Pages

Monday, August 13, 2012

31ST OLYMPICS(മുപ്പത്തൊന്നാമത് ഒളിമ്പിക്‌സ് ബ്രസീലില്‍റീയോ ഡി ജനീറോയില്‍)


മുപ്പത്തൊന്നാമത് ഒളിമ്പിക്‌സ് ബ്രസീലില്‍റീയോ ഡി ജനീറോയില്‍
 ആഘോഷ രാവുകള്‍ക്ക് വിട. ലണ്ടനിലെ മാസ്മരിക ലോകത്ത് നിന്നും ഒളിമ്പിക്‌സ് പതാക താണു, ഇനി വീണ്ടും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം റീയോ ഡി ജനീറോയില്‍ മുപ്പത്തൊന്നാമത് ഒളിമ്പിക്‌സിനായി ഒത്തുചേരാമെന്ന പ്രതീക്ഷയോടെ.ഇന്ത്യന്‍ ടീമിനും ലണ്ടന്‍ ഒളിമ്പിക്‌സ് ഒരു മായക്കാഴ്ചയായിരുന്നു. ഇതുവരെ ഒരു ഒളിമ്പിക്‌സിലും നേടാത്തത്ര മെഡലുകളുമായാണ് ഇന്ത്യ അഭിമാനത്തോടെ ലണ്ടനില്‍ നിന്നും മടങ്ങിയത്. ഗുസ്തിയില്‍ സുശീല്‍കുമാറിന്റെ വെള്ളിമെഡല്‍ നേട്ടത്തോടെ രണ്ടു വെള്ളിയും നാലു വെങ്കലവുമാണ് ഇന്ത്യയുടേതായി ലണ്ടനില്‍ പിറന്നത്.ബെയ്ജിങ് ഒളിമ്പിക്‌സില്‍ നഷ്ടമായ ഒന്നാം സ്ഥാനം ലണ്ടനില്‍ വീണ്ടെടുത്താണ് അമേരിക്ക ഇത്തവണ മടങ്ങുന്നത്. ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ മികവ് പുലര്‍ത്തിയാണ് അമേരിക്ക ചൈനയെ പിന്തള്ളി ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഒന്നാമതെത്തിയത്.ആതിഥേയത്വത്തിലെ വിസ്മയങ്ങള്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ബ്രിട്ടന്‍ മൂന്നാമതെത്തി. ഉസൈന്‍ ബോള്‍ട്ടെന്ന ഇതിഹാസത്തിനും മൈക്കല്‍ ഫെല്‍പ്‌സിന്റെ ചരിത്ര നേട്ടത്തിനും കൂടി സാക്ഷ്യം വഹിച്ചാണ് 17 ദിവസം നീണ്ടകായികമാമാങ്കത്തിന് പരിസമാപ്തിയായത്.സമാപനച്ചടങ്ങുകളില്‍, റീയോയുടെ വരവറിയിച്ച് ബ്രസീലില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച പരിപാടികളും അരങ്ങേറി. പങ്കെടുത്ത 204 രാജ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ദീപം അണഞ്ഞതോടെ ഒളിമ്പിക്‌സിന് ഔദ്യോഗിക സമാപനമായി.

പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: