Pages

Saturday, May 12, 2012

TRIBUTE PAID TO PADMAKUMAR, FILM DIRECTOR


TRIBUTE PAID TO
PADMAKUMAR, FILM DIRECTOR
Noted film director, C.P. Padmakumar passed away at a private hospital Saturday,12th May,2012. He was 54. His mortal remains will be taken to his hometown, Thiruvanathapuram.
Padmakumar made his directorial debut through the film Aparna in 1981. Sammohanam, released in 1996, was yet another movie that marked his directorial prowess.A long-time associate of renowned director G.Aravindan, Padmakumar had assisted him in all his films except Pokkuveyil.Besides, he had also acted in films, Padam onnu Oru Vilapam, Kanchanaseetha, Pakal Nakshathrangal, etc. He had also worked as art director in films: Thampu, Suryante Maranam, Esthappan, Naseema, Oridathu, Vaasthuhara, Swom, etc.



സംവിധായകനും നിര്‍മ്മാതാവും കലാസംവിധായകനുമായ സി.പി.പത്മകുമാര്‍ (54) അര്‍ബുദ രോഗത്തെത്തുടര്‍ന്ന് അന്തരിച്ചു. അപര്‍ണ, സമ്മോഹനം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. കലാസംവിധായകനായി സിനിമയില്‍ എത്തിയ അദ്ദേഹം പിന്നീട് ജി അരവിന്ദന്റെ സംവിധാന സഹായിയായി. 'പോക്കുവെയില്‍' ഒഴികെയുള്ള എല്ലാ ചിത്രങ്ങളിലും സംവിധാന സഹായി ആയിരുന്നു.ആദ്യ ചിത്രമായ 'അപര്‍ണ' 1981 ലാണ് പുറത്തുവന്നത്. 1994 ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം 'സമ്മോഹനം' ശ്രദ്ധനേടി. 1995 ലെ എഡിന്‍ബര്‍ഗ് അന്താരാഷ്ട്ര ചലചിത്രമേളയിലെ ബെസ്റ്റ് ഇന്‍ ഫെസ്റ്റ് പുരസ്‌കാരം സമ്മോഹനത്തിന് ലഭിച്ചു. തമ്പ്, എസ്തപ്പാന്‍, നസീമ, ഒരിടത്ത്, വാസ്തുഹാര, സ്വം എന്നീ ചിത്രങ്ങളുടെ കലാസംവിധായകന്‍ ആയിരുന്നു. അപര്‍ണ, സമ്മോഹനം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും അദ്ദേഹമാണ്. 'പാഠം ഒന്ന് ഒരു വിലാപം' അടക്കം ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

                                                                   Prof. John Kurakar



No comments: