രാജേഷ്
ഖന്ന അന്തരിച്ചു
ഇന്ത്യന്‍ സിനിമയിലെ ആദ്യ
സൂപ്പര്‍ നായകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രശസ്ത നടന്‍ രാജേഷ് ഖന്ന (69) അന്തരിച്ചു.
അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ബാന്ദ്രയിലെ വീട്ടില്‍ വെച്ചാണ്
ലോകത്തോട് വിടപറഞ്ഞത്. കുറച്ചുനാളായി ആസ്പത്രിയിലായിരുന്ന രാജേഷ് ഖന്ന
ചൊവ്വാഴ്ചയാണ് ലീലാവതി ആസ്പത്രി വിട്ട് വീട്ടിലെത്തിയത്.163
ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രാജേഷ് ഖന്ന സിനിമാലോകത്തും സുഹൃത്തുക്കള്‍ക്കിടയിലും
കക്കാജി എന്നാണ് അറിയപ്പെട്ടിരുന്നത്.
1966 ലാണ് ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത്. ദേശീയതലത്തില്‍ പ്രതിഭകളെ കണ്ടെത്തുന്നതില്‍ നടന്ന ഒരു മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും അതിനുശേഷം 'ആഖ്‌രി ഖാത്' എന്ന ചിത്രത്തില്‍ അവസരം ലഭിക്കുകയുമായിരുന്നു. പിന്നീട് 1967 ല്‍ രാസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ, ശ്രദ്ധേയനായത് 1967ല്‍ തന്നെ ഇറങ്ങിയ ഔരത്, ഖാമോശി എന്ന ചിത്രങ്ങളിലൂടെയാണ്. അക്കാലത്ത് മികച്ച ഗായകനായിരുന്ന കിഷോര്‍ കുമാര്‍ പാടിയ ഒരുപാട് ഗാനരംഗങ്ങളില്‍ അഭിനയിച്ചത് രാജേഷ് ഖന്നയാണ്. മിക്ക ചിത്രങ്ങളിലേയും സംഗീത സംവിധായകന്‍ ആര്‍.ഡി.ബര്‍മന്‍ ആയിരുന്നു. കിഷോര്‍കുമാറിന്റെ പാട്ടും രാജേഷ് ഖന്നയുടെ അഭിനയവും ആര്‍.ഡി.ബര്‍മ്മന്റെ സംഗീതവും വശീകരിച്ചത് ഇന്ത്യയിലെ അക്കാലത്തെ യുവത്വത്തെയായിരുന്നു. പിന്നീട് 1976 ല്‍ ചില പരാജയ ചിത്രങ്ങള്‍ മൂലം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേറ്റു.
പക്ഷേ, പിന്നീട് 1980 കളില്‍ അമര്‍ദീപ്, ആഞ്ചല്‍ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം തിരിച്ചുവന്നു. 1973 ല്‍ രാജേഷ് ഖന്ന പ്രമുഖ നടിയായ ഡിംപിള്‍ കപാഡിയയെ വിവാഹം ചെയ്തു. ഇവര്‍ക്ക് പിന്നീട് രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചു. പക്ഷേ 1984 ല്‍ ഇവര്‍ പിരിഞ്ഞു. നടിമാരായിരുന്ന ടിങ്ക്വിള്‍ ഖന്ന, റിങ്കി ഖന്ന എന്നിവര്‍ മക്കളാണ്. പ്രസ്ത നടന്‍ അക്ഷയ്കുമാര്‍ മരുമകനാണ്. 1990 കളില്‍ അദ്ദേഹം അഭിനയജീവിതത്തില്‍ നിന്ന് ഏതാണ്ട് പിന്‍വാങ്ങുകയും രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു.
1991 മുതല്‍ 1996 വരെ ന്യൂഡല്‍ഹിയില്‍ നിന്ന് ലോകസഭയിലെ അഗമായിരുന്നു. അതിനുശേഷം 1999ലും 2000ലും ചില ചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു. 1980കളില്‍ മൂന്ന് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. മൂന്ന് ചിത്രങ്ങളില്‍ സഹനിര്‍മാതാവായിരുന്നു. എട്ട് ചിത്രങ്ങളില്‍ അദ്ദേഹം പിന്നണി ഗായകനായി പാടിയിട്ടുണ്ട്. 2008 ല്‍ അദ്ദേഹത്തിന് ദാദ ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. സംസ്‌കാരം വ്യാഴാഴ്ച്ച മുംബൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
രാജേഷ് ഖന്നയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലത്
ആഖ്‌രി ഖത്ത് (1966) ,റാസ് (1967) ,ബാഹരോണ്‍ കെ സപനേ (1967) ,ഔരത് (1967) ,ശ്രീമാന്‍ജി (1968)
ആരാധന (1969) ,ഡോലി (1969) ,ബന്ധന്‍ (1969) ,ദോ രാസ്‌തെ (1969) ,ഖാമോഷി (1970) ,സച്ചാ ഛൂട്ടാ (1970) ,സഫര്‍ (1970) ,കാട്ടി പതംഗ് (1971) ,ആനന്ദ് (1971) ,ആന്‍ മിലോ സജ്‌ന (1971) ,അന്ദാസ് 1971)
മര്യാദ (1971) ,ഛോട്ടി ബാബു (1971) ,ഹാത്തി മേരെ സാത്തി (1971), ഗുഡ്ഡി (1971) ,മെഹ്ബൂബ് കി മെഹന്ദി (1971) ,ദുഷ്മന്‍ (1972) ,അമര്‍ പ്രേം (1972) ,അപ്‌നാ ദേശ് (1972) ,ദില്‍ ദൗലത് ദിനിയ (1972)
ബവാര്‍ചി (1972) ,ജോരു കാ ഗുലാം (1972) ,മേരെ ജീവന്‍ സാധി (1972) ,മാലിക് (1972) ,ഷെഹ്‌സാദാ (1972) ,അനുരാഗ് (1972) ,രാജാ റാണി (1973) ,ദാഗ്: എ പൊയം ഓഫ് ലൗ (1973) ,നമക് ഹറാം (1973)
ആവിഷ്‌കാര്‍ (1973) ,ബോംബെ സൂപ്പര്‍സ്റ്റാര്‍ (1973) ,ഹംഷകല്‍ (1974) ,ആപ് കി കസം (1974)
പ്രേം നഗര്‍ (1974) m,5 റൈഫിള്‍സ് (1974) ,അജ്‌നബി (1974) ,റൊട്ടി (1974) ,പ്രേം കഹാനി (1975), മെഹ്ബൂബ (1976) ,ത്യാഗ് (1977) ,ഹത്യാര (1977) ,ടിങ്കു (1977) ,നൗകരി (1978) ,സിനിമ സിനിമ (1979)
അമര്‍ദീപ് (1979) ,റെഡ് റോസ് (1980) ,ധന്‍വാന്‍ (1981) ,ദര്‍ദ് (1981) ,രജ്പുത് (1982) ,അവ്താര്‍ (1983) ,ഡിസ്‌കോ ഡാന്‍സര്‍ (1983) ,ധര്‍മ്മ് ഓര്‍ കാനൂന്‍ (1984) ,ഹംദോനോ (1985) ,മാസ്റ്റര്‍ജി (1985)
ബാബു (1985) ,അധികാര്‍ (1986) ,രാജ് കപൂര്‍ (1987) m,ദുഷ്മന്‍ (1990) ,ക്യാ ദില്‍നെ കഹാ (2002) ,ഓം ശാന്തി ഓം (2007) ,വഫാ: എ ഡെഡ്‌ലി ലൗ സ്റ്റോറി (2008) ,ദോ ദിലോം കെ ഖേല്‍ മേം (2010)
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment