കടകെണിയില്‍ നിന്ന് കരകയറുക
ഒരുകാലത്ത് മലയാളിയുടെ ഏറ്റവും വലിയ ആത്മാഭിമാനം താന്‍ കടമില്ലാതിരിക്കുന്നവനാണ് എന്നതായിരുന്നു. സ്വന്തം നെഞ്ചില്‍ തട്ടി അവനത് ആരോടും പറയുമായിരുന്നു. മനുഷ്യന്റെ വാര്‍ദ്ധക്യത്തിലെ ഏറ്റവും വലിയ സന്തോഷം താന്‍ മക്കള്‍ക്ക് കടമൊന്നും വരുത്തി വച്ചിട്ടല്ല പോകുന്നത് എന്നതായിരുന്നു. കുറച്ചുപേരുടെയെങ്കിലും ആ ആത്മാഭിമാനത്തിന് ഇന്നും ഭംഗം വന്നിട്ടില്ല. അതുകൊണ്ടാണല്ലോ സാധാരണക്കാരന്‍ കടം വീട്ടാനായി മനസില്‍ തീയും കത്തിച്ച് നെട്ടോട്ടം ഓടുന്നത്. പാവംപിടിച്ച കര്‍ഷകര്‍ കടത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നത്.

എന്നാല്‍
എത്രയൊക്കെ ആത്മാഭിമാനത്തോടെ മുണ്ടുമുറുക്കിയുടുത്ത് ജീവിച്ചാലും കേരളത്തില്‍
താമസിക്കുന്ന ഒരാളും ഇന്ന് കടത്തില്‍ നിന്ന് മോചിതനല്ല എന്നും ഇവിടെ ഒരോ കുട്ടിയും
ഇരുപത്തിയാറായിരത്തിലധികം രൂപയുടെ കടക്കാരനായാണ് ജനിച്ചു വീഴുന്നതെന്നും നമ്മുടെ
ധനമന്ത്രി നമ്മോട് പറഞ്ഞിരിക്കുന്നു. കേരളത്തിന്റെ മൊത്തം കടം എണ്‍പത്തിയേഴായിരം
കോടിയിലധികമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു.എങ്ങനെയാണ് ഈ
കടം വന്നത്..? എങ്ങനെയാണ് അതിത്രയും കുമിഞ്ഞുകൂടിയത്..? ആരാണ് ഈ കടത്തിനു കാരണക്കാര്‍.?
നമ്മള്‍
വരുത്തി വയ്ക്കാത്ത കടത്തിന് നമ്മള്‍ എങ്ങനെ ബാധ്യസ്ഥരാകും?
അതൊക്കെ
സാമ്പത്തികകാര്യ വിദഗ്ധര്‍ പറയേണ്ട കാര്യമാണെന്ന് പറഞ്ഞൊഴിയാന്‍ നമുക്കാവുമോ..?
കേരളം എന്ന സംസ്ഥാനത്തെ നേരാവണ്ണം നോക്കി നടത്താനാണ് നാം കാലാകാലങ്ങളില്‍ നമുക്കായി ഭരാണാധികാരികളെ തിരഞ്ഞെടുക്കുന്നത്. നമ്മുടെ കാര്യങ്ങള്‍ ഭംഗിയായും ചിട്ടയായും അവര്‍ നടത്തും എന്ന വിശ്വാസമാണ് ആ തിരഞ്ഞെടുപ്പിനുള്ള കാരണവും.എന്നാല്‍ കടത്തിനുമേല്‍ കടം വലിച്ചുവയ്ക്കുന്ന ധൂര്‍ത്തപുത്രന്മാരായിരുന്നു നമ്മുടെ ഭരണാധികാരികള്‍ എന്നാണ് ഈ കടത്തിന്റെ കഥ നമ്മോടു പറയുന്നത്. കാലാകാലങ്ങളായി അത് നിരന്തരം കൂടിക്കൂടി വരുന്നതല്ലാതെ കുറയ്ക്കാനുള്ള ഒരു നടപടിയും നാം അവരില്‍ നിന്ന് കാണുന്നില്ല.കടം വാങ്ങിച്ച് ജീവിക്കുവാന്‍ ആര്‍ക്കും പറ്റും. ‘കുളിച്ചില്ലെങ്കിലും വേണ്ട, കോണകം പുരപ്പുറത്ത് കിടക്കട്ടെ’ എന്നൊരു മിഥ്യാഭിമാനമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സാമാന്യജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടിയാണോ ഈ കടം വാങ്ങിയത് എന്നന്വേഷിക്കുമ്പോഴാണ് അതിന്റെ പിന്നില്‍ ഉറഞ്ഞു കിടക്കുന്ന മിഥ്യാഭിമാനം പുറത്തുവരുക.
നമുക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഭരണമന്ദിരം വേണം, മന്ത്രിമാര്‍ക്ക് താമസിക്കുവാന്‍ കോടികള്‍ മുടക്കി മോടിപിടിപ്പിച്ച സൗധങ്ങള്‍ വേണം, അവര്‍ക്ക് സഞ്ചരിക്കാന്‍ വില കൂടിയ കാറുകള്‍ വേണം, അകമ്പടിവേണം. അവരുടെ വിമാനയാത്രക്കൂലി, അവരുടെ ടെലിഫോണ്‍ ബില്ല്, അവരുടെ പെഴ്‌സണല്‍ സ്റ്റാഫിന്റെ ചിലവ്.. ജനങ്ങളുടെ മുകളിലേക്ക് കടങ്ങള്‍ പെരുകിവരുന്ന വഴികള്‍ ഓര്‍ക്കുക..ഇത്രയും കടമത്രയും വന്നത് ഇതുകൊണ്ടു മാത്രമാണെന്ന് പെരുപ്പിച്ച് പറയുകയല്ല, നമ്മുടെ സാമ്പത്തിക ധൂര്‍ത്തിന്റെ ഒരു രീതിയ്ക്ക് ഉദാഹരണം പറഞ്ഞു എന്നുമാത്രം. ഇത് കേരളത്തിലെ (ഇന്ത്യയിലെ തന്നെയും) ഭരണകേന്ദ്രങ്ങളിലത്രയും വ്യപിച്ചിരിക്കുന്നു. മുന്‍പേ നടക്കുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം എന്നാണല്ലോ ചൊല്ല്.ഈ കടത്തിനെല്ലാം നാം ഒരുനാള്‍ മറുപടി പറഞ്ഞേ മതിയാവൂ. നാം നമ്മുടെ സാമ്പത്തിക ജീവിതയാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്രയൊന്നും ആര്‍ഭാടമായി ജീവിക്കാന്‍ നമുക്ക് പാങ്ങില്ല എന്നറിയുക. കടം വാങ്ങിയും ആര്‍ഭാടമായി ജീവിക്കുക എന്ന തത്വശാസ്ത്രം പുതിയ ആഗോളവത്കരണ സാമ്പത്തിക യുഗത്തിന്റെ സംഭാവനയാണ്. അതിലൂടെ നാം നമ്മെയല്ല നമ്മുടെ വരുംകാല തലമുറകളെയാണ് കടക്കെണിയില്‍പെടുത്തുക എന്നത് നാം മറന്നു പോകുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment