Pages

Thursday, August 16, 2012

NURSES STRIKE IN MAR BASALIOS MEDICAL MISSION HOSPITAL


മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷനില്‍നഴ്‌സുമാരുടെ സമരം തുടരുന്നു; ഹര്‍ത്താല്‍ പൂര്‍ണ്ണം
 മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ അസ്പത്രിയിലെ നഴ്‌സുമാരുടെ സമരം തുടരുന്നു. ചര്‍ച്ചകള്‍ക്ക് ഇതുവരെയും ഫലമുണ്ടായിട്ടില്ല. സമരം നടത്തുന്ന നഴ്‌സുമാരുടെ ആരോഗ്യനില വഷളായിട്ടുണ്ട്. എന്നാല്‍ മാനേജ്‌മെന്റ് കടുത്ത നിലപാട് തുടരുകയാണ്. ജില്ലാ കലക്ടര്‍, ലേബര്‍ കമ്മീഷണര്‍ എന്നിവരുടെ നേതൃത്തിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ബുധനാഴ്ച രാവിലെയാണ് ആസ്പത്രി കെട്ടിടത്തിന്റെ മുകളില്‍ കയറി മൂന്ന് നഴ്‌സുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോതമംഗലം താലൂക്കില്‍ നാട്ടുകാര്‍ ആചരിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. നഴ്‌സുമാരുടെ പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ നിര്‍ദ്ദേശപ്രകാരമാണ് ലേബര്‍ കമ്മീഷണര്‍ ചര്‍ച്ചയ്‌ക്കെത്തിയത് .കളക്ടര്‍ ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രി ഇടപെട്ടത്. മുഴുവന്‍ ബോണ്ട് സ്വീകരിച്ച നഴ്‌സുമാരെ സ്ഥിരപ്പെടുത്താനാവില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. നഴ്‌സുമാര്‍ ആത്മഹത്യാഭീഷണി മുഴക്കിയതോടെ ആസ്പത്രിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇപ്പോഴും രംഗത്തുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തുണ്ട്. ആസ്പത്രി മാനേജ്‌മെന്റിനും പോലീസിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ജനങ്ങളാണ് പി.സി.ജോര്‍ജിനെതിരെയും മുദ്രാവാക്യം മുഴക്കിയത്. നാട്ടുകാര്‍ കഴിഞ്ഞദിവസം കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ബുധനാഴ്ച കാലത്ത് ഒന്‍പതര മുതല്‍ ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. 

റോഡ് ഉപരോധത്തിനിടെ നാട്ടുകാരും പോലീസും തമ്മില്‍ വന്‍ സംഘര്‍ഷവും ഉണ്ടായി. പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നടന്ന കല്ലേറില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. വ്യാഴാഴ്ച സമരക്കാര്‍ ടി.യു കുരുവിള എം.എല്‍ എയുടെ കോലം കത്തിച്ചു. വൈകിട്ട് അഞ്ചുമണിക്കുള്ള വിമാനത്തില്‍ കൊച്ചിയിലെത്തുന്ന വി.എസ്. വൈകീട്ട് കോതമംഗലത്തേക്ക് എത്തും. സമരത്തില്‍ ഇടപെട്ട് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന് വി.എം സുധീരന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
 
വീഡിയോ കാണാന്‍ സന്ദര്‍ശിക്കുക
പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: