Pages

Monday, July 16, 2012

രാമായണ മാസാചരണത്തിന് ഇന്നു തുടക്കം


രാമായണ മാസാചരണത്തിന് ഇന്നു തുടക്കം

2012  ജൂലൈ  16- ഇന്നു കര്‍ക്കിടകം ഒന്ന്.ആടിമാസത്തിന്റെ ആകുലതകളെ രാമനാമ മന്ത്ര ജപങ്ങളാല്‍ അകറ്റി ശ്രേഷ്ഠ ജീവിതം ലഭ്യമാക്കാന്‍ ഇന്നു മുതല്‍ ഒരു മാസക്കാലം ഹൈന്ദവഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ മന്ത്രധ്വനികള്‍ അലയടിക്കും. ഒരു പരിവര്‍ത്തന യുഗോദയത്തില്‍ മലയാള സാഹിത്യത്തിന്റെ മാര്‍ഗദര്‍ശിയായി രംഗത്തുവന്ന തുഞ്ചത്താചാര്യന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് വാര്‍ഷികോപാസനാ മൂര്‍ത്തിയായി അംഗീകരിച്ച് നിത്യപാരായണത്തിനുപയോഗിച്ചു പോരുകയാണ്. അതുകൊണ്ടാണ് കേരളത്തില്‍ കര്‍ക്കിടകമാസം രാമായണ മാസമായി പരിണമിച്ചിരിക്കുന്നത്. സന്ധ്യാസമയങ്ങളില്‍ ക്ഷേത്രങ്ങളുടെയും തറവാടുകളുടെയും പൂമുഖത്ത് രാമായണ പാരായണവും പ്രഭാഷണവും അരങ്ങുണര്‍ത്തും. രാമായണ പാരായണവും മരുന്നുസേവയും പിതൃതര്‍പ്പണവുമൊക്കെയായി അനേകം വിശ്വാസങ്ങളും ആചാരങ്ങളും നിറഞ്ഞു നില്‍ക്കുന്ന മാസമാണിത്.നിലവിളക്കു കത്തിച്ചുവച്ച് വിശ്വാസ ത്തോടെയുള്ള രാമായണ പാരായണം ഐശ്വര്യം നിറയ് ക്കുമെന്നാണ് വിശ്വാസം. കര്‍ക്കിടക മാസം അവസാനമാകുമ്പോഴേക്കും രാമായണം മുഴുവന്‍ വായിച്ചു തീരണമെന്നാണ് കണക്ക്.ക്ഷേത്രങ്ങളെല്ലാം രാമായണ മാസാചരണത്തിന് ഒരുങ്ങിക്കഴിഞ്ഞു. കര്‍ക്കിടകത്തിലെ കറുത്തവാവിന് പിതൃതര്‍പ്പണം പ്രധാനമാണ്. ആഹാരത്തില്‍ മിതത്വം പാലിച്ച് ആയുര്‍വേദ മരുന്നുകള്‍ കഴിച്ച് ദേഹവിശുദ്ധി വരുത്താനുള്ള കാലം കൂടിയായി ഈ മാസത്തെ കണക്കാക്കുന്നു. ആരോഗ്യത്തിനായുള്ള കര്‍ക്കിടക കഞ്ഞിയും കര്‍ക്കിടക വിഭവമാണ്. ഇപ്പോള്‍ തന്നെ കര്‍ക്കിടക കഞ്ഞി പായ്ക്ക റ്റുകള്‍ സുലഭമായി വിപണിയില്‍ എത്തിക്കഴിഞ്ഞു. കര്‍ക്കിടക ത്തിന്റെ അവസാനം ഒരു വര്‍ഷ ത്തിന്റെ വിടവാങ്ങല്‍ കൂടിയാണ്. ഒപ്പം പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പിന്റെ അവസാനവും. കണക്കുപ്രകാരം കര്‍ക്കിടകം കറുത്ത മാസമാണ്. മഴ തിമി ര്‍ത്തു പെയ്യുന്നകാലം. എന്നാല്‍ മഴ പെയ്യാന്‍ മടിച്ചു നില്‍ക്കു ന്നതിനാല്‍ ഈ വിശേഷണം ഒട്ടും ചേരാതെയാണ് ഇത്തവണ കര്‍ക്കിടകം വന്നെത്തിയിരിക്കുന്നത്.


പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: