അരൂരില്‍
കാറില്‍ ട്രെയിനിടിച്ച്
അഞ്ചുപേര്‍
മരിച്ചു
23-09-2012
കാറുടമയും അരൂര്‍ സ്വദേശിയുമായ കളത്തില്‍ സുമേഷ് (23), തൃക്കുന്നപ്പുഴ സ്വദേശി കാര്‍ത്തികേയന്‍ (70), പെരുമ്പളം സ്വദേശി നാരായണന്‍ (65), പൂച്ചാക്കല്‍ സ്വദേശി ചെല്ലപ്പന്‍, ചേര്‍ത്തല സ്വദേശി നെയ്ത്തുപുരയ്ക്കല്‍ വിന്‍സന്റിന്റെ മകന്‍ നെല്‍ഫിന്‍ (3) എന്നിവരാണ് മരിച്ചത്.23-09-2012വൈകിട്ട് 2.45-നാണ് കളത്തില്‍ ക്ഷേത്രത്തിന് സമീപത്തു വെച്ച് നാടിനെ നടുക്കിയ അപകടമുണ്ടായത്. കാറിനുള്ളിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മൃതദേഹങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ കാറില്‍ നിന്ന് പുറത്തെടുത്ത് തൊട്ടടുത്തുള്ള ലേക്‌ഷോര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
അരൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമുള്ള ആളില്ലാത്ത ലെവല്‍ ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് അഞ്ചു പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു.ആലപ്പുഴ വഴി പോകേണ്ട ഗരുവായൂര്‍ എക്‌സ്പ്രസും മാവേലി എക്‌സ്പ്രസും കോട്ടയം വഴിയാകും പോവുക. ആലപ്പുഴയില്‍ നിന്ന് നാളെ രാവിലെ പുറപ്പെടുന്ന ധന്‍ബാദ് എക്‌സ്പ്രസ് എറണാകുളത്തു നിന്നായിരിക്കും പുറപ്പെടുക. അപകടത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ട്രെയിനുകള്‍ തടയുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ വഴി തിരിച്ചു വിടുന്നത്.അപകടത്തിനു തൊട്ടുപിന്നാലെ ഇതുവഴിയെത്തിയ നേത്രാവതി എക്‌സ്പ്രസ് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതു സംഘര്‍ഷത്തിനു കാരണമാകുകയും നാട്ടുകാരെ വിരട്ടിയോടിക്കാന്‍ പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു.
പ്രൊഫ് . ജോണ്‍ കുരാക്കാര്‍
No comments:
Post a Comment