Pages

Sunday, August 19, 2012

സംഖ്യകളുടെ സ്വാധീനം വിവാഹജീവിതത്തില്‍


സംഖ്യകളുടെ സ്വാധീനം വിവാഹജീവിതത്തില്‍
സൗരയൂഥത്തിലെ 9 ഗ്രഹങ്ങളുടെ പരസ്പരമുള്ള ആകര്‍ഷണ വികര്‍ഷണങ്ങളുടെ ഫലമായാണല്ലൊ ഗ്രഹങ്ങളുടെ സ്ഥിതിയും സഞ്ചാരപഥവും നിയന്ത്രിക്കുന്നത്. അണ്ഡാകൃതിയിലുള്ള ഭൂമിയുടെ 24 മണിക്കൂറിലുള്ള സ്വയം ചുറ്റലും 365 ദിവസംകൊണ്ടു സൂര്യനെ വലം വയ്ക്കുന്നതും ഇതേ ആകര്‍ഷണ വികര്‍ഷണങ്ങള്‍ മൂലമാണ്. ഈ ആകര്‍ഷണ വികര്‍ഷണങ്ങളെ ഭൂമിയുടെ കാന്ത വലയം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഭൂമിയെ രണ്ടു തരത്തില്‍ ചുറ്റിച്ചു കൊണ്ടിരിക്കുന്ന ഈ കന്തവലയം ജീവനുള്ളതും ഇല്ലാത്തതും ആയുള്ള എല്ലാ വസ്തുക്കളിലും ബാധിക്കുന്നു എന്നുള്ള സത്യത്തിനു രണ്ടു പക്ക്ഷമുണ്ടാവില്ലല്ലൊ. ഭൂമിയിലുള്ള എല്ലാ ചരാചരങ്ങളേയും നിയന്ത്രിക്കുന്നത് ഇതേ കാന്തവലയമാണ്. ഈ കാന്ത വലയത്തിലെ ഓരോ ഗ്രഹങ്ങളുടേയും നിയന്ത്രണം മനുഷ്യനിലും വസ്തുക്കളിലും എങ്ങനെ ബാധിക്കുന്നൂ എന്ന വിഷയമാണ് സംഖ്യാശാസ്ത്രം. ഇതേ കാന്തവലയം വിവാഹം കഴിക്കുന്ന വ്യക്തികളേയും ജീവിതത്തേയും എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കാം. ആഴ്ചയ്ക്കു് ഏഴു ദിവസമുണ്ടായതു് സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ പ്രധിനിധീകരിച്ചാണു്. വര്‍ഷത്തിനു് മുന്നൂറ്റിഅറുപത്തഞ്ചേകാല്‍ ദിവസം ലഭിച്ചതൂ്, ഭൂമി 12 രാശികളെ കടന്നു് സൂര്യനെ ഒരു വട്ടം പ്രദിക്ഷണം പൂര്‍ത്തീകരിക്കുന്നതിനാലാണു്. ഓരോ സംഖ്യകളേയും നിയന്ത്രിക്കുന്നതു് ഓരോ ഗ്രഹങ്ങളാണു്. ഒരു ദിവസത്തിന്റെ തീയതിയില്‍ രണ്ടു ഗ്രഹങ്ങളുടെ സ്വാധീനമുണ്ടായിരിക്കും. അതേ ദിവസത്തില്‍ നടക്കുന്ന എല്ലാ കര്‍മങ്ങള്‍ക്കും ഈ ഗ്രഹങ്ങളുടെ സ്വാധീനമുണ്ടായിരിക്കും. ഈ ഗ്രഹങ്ങളുടെ സ്വഭാവമായിരിക്കും അന്നു നടക്കുന്ന കര്‍മങ്ങളെ ശിഷ്ഠ കാലം നിയന്ത്രിക്കുന്നതു്. ഉദാഹരണത്തിനു് 28-08-2013 എന്ന തീയതി പരിശോധിക്കാം. 28 എന്ന തീയതിലെ രണ്ടും എട്ടും കൂട്ടുമ്പോള്‍ 10 എന്ന സംഖ്യ കിട്ടുന്നു. ഒന്നും പൂജ്യവും കൂട്ടുമ്പോള്‍ ഒന്ന് എന്ന സംഖ്യ കിട്ടുന്നു. ഈ ഒന്നു, 28 എന്ന തീയതിയുടെ പ്രധാന സംഖ്യയാണു്. പ്രധാന സംഖ്യയുടെ കൂടെ മാസത്തിന്റെ 8 എന്ന സംഖ്യയും 2013 എന്ന വര്‍ഷത്തിന്റെ 2+0+1+3 സംഖ്യകള്‍ കൂട്ടുമ്പോള്‍ കിട്ടുന്ന 6 എന്ന ഒറ്റ സംഖ്യയും കൂട്ടുമ്പോള്‍ 1+8+6=15 എന്ന സംഖ്യയും, ഒന്നും അഞ്ചും കൂട്ടുമ്പോള്‍ 6 എന്ന ഒറ്റ സംഖ്യയും കിട്ടുന്നു. അങ്ങനെ 28-8-2013 എന്ന തീയതിക്കു 1 എന്ന പ്രധാന സംഖ്യയും 6 എന്ന സമ്യുക്ത സംഖ്യയും കിട്ടുന്നു. 1 എന്ന സംഖ്യയെ ഭരിക്കുന്നതും നയിക്കുന്നതും സൂര്യനാണു്. സൂര്യനൂ് സ്ഥിര സ്വഭാവമാണുള്ളതു്. സൂര്യന്‍ ഊഷ്മളവാനും എല്ലാ സൃഷ്ടിയുടേയും പ്രധാന ഘടകമായ ഊര്‍ജ്ജ ദാദാവും ആകുന്നു. 6 എന്ന ഒറ്റ സംഖ്യയെ ഭരിക്കുന്നതും നയിക്കുന്നതും ശുക്രനാണു്. ശുക്രന്‍ സ്ഥിര സ്വഭാവമുള്ളവനും, സ്‌നേഹദായകനും ഭാഗ്യദായകനുമാണു്. ഈ തീയതിയില്‍ നടക്കുന്ന എല്ലാ കര്‍മ്മങളും ശുഭകരമായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ. വിവാഹ അവലോകനവും ഇപ്രകാരമാണു നടത്തുന്നതു്. ഇനി 29-8-2013 തീയതി പരിശോ ധിക്കാം. മുന്‍പു ഗണിച്ച പ്രകാരം ഗണിച്ചാല്‍ 29 എന്ന തീയതിക്കു് 2 എന്ന പ്രധാന സംഖ്യയും 7 എന്ന സമ്യുക്ത സംഖ്യയും കിട്ടും. 2 എന്ന സംഖ്യയേയും 7 എന്ന സംഖ്യയേയും ഭരിക്കുന്നതും നയിക്കുന്നതും ചന്ദ്രനാണു്. ചന്ദ്രന്‍ അസ്ഥിര സ്വഭാവമുള്ളവനാണു്. ഭൂമിയിലെ കാര്‍ഷിക വിളവുമുതല്‍ മനുഷ്യ ശിശു ജനനം വരെ നിയന്ത്രിക്കുന്നതു് ചന്ദ്രനാണു്. പൂര്‍ണ ചന്ദ്രന്‍ ഉള്ള ദിവസങ്ങളില്‍ സമുദ്ര ജലം 80 അടിവരെ ഉയരുന്നതായി നാം പഠിച്ചിട്ടുണ്ടല്ലൊ. സംഖ്യ ശാസ്ത്രത്തില്‍ ഏഴിനെ ദൈവത്തിന്റെ സംഖ്യയായാണു് കരുതുന്നതു്. സ്വയം ശക്തിയുള്ള എഴു ഗ്രഹങ്ങളിലൂടെയാണു് ദൈവം പ്രപഞ്ചത്തെ നയിക്കുന്നതു്. ഭൗതിക ജീവിതത്തിലെ ഏഴിന്റെ പോരായ്മ ഉല്‍പ്പാതന ശേഷി ഇല്ലാത്തതാകുന്നു. ഉദാഹരണത്തിനു ഒരു നിരയില്‍ എഴു് ഇതളുകളുള്ള പൂക്കള്‍ കായ് ഫലം ഇല്ലാത്തതാകുന്നു ''താമര''. അതുപ്പോലെ ഏഴു് എന്ന സംഖ്യ ഗര്‍ഭകാല അസുഖങ്ങള്‍, അനാരോഗ്യം മുതലായ സ്ഥിതി ഉളവാക്കാം. 

2
എന്ന സംഖ്യയുടെ അസ്ഥിരതയും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും വിവാഹ ജീവിതത്തില്‍ വേലിയേറ്റങ്ങളും ഇറക്കങ്ങളും ഉളവാക്കാനും വിവാഹമോചനത്തില്‍ വരെ എത്തുവാനും സാധ്യത ഉളവാകും. ഏഴിന്റെ ഉല്‍പ്പാദന ശേഷി ഇല്ലായ്മയും മറ്റ് അസുഖകരമായ അനുഭവങ്ങളും കൂടിയാലുള്ള അവസ്ഥ വിവരിക്കേണ്ടതില്ലല്ലൊ. വ്യക്തികളുടെ പൂര്‍ണ വിവരങ്ങള്‍ വിശകലനം ചെയ്താല്‍ മാത്രമേ ശരിയായ നിഗമനങ്ങളില്‍ എത്താന്‍ സാധ്യമാവുകയുള്ളു. വിവാഹത്തിയതി കുടുംബ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു ധരിക്കുവാന്‍ ഈ ചെറുലേഖനം മതിയാകുമെന്ന വിശ്വാസത്തോടെ ലേഖനം നിര്‍ത്തട്ടെ. അപൂര്‍ണമായ വിവരങ്ങള്‍ നല്‍കി ഭാവി പ്രവചിക്കുക അസാധ്യമായതിനാല്‍ അപ്രകാരമുള്ള ഈ- മേയിലുകള്‍ ഒഴിവാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുവാനും സന്ദര്‍ശ്ശിക്കുക : www.jecyees.com(Ref: Mathrubhumi )

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: