വെള്ളിവെളിച്ചം തൂകി ഒരു സ്വപ്‌നനേട്ടം
അഭിമാനമായി വിജയ്കുമാറിന്റെ വെള്ളി
നഷ്ടക്കണക്കുകള്‍
ഈറനണിയിച്ച കണ്ണുകള്‍ക്ക് മുന്നിലിതാ വെള്ളിവെളിച്ചം തൂകി ഒരു സ്വപ്‌നനേട്ടം.
വിജയ്കുമാര്‍ എന്ന സൈനികനാണ് വെള്ളിമെഡല്‍ വെടിവച്ചു നേടി നൂറു കോടി ജനങ്ങളുടെ
മാനം കാത്തത്. ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. രണ്ടും
ഷൂട്ടര്‍മാരുടെ വക തന്നെ. ഗഗന്‍ നാരംഗ് നേരത്തെ 10 മീറ്റര്‍ എയര്‍റൈഫിളില്‍
വെങ്കലം നേടിയിരുന്നു.പുരുഷന്മാരുടെ 25മീറ്റര്‍ റാപ്പിഡ് ഫയര്‍
പിസ്റ്റളിലാണ് ഇരുപത്തിയാറുകാരനായ വിജയ്കുമാറിന്റെ അസുലഭ നേട്ടം. നാലാമനായി
ഫൈനലിലെത്തിയ വിജയ്കുമാര്‍ 30 പോയിന്റ് നേടിയാണ് വെള്ളി നേടിയത്. ഇത് രണ്ടാം
തവണയാണ് ഇന്ത്യ ഷൂട്ടിങ്ങില്‍ വെള്ളി നേടുന്നത്. ആതന്‍സ് ഒളിമ്പിക്‌സില്‍ രാജ്യവര്‍ധന്‍സിങ്
റാത്തോഡ് എന്ന സൈനികനാണ് ഇതിന് മുന്‍പ് ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ നേടിത്തന്നത്.
ബെയ്ജിങ്ങില്‍ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യത്തെ
വ്യക്തിഗത സ്വര്‍ണവും നേടിത്തന്നിരുന്നു.ശരിക്കും വീറുറ്റ പ്രകടനം തന്നെയാണ്
ഹിമാചല്‍പ്രദേശുകാരനായ വിജയ്കുമാര്‍ പുറത്തെടുത്തത്. 5,
4, 4, 3, 4, 4,4,2 എന്നിങ്ങനെയായിരുന്നു ഫൈനലിലെ വിജയകുമാറിന്റെ
സ്‌കോര്‍. അവസനാ വെടിയില്‍ രണ്ടെണ്ണം പാഴാവുകയും വിജയ്കുമാറിന് കേവലം രണ്ടു
പോയിന്റുമായി സംതൃപ്തിയേണ്ടിവരികയും ചെയ്തതോടെ ഇന്ത്യയുടെ മനസ്സൊന്ന് ആളിയതാണ്. ഈ
പാഴ്‌വെടിയാണ് വിജയ്കുമാറിന് സ്വര്‍ണം നഷ്ടപ്പെടുത്തിയത്. എന്നാല്‍,
ഇതിനകം തന്നെ വിജയ് വെള്ളി മെഡല്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. പുതിയ ലോക റെക്കോഡിട്ട
ക്യൂബയുടെ ലെയുറിസ് പുപോയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ഫെറ്റ് ഡിങ് വെങ്കലം നേടി. ജൊയ്ദീപ്
കര്‍മാകര്‍ക്ക് 1.9 പോയിന്റ് വ്യത്യാസത്തിലാണ് വെങ്കലം
നഷ്ടമായതിന്റെ സങ്കടം നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് വിജയകുമാറിന്റെ വെള്ളിനേട്ടം
വന്നത്. 699.1 പോയന്റോടെ കര്‍മാകര്‍ നാലാമതെത്തിയപ്പോള്‍ 701
പോയിന്റ് നേടിയാണ് സ്ലൊവേനിയയുടെ രാജ്മണ്ട് ദെബെവെച്ചിനാണ് വെങ്കലം
സ്വന്തമാക്കിയത്.യോഗ്യതാ റൗണ്ടില്‍ 595 പോയിന്റ് നേടിയ കര്‍മാകര്‍ക്ക്
ഫൈനലില്‍ 104.1 പോയിന്റാണ് നേടിയത്. എന്നാല്‍,
വെള്ളി നേടിയ ജര്‍മനിയുടെ ലയണല്‍ കോക്‌സിന് ഫൈനലില്‍ 102.2
മാത്രമാണ് നേടാനായത്. ഫൈനലിലെ പത്ത് ഷോട്ടുകളികല്‍ രണ്ടെണ്ണത്തില്‍ പിഴച്ചതാണ് കര്‍മാകര്‍ക്ക്
വിനയായത്. മൂന്ന് ഷോട്ടില്‍ 10.7 പോയിന്റ് നേടി മികവു കാട്ടിയ കര്‍മാകര്‍ക്ക്
ആദ്യ ഷോട്ടില്‍ 10.1 ഉം ആറാമത്തെയും എട്ടാമത്തെയും ഷോട്ടുകളില്‍ 10.2
പോയിന്റുമാണ് നേടാനായത്. ഫൈനലിലെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനം കര്‍മാകറുടേതായിരുന്നു. കര്‍മാകറുടെ ഫൈനലിലെ തോല്‍വിയേക്കാള്‍ ഇന്ത്യയെ
തളര്‍ത്തിയത് ഗഗന്‍ നാരംഗിന്റെ യോഗ്യതാറൗണ്ടിലെ വീഴ്ചയാണ്.
ഇഷ്ടയിനമായിരുന്നെങ്കിലും ഗഗന് പതിനെട്ടാമനായേ ഫിനിഷ് ചെയ്യാനായുള്ളൂ.
യോഗ്യതാറൗണ്ടില്‍ 595 പോയിന്റുമായാണ് കര്‍മാകര്‍ ഫൈനലിലെത്തിയത്. ഒന്‍പത് പേര്‍ 595 പോയിന്റില്‍ ഒപ്പമെത്തിയതോടെയാണ് ഫൈനലില്‍ ശേഷിക്കുന്ന അഞ്ചു സ്ഥാനങ്ങളിലേയ്ക്ക് ആളെ കണ്ടെത്താന്‍ ഷൂട്ടോഫ് വേണ്ടിവന്നത്. ഷൂട്ടോഫില്‍ 51.6 പോയിന്റാണ് കര്‍മാകര്‍ നേടിയത്. കര്‍മാകര്‍ക്കൊപ്പം 51.6 പോയിന്റ് നേടിയ ക്രൊയേഷ്യയുടെ യെലോവറും ഫൈനലിലെത്തി. മൊത്തം 37 തവണയാണ് കര്‍മാകര്‍ പത്ത് പോയിന്റുള്ള ബുള്‍സ് ഐയില്‍ വെടി കൊള്ളിച്ചത്. മുഴുവന്‍ 100 പോയിന്റും നേടിയ മൂന്നാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ശ്രമങ്ങളായിരുന്നു ഏറ്റവും മികച്ചത്. ഒന്നാം ശ്രമത്തില്‍ 99 ഉം രണ്ടാം ശ്രമത്തിലും നാലാം ശ്രമത്തിലും 98 പോയിന്റ് വീതവുമാണ് കര്‍മാകര്‍ക്ക് നേടാന്‍ കഴിഞ്ഞത്.
ഇന്ത്യ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന ഗഗന്‍ നാരംഗിന് 593 പോയിന്റാണ് നേടാന്‍ കഴിഞ്ഞത്. രണ്ട്, മൂന്ന്, ആറ് ശ്രമങ്ങളില്‍ 100 പോയിന്റ് നേടിയ ഗഗന് ആദ്യശ്രമത്തില്‍ 98 ഉം നാലാം ശ്രമത്തില്‍ 98ഉം അഞ്ചാം ശ്രമത്തില്‍ 97 ഉം പോയിന്റാണ് നേടാന്‍ കഴിഞ്ഞത്.ഈയിനത്തില്‍ പുതിയ ലോക റെക്കോഡിട്ട ബലറുസിന്റെ സെര്‍ജി മാര്‍ട്ടിനോവിനാണ് സ്വര്‍ണം. യോഗ്യതാ റൗണ്ടില്‍ മുഴുവന്‍ 600 പോയിന്റും നേടി നിലവിലുള്ള റെക്കോഡിനൊപ്പമെത്തിയിരുന്നു മാര്‍ട്ടിനോവ്. 701.2 പോയിന്റുള്ള ബെല്‍ജിയത്തിന്റെ ലയണല്‍ കോക്‌സ് വെള്ളിയും സ്ലോവേനിയയുടെ രാജ്മണ്ട് ദേബെവെച്ച് വെങ്കലവും നേടി.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment