ലഹരിവസ്തുക്കളുടെ വിപത്തില്‍
നിന്ന് പുതുതലമുറയെ രക്ഷിക്കുക

ഒരു ജനാധിപത്യഭരണസംവിധാനത്തില്‍ ഒരിക്കലും സംഭവിച്ചുകൂടാത്തതാണ് ഇത്തരം വീഴ്ചകള്‍. ദൂരപരിധി 400 മീറ്ററായി നിശ്ചയിച്ചതിനെതിരെ പരാതി വന്നപ്പോള്‍ത്തന്നെ വിഷയത്തെക്കുറിച്ച് വ്യക്തമായി പഠിക്കാനും കാര്യങ്ങള്‍ സര്‍ക്കാറിനെ ധരിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകേണ്ടതായിരുന്നു. ദൂരപരിധി കേന്ദ്രനിയമത്തില്‍ 100 മീറ്ററാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് കേരളത്തില്‍ 400 മീറ്ററാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ സ്‌കൂളുകളും അടുത്തടുത്ത് കടകളുമുള്ള കേരളത്തില്‍ പരിധി 100 മീറ്ററാക്കുന്നത് വലിയ ദോഷം ചെയ്യും. സാഹചര്യങ്ങളും ലഹരിവസ്തുക്കളുടെ ലഭ്യതയും കുട്ടികളില്‍ ഈ ദുശ്ശീലം വളരുന്നതിന് കാരണമാകുന്നുണ്ട്. രണ്ടും കഴിയുന്നത്ര ഒഴിവാക്കലാണ് കേന്ദ്രനിയമത്തിന്റെ ലക്ഷ്യമെന്ന നിലയ്ക്ക് കേരളത്തില്‍ അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയതില്‍ അപാകം കാണാനാവില്ല. എന്നാല്‍ നിയമത്തിന്റെ അന്തസ്സത്തയോ ധാര്‍മികതയോ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലര്‍ സര്‍ക്കാര്‍തീരുമാനം തന്നെ അട്ടിമറിക്കുകയാണ് ചെയ്തത്. ദൂരപരിധി 400 മീറ്ററാക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കുകയുണ്ടാ യി. ബന്ധപ്പെട്ട ഫയല്‍ തനിക്കു വന്നപ്പോഴും ദൂരപരിധി കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് താന്‍ എഴുതിയതെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.സര്‍ക്കാര്‍തീരുമാനം അട്ടിമറിച്ച ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടു മാത്രമായില്ല. സര്‍ക്കാറിന്റെ തീരുമാനം നടപ്പാക്കുകയും അതിന്റെ ഫലം ജനങ്ങളിലെത്തിക്കാന്‍ യത്‌നിക്കുകയും ചെയ്യേണ്ടവരാണ് ഉദ്യോഗസ്ഥസമൂഹം. നയങ്ങളുടെയോ നടപടിക്രമങ്ങളുടെയോ കാര്യത്തില്‍ അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഏതു വീഴ്ചയുടെയും ഫലം ജനങ്ങളാണ് അനുഭവിക്കേണ്ടിവരിക. ദൂരപരിധി പ്രശ്‌നം സര്‍ക്കാറിന് ഉദ്യോഗസ്ഥ സമൂഹത്തിനു മേല്‍ വേണ്ടത്ര നിയന്ത്രണമില്ലെന്ന തോന്നലുണ്ടാകാനും ഇടയാക്കും. അതിനാല്‍ ഈ സംഭവം സര്‍ക്കാറിന് പാഠമാകണം. ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന്റെ നയപരിപാടികളും തീരുമാനങ്ങളും തന്നെയായിരിക്കണം നടപ്പാക്കുന്നത്. വീഴ്ചകള്‍ കണ്ടുപിടിക്കാനും തിരുത്താനും കഴിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥസമൂഹം സര്‍ക്കാറിനെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകും. ലഹരിവസ്തുക്കളുടെ ഉപയോഗം പുതുതലമുറയിലെ വലിയൊരു വിഭാഗത്തെ വഴിതെറ്റിക്കുകയും അവരുടെ കര്‍മശേഷി നശിപ്പിക്കുകയും ചെയ്യുന്നു. ആഗോളതലത്തില്‍ത്തന്നെ ലഹരിവസ്തുക്കള്‍ക്കെതിരായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നിയമനിര്‍മാണം, ബോധവത്കരണം, ലഹരിവസ്തുക്കളുടെ ലഭ്യത കുറയ്ക്കല്‍ തുടങ്ങിയവ അതിന്റെ ഭാഗങ്ങളാണ്. ലഹരിവസ്തുവില്പനയുടെ കാര്യത്തില്‍ കൊണ്ടുവന്നിട്ടുള്ള എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ സര്‍ക്കാറിനു കഴിയണം. സര്‍ക്കാറും സമൂഹവും സഹകരിച്ചു നീങ്ങിയാലേ ഈ വിപത്തില്‍ നിന്ന് പുതുതലമുറയെ രക്ഷിക്കാനാവൂ.
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment