നാട്ടറിവ്
മുടി കൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. താരന്‍, പോഷകങ്ങളുടെ കുറവ്, ക്ലോറിന്‍ കലര്‍ന്ന വെള്ളം
തുടങ്ങി മുടി കൊഴിച്ചിലിന് കാരണങ്ങള്‍ പലതാണ്. ചില ഭക്ഷണങ്ങളും മുടി
കൊഴിച്ചിലിനുള്ള പരിഹാരമാര്‍ഗങ്ങളില്‍ പെടും. സോയാബീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്
മുടി കൊഴിച്ചിലിനെ തടയാന്‍ നല്ലതാണ്. സിങ്ക, വൈറ്റമിന്‍ ഇ, അയേണ്‍ തുടങ്ങിയ ധാതുക്കള്‍
ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്‍ അളവ് കൂട്ടുന്നതിനും സോയാബീന്‍ നല്ലതാണ്.
ഹീമോഗ്ലോബിന്‍ അളവ് കൂടുന്നത് ശരീരത്തിലെ കോശങ്ങള്‍ക്ക് ലഭിക്കുന്ന ഓക്‌സിജന്‍
അളവ് കൂട്ടും. ഇത് മുടികൊഴിയുന്നത് തടയുകയും ചെയ്യും. ജ്യൂസ്, ഓര്‍ഗാനിക് ഭക്ഷണങ്ങള്‍
എന്നിവ മുടിവളര്‍ച്ചയെ സഹായിക്കും. ഓറഞ്ച് ജ്യൂസ് മുടി വളര്‍ച്ചക്കും മുടി
കൊഴിയുന്നതു തടയാനും നല്ലൊരു മാര്‍ഗമാണ്. ഇതിലെ വൈറ്റമിന്‍ സി അയേണ്‍ ആഗിരണം
ചെയ്യാന്‍ സഹായിക്കും. ബദാം മുടികൊഴിച്ചില്‍ തടയാന്‍ പറ്റിയ ഭക്ഷണമാണെന്നറിയാമോ.
ഇതിലെ പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, അയേണ്‍ എന്നിവ മുടിയുടെ ആരോഗ്യത്തെ സഹായിക്കും. ദിവസവും
നാലോ അഞ്ചോ ബദാം കഴിയ്ക്കുന്നത് നല്ലതാണ്. ഓട്‌സ് ശരീരത്തിനു മാത്രമല്ലാ, മുടിയുടെ ആരോഗ്യത്തിനും
നല്ലതാണ്. ഇതില്‍ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ
അടങ്ങിയി്ട്ടുണ്ട്. അയേണ്‍ ആഗിരണം ചെയ്യാനും അതുവഴി മുടികൊഴിച്ചില്‍ തടയാനും ഇത്
സഹായിക്കും. ബീന്‍സ് കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയുക മാത്രമല്ലാ, താരന്‍ ഒഴിവാക്കുകയും
ചെയ്യും. ഇതിലെ വൈറ്റമിന്‍ ബി 6, സിങ്ക് എന്നിവയാണ് ഈ ഗുണം
നല്‍കുന്നത്. ഭക്ഷണത്തിന് പുറമെ ഓയില്‍ മസാജ്, മുടി വൃത്തിയായി
സൂക്ഷിക്കുക, താരന്‍ വരാതെ നോക്കുക തുടങ്ങിയ കാര്യങ്ങളും നല്ല മുടിക്ക്
അത്യാവശ്യമാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment