തരുമഹിമയെ ഉദ്ഘോഷിക്കുന്ന വൃക്ഷായുര്‍വേദം
‘ദശകൂപസമാ വാപീ
ദശവാപിസമോ ഹ്രദ:
ദശഹ്രദസമ:പുത്രോ
ദശപുത്രോസമോ ദ്രുമ:’
(പത്തു കിണറിനു തുല്യമാണ് ഒരു കുളം.പത്തുകുളത്തിനു തുല്യമാണ് ഒരു ജലാശയം.പത്തു ജലാശയത്തിന് തുല്യമാണ് ഒരു പുത്രന്‍. പത്തു പുത്രന് തുല്യമാണ് ഒരു വൃക്ഷം)
മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ അതിജീവനത്തിനും,പ്രകൃതിയെ ജീവത്പ്രഭാവത്തോടെ നിലനിര്‍ത്തുന്നതിനും വൃക്ഷസമ്പത്തിനെ പരിപാലിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും ഓര്‍മപ്പടാറുള്ള ഈ ശ്ലോകം പതിമൂന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ശാര്‍ങധരാചാര്യരുടെ ശാര്‍ങധരസംഹിത എന്ന ആയുര്‍വേദ ഗ്രന്ഥത്തിലുള്ളതാണ്.മണ്ണിന ്റെ വര്‍ണ-രസഭേദങ്ങളെ അടിസ്ഥാനമാക്കുന്ന ‘ഭൂമിനിരൂപണ’വും വിത്തുവിതയ്ക്കലിനെയും ജലസേചനത്തെയും
സസ്യപോഷണത്തെയും വൃക്ഷചികിത്സയെയും സംബന്ധിച്ച പ്രയോഗവിധികളും,വൃക്ഷപരിപാല നത്തെ സ്വര്‍ഗം നരകം
എന്നിങ്ങനെയുള്ള മതസങ്കല്പങ്ങളുമായി കൂട്ടിയിണക്കി‘തരുമഹിമ’എന്ന ് ശീര്‍ഷകത്തില്‍ ചേര്‍ത്തിരിക്കുന്ന
അധ്യായവും പ്രാചീനമായൊരു പരിസ്ഥിതിദര്‍ശനത്തിന്റെ അവശേഷിപ്പുകളാണ്.വൃക്ഷപോഷണത ്തിനു
വേണ്ടി നിര്‍ദേശിക്കപ്പെടുന്ന പല പ്രയോഗവിധികളും പലകാരണങ്ങളും കൊണ്ട് ഇന്ന്
പ്രായോഗികമല്ലെങ്കിലും പൂര്‍വികജ്ഞാനത്തിന്റെ ആഴത്തെയും നിരീക്ഷണബുദ്ധിയെയും അവ
വെളിപ്പെടുത്തുന്നുണ്ട്.അതോ ടൊപ്പം ഇന്നും അനുവര്‍ത്തിക്കാവുന്ന/ഒരു പക്ഷെ
അനുവര്‍ത്തിച്ചു പോരുന്ന ക്രിയാവിധികള്‍ വൃക്ഷായുര്‍വേദത്തില്‍ നിന്നും
കണ്ടെത്താനും കഴിയും.‘ബീജോപ്തി വിധി’യില്‍ ഇങ്ങനെ കാണാം:
സമ്യക് ക്രിഷ്ടെ സമക്ഷേത്രേ
മാഷാന്‍ ഉപ്ത്വാ തിലം സ്തഥാ
സുനിഷ്പന്നാന പനയേത്
തത്ര ബീജോപ്തിരിഷ്യതെ’
(നിരപ്പായ ഭൂമി നന്നായി ഉഴുതു് ആദ്യം ഉഴുന്നോ എള്ളോ വിതയ്ക്കണം.അവ പാകമായി കൊയ്തെടുത്ത ശേഷം നമുക്ക് ആവശ്യമുള്ള വൃക്ഷങ്ങളുടെയോ ലതകളുടെയോ മറ്റു സസ്യങ്ങളുടെയോ വിത്തു പാകണം.)
മഹോപാദ്ധ്യായ കെ.പദ്മനാഭപിള്ള ശാസ്ത്രി ശാര്‍ങധരസംഹിതയില്‍ നിന്നും (1921-ല്‍)മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത ഗ്രന്ഥത്തെ ആധാരമാക്കി,കോട്ടയം ജനപ്രിയ പ്രസാധനശാല പ്രസിദ്ധീകരിച്ച ‘വൃക്ഷായുര്‍വേദ’ത്തില്‍ നിന്നു് പ്രസക്തമായ ചില ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
‘അസിതവിപാണ്ഡുശ്യാമള
ലോഹിതസിതപീതരോചിഷ:ക്രമശ:
മധുരാമ്ലലവണതിക്ത
കടുകഷായാ ഭൂവോ രസത:’
(കറുത്ത നിറമുള്ളത്,വിളര്ച്ചയുള്ളത് ,നീലനിറമുള്ളത്,ചുവന്ന നിറമുള്ളത്,വെളുത്ത നിറമുള്ളത്,മഞ്ഞനിറമുള്ളത്, ഇങ്ങനെ വര്ണഭേദം കൊണ്ട് ഭൂപ്രദേശം ആറുവിധമുണ്ട്.ഇവ
യഥാക്രമം മധുരം,പുളി,ഉപ്പ്,കയ്പ്,എരി വ്,ചവര്‍പ്പ് എന്നീ ആറ് രസത്തോട് കൂടിയതായിരിക്കും.)
‘ഖര്‍ജുര വില്വലകുചാ: സിതഝര്‍ഷപേണ
പിണ്യാകതശ്ച,തുഷവാരിവശേന ചാമ്രാ:
ഐരാവതാ നിചൂളപത്രജലോക്ഷണേന
സ വ്രീഹിമാംസസലിലേന ചയാന്തി വൃദ്ധിം’
(ഈന്ത,കൂവളം,ആഞ്ഞിലി ഇവ വെണ്‍കടുകു കൊണ്ട് പുഷ്ടി പ്രാപിക്കുന്നു.മാവ് (ആമ്രം),പിണ്ണാക്ക്,കാടിവെള ്ളം എന്നിവകൊണ്ട് പുഷ്ടി പ്രാപിക്കുന്നു.വലിയ
നാരകങ്ങള്‍ ആറ്റുവഞ്ചിയുടെ ഇലയിട്ടു തിളപ്പിച്ച് ആറിച്ച വെള്ളം ഒഴിക്കുന്നതു
കൊണ്ടും നെല്ലും മാംസവും കൂട്ടിക്കലര്‍ത്തി തിളപ്പിച്ച് ആറിച്ച വെള്ളം ഒഴിക്കുന്നതു കൊണ്ടും
പുഷ്ടി പ്രാപിക്കുന്നു)
‘യസ്ത്രീ ഫലാശഫരീ ഘൃതലിപ്തോ
ധൂപിത ആദ്യ ഫല ത്രയ ധൂപൈ:
ആമ്രഫലൈരിഹ ഡാഡിമശാഖീ
താല ഫലാനി വിഡംബയതീവ.’
(ത്രിഫല പൊടിച്ചു കൊഴുമീനും നെയ്യും ചേര്‍ത്ത് പുരട്ടുന്നതും ത്രിഫലപ്പൊടി കൊണ്ടുള്ള പുക ഏല്പിക്കുന്നതും മാമ്പഴം മര്‍ദിച്ചു തേയ്ക്കുന്നതും മാതളത്തിന് നല്ലതാണ്.ഇങ്ങനെ ചെയ്‌താല്‍ പനങ്കായ പോലുള്ള വലിയ ഫലമുണ്ടാകും.)
‘യഷ്ടീമധുക പുഷ്പാണി
സിതാ കുഷ്ഠം സമാക്ഷികം
നിക്ഷിപ്യ ഗുളിക:കൃത്വാ
മൂലൈ സര്‍വത്രനിക്ഷിപേത്”
(ഇരട്ടിമധുരം,ഇലിപ്പപ്പൂവ്, പഞ്ചസാര,കൊട്ടം,തേന്‍ ഇവ ചേര്‍ത്ത് ഗുളികകളുണ്ടാക്കി, മരങ്ങളുടെ ചുവട്ടില്‍ നാല് വശത്തും
ഇടണം.വൃക്ഷം നന്നായി തഴച്ചു വളരും)
‘മന്ദാരദ്രുമരന്ധ്രേയാ
കൌഷ്മാണ്ഡീനിര്‍ഗതാ ലതാ
മൃദ് ഗോമയഘൃതേ തസ്മിന്‍
സിക്തെ ഫലതി സാ സദാ’
(മന്ദാരവൃക്ഷം തുരന്നുണ്ടാക്കിയ ദ്വാരത്തില്‍ക്കൂടി പടര്‍ത്തുന്ന കുമ്പളവള്ളിയുടെ ചുവട്ടില്‍ മണ്ണും ചാണകവും നെയ്യും കൂടി കലര്‍ത്തി ഒഴിച്ചാല്‍ അതില്‍ നിന്നും എപ്പോഴും ഫലം ലഭിക്കും)
‘സര്‍വസ്യാ പി നവോപ്തസ്യ
സായം പ്രാതര്‍ന്നിഷേചനം
ശീതാതപസമീരേഭ്യോ
രക്ഷേ ച്ച സുവിധാനത:’
(പുതിയതായി നടുന്ന എല്ലാ മരങ്ങള്‍ക്കും രാവിലെയും വൈകുന്നേരവും നനയ്ക്കേണ്ടതാണ്.തണുപ്പ്,വെ യില്‍,കാറ്റ് ഇവയില്‍ നിന്നും ഉപദ്രവം ഉണ്ടാകാതെ രക്ഷ ചെയ്യണം)
‘ആല വാലേ സ്ഥിതം തോയം
ശോഷം ന ഭജതെ യദാ
അജീര്‍ണം തദ് വിജാനീയാദ്
ന ദേയം താദൃശെ ജലം’
(മരത്തിന്റെ ചുവട്ടില്‍ ഒഴിച്ച വെള്ളം എപ്പോള്‍ ഉണങ്ങാതിരിക്കുന്നുവോ അപ്പോള്‍ അജീര്‍ണാവസ്ഥ വന്നുചേര്ന്നിരിക്കുന്നുവെ ന്നു
മനസ്സിലാക്കണം.പിന്നെ വെള്ളം ഒഴിക്കരുത്)
‘അശ്വത്ഥമേകം പിചുമരുര്‍മേകം
ന്യഗ്രോധകമേകം ദശതിന്ത്രിണിക:
കപിത്ഥ വില്വാമലകത്രയഞ്ച
പഞ്ചാമ്രവാപീ നരകം ന പശ്യേത്’
(ഒരു അരയാല്,ഒരു വേപ്പ്,ഒരു പേരാല്,പത്തു പുളി,മൂന്നു വ്ലാര്‍മരം,മൂന്നു കൂവളം, മൂന്നു നെല്ലി,അഞ്ചു മാവ് ഇവ നട്ടു വളര്‍ത്തുകയും ഒരു കുളമെങ്കിലും കുഴിപ്പിക്കുകയും ചെയ്തവന്‍ നരകത്തില്‍ പോവില്ല.)
‘ദശകൂപസമാ വാപീ
ദശവാപിസമോ ഹ്രദ:
ദശഹ്രദസമ:പുത്രോ
ദശപുത്രോസമോ ദ്രുമ:’
(പത്തു കിണറിനു തുല്യമാണ് ഒരു കുളം.പത്തുകുളത്തിനു തുല്യമാണ് ഒരു ജലാശയം.പത്തു ജലാശയത്തിന് തുല്യമാണ് ഒരു പുത്രന്‍. പത്തു പുത്രന് തുല്യമാണ് ഒരു വൃക്ഷം)
മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ അതിജീവനത്തിനും,പ്രകൃതിയെ ജീവത്പ്രഭാവത്തോടെ നിലനിര്‍ത്തുന്നതിനും വൃക്ഷസമ്പത്തിനെ പരിപാലിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും ഓര്‍മപ്പടാറുള്ള ഈ ശ്ലോകം പതിമൂന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ശാര്‍ങധരാചാര്യരുടെ ശാര്‍ങധരസംഹിത എന്ന ആയുര്‍വേദ ഗ്രന്ഥത്തിലുള്ളതാണ്.മണ്ണിന
സമ്യക് ക്രിഷ്ടെ സമക്ഷേത്രേ
മാഷാന്‍ ഉപ്ത്വാ തിലം സ്തഥാ
സുനിഷ്പന്നാന പനയേത്
തത്ര ബീജോപ്തിരിഷ്യതെ’
(നിരപ്പായ ഭൂമി നന്നായി ഉഴുതു് ആദ്യം ഉഴുന്നോ എള്ളോ വിതയ്ക്കണം.അവ പാകമായി കൊയ്തെടുത്ത ശേഷം നമുക്ക് ആവശ്യമുള്ള വൃക്ഷങ്ങളുടെയോ ലതകളുടെയോ മറ്റു സസ്യങ്ങളുടെയോ വിത്തു പാകണം.)
മഹോപാദ്ധ്യായ കെ.പദ്മനാഭപിള്ള ശാസ്ത്രി ശാര്‍ങധരസംഹിതയില്‍ നിന്നും (1921-ല്‍)മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത ഗ്രന്ഥത്തെ ആധാരമാക്കി,കോട്ടയം ജനപ്രിയ പ്രസാധനശാല പ്രസിദ്ധീകരിച്ച ‘വൃക്ഷായുര്‍വേദ’ത്തില്‍ നിന്നു് പ്രസക്തമായ ചില ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
‘അസിതവിപാണ്ഡുശ്യാമള
ലോഹിതസിതപീതരോചിഷ:ക്രമശ:
മധുരാമ്ലലവണതിക്ത
കടുകഷായാ ഭൂവോ രസത:’
(കറുത്ത നിറമുള്ളത്,വിളര്ച്ചയുള്ളത്
‘ഖര്‍ജുര വില്വലകുചാ: സിതഝര്‍ഷപേണ
പിണ്യാകതശ്ച,തുഷവാരിവശേന ചാമ്രാ:
ഐരാവതാ നിചൂളപത്രജലോക്ഷണേന
സ വ്രീഹിമാംസസലിലേന ചയാന്തി വൃദ്ധിം’
(ഈന്ത,കൂവളം,ആഞ്ഞിലി ഇവ വെണ്‍കടുകു കൊണ്ട് പുഷ്ടി പ്രാപിക്കുന്നു.മാവ് (ആമ്രം),പിണ്ണാക്ക്,കാടിവെള
‘യസ്ത്രീ ഫലാശഫരീ ഘൃതലിപ്തോ
ധൂപിത ആദ്യ ഫല ത്രയ ധൂപൈ:
ആമ്രഫലൈരിഹ ഡാഡിമശാഖീ
താല ഫലാനി വിഡംബയതീവ.’
(ത്രിഫല പൊടിച്ചു കൊഴുമീനും നെയ്യും ചേര്‍ത്ത് പുരട്ടുന്നതും ത്രിഫലപ്പൊടി കൊണ്ടുള്ള പുക ഏല്പിക്കുന്നതും മാമ്പഴം മര്‍ദിച്ചു തേയ്ക്കുന്നതും മാതളത്തിന് നല്ലതാണ്.ഇങ്ങനെ ചെയ്‌താല്‍ പനങ്കായ പോലുള്ള വലിയ ഫലമുണ്ടാകും.)
‘യഷ്ടീമധുക പുഷ്പാണി
സിതാ കുഷ്ഠം സമാക്ഷികം
നിക്ഷിപ്യ ഗുളിക:കൃത്വാ
മൂലൈ സര്‍വത്രനിക്ഷിപേത്”
(ഇരട്ടിമധുരം,ഇലിപ്പപ്പൂവ്,
‘മന്ദാരദ്രുമരന്ധ്രേയാ
കൌഷ്മാണ്ഡീനിര്‍ഗതാ ലതാ
മൃദ് ഗോമയഘൃതേ തസ്മിന്‍
സിക്തെ ഫലതി സാ സദാ’
(മന്ദാരവൃക്ഷം തുരന്നുണ്ടാക്കിയ ദ്വാരത്തില്‍ക്കൂടി പടര്‍ത്തുന്ന കുമ്പളവള്ളിയുടെ ചുവട്ടില്‍ മണ്ണും ചാണകവും നെയ്യും കൂടി കലര്‍ത്തി ഒഴിച്ചാല്‍ അതില്‍ നിന്നും എപ്പോഴും ഫലം ലഭിക്കും)
‘സര്‍വസ്യാ പി നവോപ്തസ്യ
സായം പ്രാതര്‍ന്നിഷേചനം
ശീതാതപസമീരേഭ്യോ
രക്ഷേ ച്ച സുവിധാനത:’
(പുതിയതായി നടുന്ന എല്ലാ മരങ്ങള്‍ക്കും രാവിലെയും വൈകുന്നേരവും നനയ്ക്കേണ്ടതാണ്.തണുപ്പ്,വെ
‘ആല വാലേ സ്ഥിതം തോയം
ശോഷം ന ഭജതെ യദാ
അജീര്‍ണം തദ് വിജാനീയാദ്
ന ദേയം താദൃശെ ജലം’
(മരത്തിന്റെ ചുവട്ടില്‍ ഒഴിച്ച വെള്ളം എപ്പോള്‍ ഉണങ്ങാതിരിക്കുന്നുവോ അപ്പോള്‍ അജീര്‍ണാവസ്ഥ വന്നുചേര്ന്നിരിക്കുന്നുവെ
‘അശ്വത്ഥമേകം പിചുമരുര്‍മേകം
ന്യഗ്രോധകമേകം ദശതിന്ത്രിണിക:
കപിത്ഥ വില്വാമലകത്രയഞ്ച
പഞ്ചാമ്രവാപീ നരകം ന പശ്യേത്’
(ഒരു അരയാല്,ഒരു വേപ്പ്,ഒരു പേരാല്,പത്തു പുളി,മൂന്നു വ്ലാര്‍മരം,മൂന്നു കൂവളം, മൂന്നു നെല്ലി,അഞ്ചു മാവ് ഇവ നട്ടു വളര്‍ത്തുകയും ഒരു കുളമെങ്കിലും കുഴിപ്പിക്കുകയും ചെയ്തവന്‍ നരകത്തില്‍ പോവില്ല.)
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment