ഒളിംപിക്‌സില്‍
ഇന്ത്യയ്‌ക്ക് ആദ്യ ജയം
ലണ്ടന്‍ ഒളിംപിക്‌സ് 2012ല്‍ ഇന്ത്യയ്‌ക്ക് ആദ്യ
ജയം. ബാഡ്‌മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ പി കശ്യപ് ആണ് ഇന്ത്യയ്‌ക്ക് ആദ്യ ജയം
സമ്മാനിച്ചത്. ബെല്‍ജിയത്തിന്റെ യൊഹാന്‍ ടാനെയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്
കശ്യപ് പരാജയപ്പെടുത്തിയത്.21-14, 21-12 ആണ് സ്‌കോര്‍.
ആദ്യ സെറ്റ് 21 മിനിറ്റു കൊണ്ടും രണ്ടാം സെറ്റ് 14 മിനിറ്റ് കൊണ്ടുമാണ് കശ്യപ് സ്വന്തമാക്കിയത്. തുടരെയുള്ള പരാജയങ്ങള്‍ക്കൊടുവില്‍
കശ്യപിന്റെ വിജയം ഇന്ത്യയ്‌ക്ക് ആശ്വാസമായി.ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ മെഡല്‍
പ്രതീക്ഷയായിരുന്ന ജ്വാല ഗുട്ട - വി ദിജു സഖ്യം മിക്‌സഡ് ഡബിള്‍സില്‍ പരാജയപ്പെട്ടിരുന്നു.
എന്നാല്‍ ഗ്രൂപ്പ് 'സി'യില്‍ ഉള്‍പ്പെട്ട
ഈ ഇന്ത്യന്‍ സഖ്യത്തിന് രണ്ട് റൗണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്.ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യന്‍ ടീം ആണ് ഇന്ത്യന്‍ ടീമിനെ
പരാജയപ്പെടുത്തിയത്. ഞായറാഴ്‌ച ഡെന്‍മാര്‍ക്കിന്റെ കാമില്‍ ജൂള്‍ തോമസ് - ലേബോണ്‍
സഖ്യത്തെയാണ് ജ്വാല ഗുട്ട - ദിജു സഖ്യം അടുത്ത റൗണ്ടില്‍ നേരിടുക.ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ അങ്കിതാ
ദാസ് പരാജയപ്പെട്ടു. അതുപോലെ അമ്പെയ്‌ത്തില്‍ ഇന്ത്യയുടെ പുരുഷ ടീം
പരാജയപ്പെട്ടു. മത്സരിച്ച ജപ്പാന്‍ ടീമിനോട് ഇഞ്ചോടിഞ്ച് പോരാടി സമനില നേടിയ
ഇന്ത്യന്‍ ടീം ഷൂട്ട് ഓഫ് റൗണ്ടില്‍ പുറത്തിറങ്ങുകയായിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment