Pages

Saturday, July 28, 2012

LONDON OLYMPICS-2012(ചൈന മെഡല്‍ വേട്ട തുടങ്ങി )



ചൈന മെഡല്‍ വേട്ട തുടങ്ങി
ഷൂട്ടിങ് റേഞ്ച് നല്‍കുന്ന സൂചനയില്‍ സത്യമുണ്ടെങ്കില്‍ ബെയ്ജിങ്ങിന്റെ വഴിയെ തന്നെയാണ് ലണ്ടനുമെന്ന് കണ്ണുമടച്ച് വാതുവയ്ക്കാം. മറ്റൊരു ചൈനീസ് അധിനിവേശത്തിനു തന്നെയാകും ഈ ഒളിമ്പിക്‌സും വേണ്ടിയൊരുക്കാന്‍ പോകുന്നത്. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണമണിഞ്ഞ് ലോക ഒന്നാം നമ്പ യി സിലിങ്ങാണ് ചൈനീസ് സ്വ
ര്‍ണവേട്ടയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.യോഗ്യതാറൗണ്ടില്‍ 399 ഉം ഫൈനലില്‍ 103.9 ഉം പോയിന്റ് നേടിയ യി സിലിങ് മൊത്തം 502.9 പോയിന്റോടെയാണ് സ്വര്‍ണമണിഞ്ഞത്. ഫൈനല്‍ റൗണ്ടിലെ പത്ത് വെടികളില്‍ ഒരിക്കല്‍പ്പോലും പത്ത് പോയിന്റ് വൃത്തത്തിന് വെളിയില്‍ പോയിട്ടില്ല യി. എട്ടാമത്തെ അവസരത്തില്‍ നേടിയ 10.7 ആണ് ഏറ്റവും മികച്ച പ്രകടനം. യോഗ്യതാ റൗണ്ടില്‍ നാലില്‍ മൂന്ന് തവണയും 100 പോയിന്റ് സ്വന്തമാക്കിയ യിക്ക് ഒരു പോയിന്റ് നഷ്ടമായത് മൂന്നാമത്തെ അവസരത്തിലാണ്.പോളണ്ടിന്റെ ബൊഗാസ്‌ക സില്‍വിയ 502.2 പോയിന്റോടെ വെള്ളിയും ചൈനയുടെ തന്നെ യു ഡാന്‍ 501.5 പോയിന്റോടെ വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ യിയെ പോലെ 399 പോയിന്റ് നേടിയ ബൊഗാസ്‌കയ്ക്ക് ഫൈനല്‍ റൗണ്ടിലെ ആറാമത്തെയും എട്ടാമാത്തേയും ഷോട്ടുകളിലെ പിഴവാണ് വിനയായത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: