Pages

Monday, August 20, 2012

സുവിശേഷകന്‍ ഡോ. പി. പി. ജോബ് നിര്യാതനായി


സുവിശേഷകന്‍ ഡോ. പി. പി. ജോബ് നിര്യാതനായി 

  സുവിശേഷകനും മിഷനറിയുമായ ഡോ. പി. പി. ജോബ് (67) ഞായറാഴ്ച(August 19,2012) ഹംഗറിയിലെ ബുഡാപെസ്‌ററില്‍ നിര്യാതനായി. 
ഒരാഴ്ചത്തെ സുവിശേഷപ്രസംഗ പര്യടനത്തിനായി വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്നും ബുഡാപെസ്‌ററില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ഇന്ത്യയിലെ ബില്ലി ഗ്രഹാം എന്നറിയപ്പെട്ടിരുന്നു. ഡോ. മേരി ജോബാണ് സഹധര്‍മ്മിണി. മക്കളായ മൈക്കിള്‍ 1999 ല്‍ ഡെറാഡൂണിലും ജോണ്‍ 2007ല്‍ ദുബായില്‍ വച്ചും വാഹ
നാപകടത്തില്‍ മരിച്ചു. തിയോളജിയിലും ഫിലോസഫിയിലും ഡോക്ടറേററുകള്‍ നേടിയ അദ്ദേഹം അഞ്ച് ഭൂഖണ്ഡങ്ങളിലെ 129 രാജ്യങ്ങളില്‍ സുവിശേഷമുമായി കടന്നു ചെന്നിട്ടണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ഡോ. പി. പി. ജോബ് കോയമ്പത്തൂരില്‍ അനാഥ കുട്ടികള്‍ക്കായി നടത്തുന്ന വിഖ്യാതമായ മൈക്കിള്‍ ജോബ് സെന്ററിന്റെ സ്ഥാപകനാണ്. കുന്നംകുളം പേരമംഗലം കുടുംബാംഗമാണ് പരേതന്‍. മ|തദേഹം ഇന്ത്യയിലെത്തിക്കുവാനാള്ള ക്രമീകരണങ്ങള്‍ ഹംഗറിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ശവസംസ്‌കാരം പിന്നീട്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: