Pages

Sunday, August 5, 2012

നമ്മുടെ കുട്ടികളെ നമ്മള്‍ തന്നെ സൂക്ഷിക്കുക


നമ്മുടെ കുട്ടികളെ നമ്മള്‍ തന്നെ സൂക്ഷിക്കുക

ലൈംഗികതൃഷ്ണ ശമിപ്പിയ്ക്കാനുള്ള ആവേശം കാണിയ്ക്കാനും അതിനു തയ്യാറാകാത്ത അവളെ തള്ളിയിട്ടു കഴുത്തറുത്തു കൊല്ലാനും മൃതദേഹം വലിച്ചിഴച്ചു കുന്നിന്റെ ഇറക്കത്തിലെയ്ക്ക് തള്ളാനും തിരികെ സ്വന്തം വീട്ടില്‍ പോയി രൂപയെടുത്ത്‌ സ്ഥലം വിടാനും ഒക്കെ ഒരു കൌമാരപ്രായക്കാരനു കഴിഞ്ഞു എന്നോര്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാക്കുന്നു. സ്കൂളില്‍ വളരെ നല്ല പേരുള്ള നന്നായി പഠിയ്ക്കുന്ന ഒരു കുട്ടി ,അവനാണ് ഇതിലെ കുറ്റവാളി എന്നറിഞ്ഞു സ്ക്കൂളും കൂട്ടുകാരും നടുങ്ങി നില്‍ക്കുന്ന അവസ്ഥയാണ്. നമ്മുടെ കേരളത്തില്‍ തന്നെ മൂന്നുനാല് ദിവസം മുന്നേ നടന്ന സംഭവമാണ്..ഇടുക്കിയില്‍ . നമ്മുടെയൊക്കെ കൌമാരകാലം ഓര്‍ത്തുപോകുകയാണ്. 'വിലക്കപ്പെട്ട' ഒരു ബുക്ക്‌ കയ്യില്‍കിട്ടിയാല്‍ അപ്പോള്‍ മുതല്‍ ഭയന്നുള്ള വിറയല്‍ ആണ്. ഇന്നെല്ലാം പ്രായോഗികതയിലേയ്ക്കു വഴിമാറുന്നു . സൂക്ഷിയ്ക്കുക..സൂക്ഷിച്ചു പിടിയ്ക്കുക . നമ്മുടെ കുട്ടികളെ .മുരിങ്ങമരം ഒടിച്ചു വളര്‍ത്തുക. മക്കളെ  അടിച്ചു  വളര്‍ത്തുക. ഏന്തു വായിക്കുന്നു . ഏന്തു കാണുന്നു  ഏന്ന് ശ്രദ്ധിക്കുക . കമ്പ്യൂട്ടറും ഇന്റര്‍നെറ്റും  ശരിയായ  ആവശ്യത്തിന്  മാത്രം  ഉപയോഗിക്കുന്നു  ഏന്ന് ഉറപ്പാക്കുക . സൂക്ഷിച്ചാല്‍ ദുഖിക്കെണ്ടിവരില്ല .

                                      പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: