Pages

Monday, June 25, 2012

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍


മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍
 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്മാരിലൊരാളായ അബു ഹംസയെ ഡല്‍ഹി പോലീസിലെ പ്രത്യേക അന്വേഷ സംഘം അറസ്റ്റു ചെയ്തു. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് കഴിഞ്ഞ 21നാണ് ഇയാളെ പിടികൂടിയത്. സയ്ദ് ജബിയുദിന്‍ എന്ന പേരിലറിയപ്പെടുന്ന അബു ഹംസയാണ് ആക്രമണം നടത്തിയവര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും ഇയാള്‍ ഇന്ത്യന്‍ മുജാഹിദ് പ്രവര്‍ത്തകനാണെന്നും പോലീസ് പറഞ്ഞു. ഭീകരരെ സഹായിക്കാന്‍ പാകിസ്താനിലെ കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്ന ആറുപേരിലൊരാളാണ് ഇയാള്‍. ലഷ്‌കര്‍ ഇ തൊയ്ബ ഉള്‍പ്പടെയുള്ള തീവ്രവാദസംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. 
2006 മുതല്‍ പാകിസ്താനിലായിരുന്ന ഇയാള്‍ക്കെതിരെ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗള്‍ഫില്‍നിന്ന് തിരിച്ചുവരുന്നിനിടെയാണ് ഡല്‍ഹിയില്‍ പിടിയിലായത്.അബു ഹംസയെ അറസ്റ്റുചെയതതോടെ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന 10 ലഷ്‌കര്‍ ഇ തൊയ്ബ് തീവ്രവാദികളുടെ രഹസ്യ സംഭാഷണം തിരിച്ചറിയാന്‍ സഹായിച്ചതായി അന്വേഷണ സംഘം പറഞ്ഞു. മഹാരാഷ്ട്രിയിലെ ബീഡ് ജില്ലക്കാരനായ ഇയാള്‍ പാകിസ്താനുമായി ബന്ധമുണ്ടെന്ന് അറിയാതിരിക്കാന്‍ പ്രാദേശിക ഹിന്ദി ഭാഷയാണ് സംസാരിച്ചിരുന്നത്. (Mathrubhoomi)

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: