Pages

Saturday, August 4, 2012

LONDON OLYMPICS-2012(സൈന നേവാളിന് വെങ്കലം 04-08-2012)


സൈന നേവാളിന് വെങ്കലം 
04-08-2012

സിന്‍ വാങ്ങിന്റെ ശാപം സൈനയ്ക്ക് ഇന്ത്യയ്ക്കും വരദാനമായി. സിന്‍ വാങ്ങിന്റെ വേദനയുടെ സമ്മാനമാണെങ്കിലും സൈന നേവാള്‍ ഒളിമ്പിക് വെങ്കല മെഡലിന് അവകാശിയാണിപ്പോള്‍. ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായിരിക്കുകയാണ് ഈ ഹൈദരാബാദുകാരി പെണ്‍കുട്ടി. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസങ്ങളായ പ്രകാശ് പദുക്കോണിനും ഗുരു പി.ഗോപിചന്ദിനുപോലും കൈവരിക്കാനാവാത്ത നേട്ടം. ലണ്ടനില്‍ ഇന്ത്യയ്ക്ക് മൂന്നാമത്തെ മെഡലാണ് സൈന സമ്മാനിച്ചത്. ഇതോടെ ഒരു വെള്ളിയും രണ്ടു വെങ്കലവും അടക്കം മൂന്നായി ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം.വനിതാ സിംഗിള്‍സില്‍ കാലിനേറ്റ പരിക്ക്മൂലം രണ്ടാം ഗെയിമിന്റെ തുടക്കത്തിലാണ് ലോക രണ്ടാം നമ്പറായ സിന്‍ വാങ് പിന്‍വാങ്ങിയത്. കളിയില്‍ നിന്ന് പിന്‍വലിയുമ്പോള്‍ ഒന്നാം ഗെയിം സ്വന്തമാക്കുകയും രണ്ടാം ഗെയിമില്‍ ഒരു പോയിന്റിന് ലീഡ് ചെയ്യുകയുമായിരുന്നു സിന്‍ വാങ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: