JUNE-19(വായനദിനം
നൂലന്‍വാസു
പ്രിയ.ഏ.എസ്
എനിക്കേ, ഏറ്റോമിഷ്ടം ബഷീറപ്പൂപ്പേടെ കഥകളാ. ബഷീറപ്പൂപ്പേടെ ഒരു കഥേടെ പേരാ, 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്.' അമ്മയാ ആ കഥ പറഞ്ഞുതന്നത്. 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്നുപറഞ്ഞാ എന്താ അര്‍ഥം എന്നറിയാമോ, എന്റപ്പൂപ്പന് ഒരാനയൊണ്ടായിരുന്നൂന്നാ. അതിലെ കുഞ്ഞുപ്പാത്തുമ്മയ്‌ക്കേ ഒരു
വിവരോമില്ല. 'ബ' കൊണ്ട് തൊടങ്ങണ രണ്ടു വാക്ക് പറയ് എന്നു പറഞ്ഞപ്പോ
കുഞ്ഞുപ്പാത്തുമ്മ പറയുവാ, 'ബയി, ബയിതനങ്ങ.' വഴി, വഴുതനങ്ങ എന്നൊക്കെയാ പറയണേന്ന് എല്‍.കെ.ജി.-എഫിലെ
ഒരു ചെറിയ കുട്ടിയായ എനിക്കുപോലുമറിയാല്ലോ. അതേ, 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നൂ'ന്ന് കുഞ്ഞുപ്പാത്തുമ്മേടുമ്മാ ചുമ്മാ ഗമ പറയണതാണ്. അവസാനം കൊറേ കുട്ടികള് വന്ന് 'കുഴ്യാന, കുഴ്യാന' എന്നുമ്പറഞ്ഞ് ചുറ്റുംനിന്ന് കുഞ്ഞുപ്പാത്തുമ്മേടുമ്മേ കളിയാക്കും. പിന്നെ അവര് എല്ലാരുംകൂടി ഒറക്കെ ഒറക്കെ ഒരു
പാട്ടുപോലെ പാടും- 'ലുല്ലുല്ലു, മെമ്മമ്മേ, പെപ്പപ്പേ...' ബഷീറപ്പൂപ്പന്റെ വേറൊരു കഥയാ, 'പാത്തുമ്മേടെ ആട്.' അത് പറഞ്ഞു തന്നതപ്പൂപ്പയാ.
ആ ആടേ, ഒരു ഭയങ്കരിയാ. അവളാദ്യം
അടുക്കളേക്കൂടിക്കേറി അവിടുന്നോരോന്നൊക്കെ വെട്ടിവിഴുങ്ങും. പിന്നെ, ബഷീറപ്പൂപ്പന്റെ
വീട്ടിലെ പിള്ളേര് നെലത്ത് പായും വിരിച്ച് ഒറങ്ങിക്കെടക്കണടത്ത് വന്ന്, ആ പിള്ളേരടെ മേത്തുകൂടി ചവിട്ടിനടന്ന് അവരെ ഒണര്‍ത്തും. പിന്നെ പഌവില മുറ്റത്ത്
വീഴണത് കണ്ട് അത് തിന്നാന്‍ പോകും. പിന്നെ നെലത്ത് വീണ്
കെടക്കണ പഌവിലേം ചാമ്പയ്‌ക്കേം തിന്നും. എന്നിട്ട് ചാമ്പയ്ക്ക കെടക്കണ കമ്പുകള് നോക്കി, ആരാണിതെല്ലാം പിടിച്ച് മോളിലേക്ക് കെട്ടിവച്ചത് എന്നാലോചിക്കും. പിന്നെ എന്തോ കരുമുരാ ഒച്ച കേട്ട്
വാതിലിനെടേക്കൂടി ബഷീറപ്പൂപ്പ നോക്കുമ്പോഴൊണ്ട് അവള്, ബഷീറപ്പൂപ്പനെഴുതിവച്ച രണ്ടു പുസ്തകങ്ങള്, 'ശബ്ദങ്ങ'ളും 'ബാല്യകാലസഖീം' സാപ്പിടണു. കഥ അത്രേമായപ്പോ, അമ്മ വന്നെന്നെ കുളിക്കാന്‍ വിളിച്ചു. ഞാനേ, കേക്കാത്ത
മട്ടിലിരുന്നപ്പോ, അമ്മ എന്നെ വിളിക്കുവാ, 'നൂലന്‍വാസൂ'ന്ന്... അപ്പോ ഞാനമ്മേ ദേഷ്യത്തില് 'നൂലന്‍വാസൂന്റമ്മേ'ന്നു വിളിച്ചു. അപ്പോ അമ്മ എന്നെ 'ദേഷ്യപ്പെട്ടീ', 'ദേഷ്യപ്പത്തായം' എന്നൊക്കെ വിളിച്ചു. അപ്പോ ഞാന്‍ കരയാന്‍ തുടങ്ങി.
'നല്ല ഒന്നാന്തരം കഥയെഴുതണ ഒരാളാ വാസു. ആ വാസൂനെ ബഷീറപ്പൂപ്പ ചുമ്മാ രസത്തിന് വിളിക്കണ പേരാ നൂലന്‍വാസൂ'ന്ന് എന്നുമ്പറഞ്ഞ് അപ്പോ അമ്മൂമ്മ വന്നു അടുക്കളേന്ന്. അമ്മൂമ്മ പറയുവാ, 'ഒരപ്പുണ്ണീടെ കഥയെഴുതിയ ആളാ വാസു. വാസൂന്റെ മുഴുവന്‍ പേര് എം.റ്റി.വാസുദേവന്‍നായരെന്നാ, എംറ്റീന്നാ എല്ലാരും ഇപ്പോ പറയുകാ.' പുഷ്പാമിസ് എനിക്കു പറഞ്ഞുതന്നിട്ടൊണ്ട്, എംറ്റി - ഫുള്‍ ഷോര്‍ട്ട് - ലോങ് ഇന്‍ - ഔട്ട് ഫ്യൂ - മെനി. അപ്പോ അമ്മാവന്‍ പറയുവാ, 'ഇംഗഌഷിലെ എംറ്റി എന്നുവച്ചാ കാലി, ഒന്നുമില്ലാത്തത്. മലയാളത്തിലെ എം.റ്റി എന്നുവച്ചാ നെറയെ, നെറയെ കഥകളൊള്ളത്.' എന്നിട്ട് അമ്മാവന്‍ ശബ്ദം മാറ്റി അപ്പുണ്ണിയായി പറഞ്ഞു: 'വളരും. വളര്‍ന്ന് വലിയ ആളാകും. അപ്പോ തലയും ഉയര്‍ത്തിപ്പിടിച്ച് നടക്കാം.' 'കുഞ്ഞാ, നമ്മള് കാണാനിരിക്കണ പഴശ്ശിരാജാ സിനിമയില്ലേ, അതിന്റെ കഥ എഴുതിയതും ഈ എംറ്റി അപ്പൂപ്പയാ' എന്നു പറഞ്ഞു അപ്പോ അമ്മ. അയ്യോ, എന്തൊരു വലിയ കാര്യാ അത്. ബ്രിട്ടീഷുകാരെ ഗാന്ധിജിക്കും ഒക്കെ മുമ്പ് എതിര്‍ത്ത ആളല്ലേ ഈ പഴശ്ശിരാജാ. നമ്മടെ നാട്ടില് വന്ന് നമ്മളെ ഭരിക്കാന്‍ നോക്കിയവരല്ലേ ഈ ബ്രിട്ടീഷുകാര്. ബഷീറപ്പൂപ്പ സ്വാതന്ത്ര്യസമരത്തില് പങ്കെടുത്ത ആളാ. ഹെന്റമ്മേ, അതും ഒരു വലിയ കാര്യല്ലേ? ഉപ്പ് ചോദിച്ചുചെന്നവരോട്, 'റ്റെണ്‍ റുപ്പി കൊണ്ടുവാ' എന്നു പറഞ്ഞു ബ്രിട്ടീഷുകാര്. 'ഒള്ളി വണ്‍ റുപ്പി' എന്ന് ഇന്ത്യാക്കാര് പറഞ്ഞപ്പോ ദേഷ്യത്തില്, 'ഗൊ, ഗൊ' എന്നു പറഞ്ഞു ബ്രിട്ടീഷുകാര്. അപ്പോ ഗാന്ധി അങ്ങോട്ട് വന്നു. നാട്ടുകാരടെ സങ്കടം കേട്ടപ്പോ, 'ഞാന്‍ നിങ്ങളെ സഹായിക്കാം, നമ്മുടെയല്ലേ ഈ കടലെല്ലാം, വരൂ നമുക്ക് ഉപ്പുണ്ടാക്കാം' എന്നു പറഞ്ഞു. എന്നിട്ട് കടല്‍ത്തീരത്തടുപ്പുകൂട്ടി കടല്‍വെള്ളമെടുത്ത് പാത്രത്തിലൊഴിച്ച് വെള്ളം കുറുക്കി ഉപ്പുണ്ടാക്കി. അതാണ് 'ഉപ്പുസത്യാഗ്രഹം.' അതേ, സ്‌കൂളില് ഞാനായിരുന്നു ഉപ്പുസത്യാഗ്രഹത്തിലെ ഗാന്ധി. ഞാന്‍ ഗാന്ധിയെക്കുറിച്ച് ചൊല്ലിയ വരികള് അമ്മ എഴുതിയെടുത്തിട്ടൊണ്ട്.
ഗാന്ധിജി അപ്പൂപ്പ എത്തറ നല്ലതാണെന്നോ, എന്തു ചോദിച്ചാലും കൊടുക്കൊന്നൊരപ്പൂപ്പ, എന്നിട്ടുമപ്പൂപ്പേ ഗോഡ്‌സേ വെടിവച്ചു കൊന്നു. കേട്ടിട്ട് അത്ഭുതംകൊണ്ട് അനങ്ങാമ്പറ്റാതായിപ്പോയി അല്ലേ? അപ്പോ അമ്മേ, 'ബഷീറപ്പൂപ്പനാണോ എംറ്റി അപ്പൂപ്പനാണോ അതോ ഞാനാണോ വലുത്?' 'ഞാനാ അല്ലേ?'

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment