Pages

Tuesday, September 4, 2012

നിലമേലില്‍ തീപ്പിടിത്തം


നിലമേലില്‍ തീപ്പിടിത്തം

നിലമേലില്‍ 2012-സെപ്റ്റംബര്‍  4-നു ഉണ്ടായ തീപ്പിടിത്തത്തില്‍ ദുരൂഹതകളേറുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യത വളരെക്കുറവാണെന്നാണ് അനുമാനം. പതിനയ്യായിരം സ്‌ക്വയര്‍ ഫീറ്റുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ കുറ്റമറ്റ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടെന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഫൗസിയ സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രാരംഭകാലത്ത് സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നു. പിന്നീട് ഇവരെ മാറ്റി. ആധുനിക സുരക്ഷാക്രമീകരണങ്ങള്‍ സജ്ജീകരിച്ചതുകൊണ്ടാണ് സെക്യൂരിറ്റിക്കാരെ മാറ്റിയത്. വിദേശത്തുള്ള, ഷോപ്പിങ് മാളിന്റെ ഉടമ ഷിഹാബുദ്ദീന്‍ ചൊവ്വാഴ്ച നാട്ടിലെത്തും. എല്ലാം അഗ്‌നി വിഴുങ്ങിയ ഫൗസിയ ചാമ്പലായി. അഗ്‌നിബാധയ്ക്കു പിന്നില്‍ അട്ടിമറിയും ഗൂഢാലോചനയും ഉണ്ടാകാമെന്നു പറയുന്നു. പുലര്‍ച്ചെയുള്ള തീപ്പിടിത്തം ഇതിനു സൂചന നല്‍കുന്നതായി ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നിലമേലിലെ തീപ്പിടിത്തത്തില്‍ വന്‍ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. ഷോപ്പിങ് കോംപ്ലക്‌സും പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസും ബൈക്കുകളും അഗ്‌നി വിഴുങ്ങിയിട്ടും പമ്പില്‍ തീ പടരാതിരിക്കാന്‍ അഗ്‌നിശമനസേനയും പോലീസും കാണിച്ച ശ്രദ്ധയും ജാഗ്രതയുമാണ് ദുരന്തം ഒഴിവാക്കിയത്. ഫൗസിയ കോംപ്ലക്‌സ് കത്തിയമരുമ്പോള്‍ പെട്രോള്‍ പമ്പിനു കാവലായി അഗ്‌നിശമനസേന കണ്ണും കാതും കൂര്‍പ്പിച്ചു. ഇരുപതിനായിരം ലിറ്റര്‍ പെട്രോളും ഡീസലുമാണ് നിലമേലിലെ എച്ച്.പി.പമ്പില്‍ ഉണ്ടായിരുന്നത്. ഇതിലേക്ക് അഗ്‌നി പടര്‍ന്നാല്‍ പട്ടണവും പ്രാന്തപ്രദേശങ്ങളും നാമാവശേഷമായേനെ. പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിമര്‍ശിക്കുന്നവര്‍പോലും ഇവരെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു. കടയ്ക്കലിലെ ഫയര്‍ ഫോഴ്‌സ് ഓഫീസിന്റെ ആവശ്യകതയും പ്രത്യേകം പരാമര്‍ശവിഷയമായി. നാടുണരുന്നതിനു മുമ്പ് നാട്ടുകാര്‍ക്ക് ആശ്വാസമായി നിന്ന സേനാംഗങ്ങളെ എല്ലാ വിഭാഗം ആളുകളും പ്രശംസകൊണ്ടു മൂടി. ആര്‍ക്കും പൊള്ളലേല്‍ക്കാതിരിക്കാനും ഇവര്‍ ശ്രദ്ധകാട്ടിയിരുന്നു.

കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ അഗ്‌നിബാധയാണ് നിലമേലില്‍ ഉണ്ടായത്. ആളപായം മാത്രമാണ് ഉണ്ടാകാതിരുന്നത്. അഗ്‌നിശമനസേനയുടെ പ്രവര്‍ത്തനങ്ങളെ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ അഭിനന്ദിച്ചു
കോടികളുടെ നഷ്ടമുണ്ടാക്കിയ നിലമേല്‍ തീപ്പിടിത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം.നിലമേല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ട
                                              പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: