കാനഡ
സ്ത്രീകള്‍ക്ക് നല്ല രാജ്യം;
ഇന്ത്യ
ബഹുദൂരം പിന്നില്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRCrtnl4ouCU0r0Sd5Rsl5UF6-GYVFbIwQcn2P8UQK6EfX83z-XlvJ9EQo4pcjO_ufSO5nMLHSlrxrK5yNV0AGBXU0BBCd16eTKuBJmFtU21HoodQcQLFd_vtqU7I8PV4fplt8jTHobTU/s320/status+of+women.jpg)
ജര്‍മനി, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നിവയാണ് ആദ്യത്തെ അഞ്ചെണ്ണത്തില്‍ വരുന്ന മറ്റ് രാജ്യങ്ങള്‍. അമേരിക്ക ആറാം സ്ഥാനത്തും ജപ്പാന്‍ ഏഴാം സ്ഥാനത്തുമാണ്. സ്ത്രീകള്‍ക്ക് മോശം ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്കു തൊട്ടടുത്തുള്ള രാജ്യം സൗദി അറേബ്യയാണ്. അവിടെ സ്ത്രീകള്‍ വിദ്യാസമ്പന്നരാണെങ്കിലും വാഹനമോടിക്കാന്‍ അനുമതിയില്ല. സൗദി അറേബ്യ സമ്പന്ന രാജ്യവും ഇന്ത്യ ദരിദ്രരാജ്യവുമാണ്. എന്നാല്‍ പ്രത്യേക പരിഗണന ലഭിക്കാത്തവരുടെ അവസ്ഥ രണ്ടു രാജ്യങ്ങളിലും ഒരേ പോലെയാണ് - റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളും പത്രപ്രവര്‍ത്തകനുമായ നിക്കോളാസ് ക്രിസ്‌റ്റോഫ് പറയുന്നു.ഇന്ത്യയില്‍ സ്ത്രീകള്‍ വില്‍പ്പന ചരക്കാണെന്നും പത്തുവയസ്സാകുന്നതിനു മുമ്പു തന്നെ പലരുടെയും വിവാഹം കഴിയുന്നെന്നും യുവതികളെ അടിമകളായി ജോലിചെയ്യിക്കുന്നുണ്ടെന്നും വോട്ടെടുപ്പില്‍ പങ്കെടുത്ത യു.കെ.യിലെ 'സേവ് ദ ചില്‍ഡ്രന്‍' ഉപദേശകനായ ഗുല്‍ഷന്‍ റഹ്മാന്‍ പറയുന്നു.മെക്‌സിക്കോയില്‍ ചൊവ്വാഴ്ച തുടങ്ങുന്ന ജി20 ഉച്ചകോടിക്കു മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലിംഗ വിവേചന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പത്രപ്രവര്‍ത്തകരുള്‍പ്പെടെയുള്ള വിദഗ്ധരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment