കൂണ്‍ കഴിയ്ക്കൂ ആരോഗ്യം നേടു
കൂണ്‍ ചിലര്‍ക്കെങ്കിലും
പ്രിയമുള്ള ഒരു ഭക്ഷ്യവസ്തുവായിരിക്കും. മാംസ്യത്തിന് പകരം വയ്ക്കാന്‍ പറ്റിയ ഒരു
വിഭവം. പ്രോട്ടീന്‍, വൈറ്റമിന്‍, ധാതുക്കള്‍, അമിനോആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഇതില്‍ ധാരാളം
അടങ്ങിയിട്ടുണ്ട്. കൂണില്‍ വൈറ്റമിന്‍ ബി2, ബി3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ
ഗ്ലൂക്കോസായി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ്. ഇത് ശരീരത്തിന് ഊര്‍ജം പകരുകയും ചെയ്യും.
കൊളസ്‌ട്രോള്‍
ഉള്ളവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ് കൂണ്‍. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍
വളരെ കുറവാണ്. കൊഴുപ്പും തീരെ കുറവ്. കൂണില്‍ അടങ്ങിയിട്ടുള്ള നാരുകളും എന്‍സൈമുകളുമാണ്
ഇതിലെ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കുന്നത്. പ്രകൃതിദത്ത
ഇന്‍സുലിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇവ പ്രമേഹരോഗികള്‍ക്കും
കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ്. ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തില്‍
ഊര്‍ജമാക്കി മാറ്റാന്‍ കൂണില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് കഴിയും.
അസുഖങ്ങള്‍ തടയാനും കൂണ്‍ നല്ലതാണ്. ഇവയില്‍ എര്‍ഗോതയോനൈന്‍ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. പെന്‍സിലിന് സമാനമായ നാച്വറല്‍ ആന്റിബയോട്ടിക്‌സ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫംഗസ് അണുബാധ തടയുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്ന അപൂര്‍വം ഭക്ഷണസാധനങ്ങളില്‍ ഒന്നാണ് മഷ്‌റൂം. ഇവയില്‍ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, സെലേനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. സാധാരണയായി സെലേനിയം മാംസ്യത്തില്‍ നിന്നാണ് ലഭിക്കുക. ഇതുകൊണ്ടു തന്നെ സസ്യാഹാരം മാത്രം കഴിയ്ക്കുന്നവര്‍ക്ക് മാംസ്യഗുണം നല്‍കുന്ന ഭക്ഷണമായി കൂണ്‍ മാറുന്നു.
കൂണ്‍ ലഭിക്കാന്‍-വിളിക്കൂ-9496000850,വില- കിലോ- Rs. 180 ( മാര്‍ക്കറ്റ് വില- Rs. 300)250 gram- Rs 50, parcel charge extra, വിപണനം- ആഗസ്റ്റ് 15 മുതല്‍.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment