Pages

Saturday, August 18, 2012

KHEL RATNA FOR PISTOL SHOOTER VIJAY KUMAR AND WRESTLER YOGESHWAR DUTT


വിജയ്കുമാറിനും
 യോഗേശ്വര്‍ ദത്തിനും ഖേല്‍രത്‌ന
 Yogeshwar Dutt...

Vijaya kumar
ലണ്ടന്‍ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഷൂട്ടര്‍ വിജയ്കുമാര്‍, ഗുസ്തിതാരം യോഗേശ്വര്‍ ദത്ത് എന്നിവര്‍ക്ക് രാജ്യത്തെ പരമോന്നത കായികപുരസ്‌കാരമായ ഖേല്‍രത്‌ന നല്‍കാന്‍ ശുപാര്‍ശ. പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിക്കാനായി നിശ്ചയിച്ച സമിതിയുടേതാണ് ശുപാര്‍ശ. 25 കായികതാരങ്ങളെ അര്‍ജുന അവാര്‍ഡിനായും തിരഞ്ഞെടുത്തിട്ടുണ്ട്. ക്രിക്കറ്റ് താരം യുവരാജ്‌സിങ്, അത്‌ലറ്റ് സുധാസിങ്, ബാഡ്മിന്റണ്‍ താരം അശ്വിനി പൊന്നപ്പ, അമ്പെയ്ത്ത് താരം ദീപിക കുമാരി, മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ തുടങ്ങിയ 25 പേരാണ് അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടക്കും. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഷൂട്ടിങില്‍ വിജയ്കുമാര്‍ വെള്ളി മെഡലും ഗുസ്തിയില്‍ യോഗേശ്വര്‍ വെങ്കലവും നേടിയിരുന്നു. ഹരിയാന സ്വദേശിയാണ് യോഗേശ്വര്‍. ഹിമാചലില്‍ നിന്നുള്ള സൈനികനാണ് വിജയകുമാര്‍. 
ഏഥന്‍സ് ഒളിമ്പിക്‌സില്‍ രാജ്യത്തിന് മെഡല്‍ നേടിക്കൊടുത്ത രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്‌കാരത്തിന് യോഗ്യരായവരെ നിശ്ചയിച്ചത്. സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ ബാംഗ്ലൂര്‍മലയാളിയാണ്കാന്‍സര്‍ രോഗബാധിതനായിരുന്ന ക്രിക്കറ്റ് താരം യുവരാജ്‌സിങ് ചികിത്സയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചുവന്നിരിക്കെയാണ് അര്‍ജുന പുരസ്‌കാരം തേടിയെത്തിയത്. 15 അംഗ സമിതിയാണ് പുരസ്‌കാരം തീരുമാനിച്ചത്. കായികമന്ത്രാലയം സെക്രട്ടറിയാണ് സമിതിയുടെ ചെയര്‍പേഴ്‌സണ്‍. ഖേല്‍രത്‌ന ജേതാക്കള്‍ക്ക് ഏഴരലക്ഷം രൂപയും മെഡലും അര്‍ജുന ജേതാക്കള്‍ക്ക് അഞ്ചുലക്ഷം രൂപയും സമ്മാനമായി ലഭിക്കും. റാത്തോഡിന് പുറമേ കായികരംഗത്തെ മുന്‍ താരങ്ങളായ അശ്വനി നാച്ചപ്പ, രാജേഷ്‌കുമാര്‍, അപര്‍ണ പൊപ്പട്, അഖില്‍കുമാര്‍, ഖസാന്‍സിങ്, ബൈച്ചൂങ് ബൂട്ടിയ, ജി.മുലിനി റെഡ്ഡി, കെ.എസ്.ഗാര്‍ഛ, രവി ശാസ്ത്രി, വിവിധ കായികവിഭാഗങ്ങളുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥരായ ജെ.എസ്.സരണ്‍, മനോജ് യാദവ്, ഗോപാല്‍ കൃഷ്ണ, ഓംകാര്‍ കേദിയ, സി.ചിന്നപ്പ എന്നിവരാണ് സമിതിയംഗങ്ങള്‍

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: