Pages

Friday, July 27, 2012

LONDON OLYMPICS-2012( അമ്പെയെത്ത്)


അമ്പെയ്ത്തില്‍ രണ്ട് ലോക റെക്കോഡ്; ഇന്ത്യ പന്ത്രണ്ടാമത്‌ 
ഒളിമ്പിക്‌സിന് ഔദ്യോഗികമായി തിരിതെളിയും മുന്‍പ് തന്നെ രണ്ട് ലോക റെക്കാഡോടെ വില്ലുകുലച്ചിരിക്കുകയാണ് ദക്ഷിണ കൊറിയ. പുരുഷന്മാരുടെ വ്യക്തിഗത, ടീമിനങ്ങളിലാണ് ദക്ഷിണ കൊറിയ ലോക റെക്കോഡ് തിരുത്തിയത്. വ്യക്തിഗത വിഭാഗത്തില്‍ ഡോങ് ഹ്യുനാണ് സ്വന്തം ലോക റെക്കോഡ് ഭേദിച്ചത്. 699 പോയിന്റാണ് പുതിയ റെക്കോഡ്. 696 പോയിന്റായിരുന്നു നിലവിലുള്ള റെക്കോഡ്. ടീമിനത്തില്‍ ദോങ്ങിന് പുറമെ കം ബബ്മിന്‍, ഒ ജി ഹ്യെയ്ക്ക് എന്നിവരടങ്ങിയ ടീമാണ് പുതിയ ലോക റെക്കാഡിട്ടത്. 2,087 പോയിന്റാണ് ഇവര്‍ സ്വന്തമാക്കിയത്. ഇരു വിഭാഗങ്ങളിലും റാങ്കിങ് മത്സരങ്ങളാണ് ഇന്നു നടന്നത്. വ്യക്തിഗത വിഭാഗത്തില്‍ ആദ്യ മൂന്ന് സീഡുകളും കൊറിയന്‍ എയ്ത്തുകാര്‍ സ്വന്തമാക്കി. കിമ്മിന് ദോങ്ങിനേക്കാള്‍ ഒരു പോയിന്റ് മാത്രമാണ് കുറവുള്ളത്. ജിന്‍ 690 പോയിന്റ് നേടി. ഇംഗ്ലണ്ടിന്റെ ലാറി ഗോഡ്‌ഫ്രെ നാലാമതും യു.എസിന്റെ ലോക ഒന്നാം നമ്പര്‍ താരം ബ്രാഡി എല്ലിസണ്‍ നാലാമതും ജപ്പാന്റെ ഫുരുകാവ തകാഹാരു അഞ്ചാം സ്ഥാനവും നേടി. നിലവിലെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ യുക്രെയ്‌നിനിന്റെ റുബാന്‍ വിക്ടര്‍ക്ക് 43-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

വലിയ പ്രതീക്ഷയൊന്നുമില്ലാതിരുന്ന ഇന്ത്യന്‍ താരങ്ങള്‍ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. തരുണ്‍ദീപ് റായി 664 പോയിന്റോടെ 31-ാമതും രാഹുല്‍ ബാനര്‍ജി 655 പോയിന്റോടെ 46-ാമതും ജയന്ത താലൂക്ദാര്‍ 650 പോയിന്റോടെ 53-ാമതുമായി.
പുരുഷന്മാരുടെ ടീമിനത്തില്‍ പന്ത്രാമതാണ് ഇന്ത്യ. എലിമിനേഷന്‍ റൗണ്ടില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. റാങ്കിങ് റൗണ്ടില്‍ മൊത്തം 1969 പോയിന്റോടെ ഏറ്റവും ഒടുവിലാണ് ഇന്ത്യയുടെ സ്ഥാനം

.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: