്ള പ്രതിനിധികളാണ് എമേര്ജിങ് കേരളയില് പങ്കെടുക്കുന്നത്. ഇത് കേരളത്തിന് ഏറ്റവും നല്ല സാധ്യതകള് തുറന്നുതരുന്നു. എല്ലാവരുടെയും സഹകരണം വേണം.എമേര്ജിങ് കേരളയെക്കുറിച്ചു ചര്ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ ക്ഷണിച്ചതാണ്. അവര് വന്നില്ല. അവര് ഇതുവരെ ഒരു സംശയം എന്റെയടുത്തോ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ അടുത്തോ പറഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി ....

(The chief minister of Kerala has said that
21 countries and 1,600 delegates have so far registered for the “Emerging
Kerala 2012″investment meet to be held at Kochi in September this year.
Emerging Kerala 2012, the flagship global
connect programme of the Government of Kerala organized in association with the
Confederation of Indian Industry (CII) and NASSCOM, will be held from September
12 to 14 and inaugurated by Dr. Manmohan Singh, the prime minister of India.
Kerala has grown in the past years to
become a place where there are gigantic investment opportunities and no labour
unrest.
Emerging kerala 2012 website: http://www.emergingkerala2012.org/
via keralait.org)
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment