POLITICAL
MURDERS IN IDUKKI
Following the revelations of CPM Idukki
district secretary M.M. Mani, the government has got legal advice to
re-investigate the cases.The advice was given by the Director General of
Prosecution. In the meantime, the police have started primary investigation
into the controversial speech by getting a recording of the speech.
Police have Sunday,27th May,2012, started
priliminary investigation into the controversial speech delivered by CPM
Idukki distict secretary M.M. Mani .The follow up action will be decided after a thorough evaluation of the speech.Meanwhile, Mani himself has expressed regret over the speech. Mani, a senior functionary of the party had said there had been instances of the party eliminating its foes.The controversial statement was made by Mani at a public meeting at Thodupuzha. Mani's
speech came at a time when the party is on the defensive with the
arrest of some of its activists in Kozhikode and Kannur districts in
connection with the murder of Marxist rebel and RMP leader T P
Chandrasekharan.
സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി
എം.എം. മണിയുടെ വിവാദ പ്രസംഗത്തെ കുറിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം വിശദീകരണം തേടിയതായി അറിയുന്നു. പ്രസംഗത്തിന്റെ വിശദാംശങ്ങള്‍
ഹാജരാക്കണമെന്നും ഏതു സാഹചര്യത്തിലാണ് മണി ഇത്തരമൊരു പ്രസംഗം നടത്തിയതെന്ന കാര്യം ബോധിപ്പിക്കണമെന്നുമാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട്
ആവശ്യപ്പെട്ടിരിക്കുന്നത്. മണിയുടെ പ്രസംഗത്തില്‍ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മണിയുടെ പ്രസ്താവന
പാര്‍ട്ടി പരിശോധിക്കുമെന്ന് പോളിറ്റ്ബ്യൂറോ
അംഗം എം.എ. ബേബി പറഞ്ഞു.
എം.എം. മണി കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടത്തിയ പ്രസംഗം
തെറ്റായിപ്പോയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മണിയുടെ പ്രസംഗം പാര്‍ട്ടിയുടെ
നിലപാടുകളില്‍ നിന്നുള്ള
വ്യതിയാനമാണെന്നും എ.കെ.ജി. സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ പരസ്യപ്രസ്താനകളൊന്നും നടത്തരുതെന്നും
പിണറായി പറഞ്ഞു.തന്റെ സ്വതസിദ്ധമായ
ശൈലിയില്‍ നടത്തിയ പ്രസംഗം സംബന്ധിച്ച് മണി തന്നെ ചില വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ശത്രുക്കള്‍ വളഞ്ഞിട്ടു കൊത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ നേതാക്കള്‍ അനാവശ്യമായി എന്തെങ്കിലും പറഞ്ഞാല്‍ അത് ശത്രുക്കള്‍ പാര്‍ട്ടിക്കെതിരെ
ഉപയോഗിക്കും. വിവാദങ്ങള്‍ ഉണ്ടാക്കുകയും
ചെയ്യും. അതുകൊണ്ട് ആരുംതന്നെ പരസ്യ പ്രസ്താവനകള്‍ നടത്തരുത്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും കരുതല്‍ വേണം. പാര്‍ട്ടി ശത്രുക്കള്‍ കരുതിയിരിക്കുകയണ്.
അതുകൊണ്ട് പാര്‍ട്ടി സഖാക്കള്‍ക്ക് ജാഗ്രത വേണം.
പാര്‍ട്ടിക്കെതിരായ അക്രമങ്ങളെ ബഹുജനങ്ങളെ അണിനിരത്തിയാണ് പാര്‍ട്ടി നേരിട്ടതെന്നും പിണറായി പറഞ്ഞു. ബഹുജനങ്ങള്‍ അണിനിരക്കുമ്പോള്‍ അക്രമികള്‍ ഒറ്റപ്പെടുകയാണ് ചെയ്യാറുള്ളത്. ഇതാണ് പാര്‍ട്ടി സ്വീകരിച്ച നടപടി. ഒരു പാര്‍ട്ടിയെയും അക്രമങ്ങളിലൂടെയും തകര്‍ക്കാന്‍ കഴിയില്ല-
പാര്‍ട്ടിക്കെതിരായ അക്രമങ്ങളെ ബഹുജനങ്ങളെ അണിനിരത്തിയാണ് പാര്‍ട്ടി നേരിട്ടതെന്നും പിണറായി പറഞ്ഞു. ബഹുജനങ്ങള്‍ അണിനിരക്കുമ്പോള്‍ അക്രമികള്‍ ഒറ്റപ്പെടുകയാണ് ചെയ്യാറുള്ളത്. ഇതാണ് പാര്‍ട്ടി സ്വീകരിച്ച നടപടി. ഒരു പാര്‍ട്ടിയെയും അക്രമങ്ങളിലൂടെയും തകര്‍ക്കാന്‍ കഴിയില്ല-
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment